കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അധികരിച്ച് ഒരുങ്ങുന്ന ചിത്രമാണ് 'സീക്രട്ട് ഹോം'. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനുമായാണ് 'സീക്രട്ട് ഹോം' എത്തുന്നത് (Secret Home movie).
ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ നാലുപേരും അണിനിരക്കുന്ന പോസ്റ്ററാണ് ഫസ്റ്റ് ലുക്കായി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മികച്ച സസ്‌പെൻസ് ത്രില്ലർ ക്രൈം ഡ്രാമ തന്നെയാകും 'സീക്രട്ട് ഹോം' എന്ന സൂചനയുമായാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.
സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിന്‍റെ നിർമാണം. വിജീഷ് ജോസ് സഹനിർമാതാവാണ്. തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് അനിൽ കുര്യനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും രാജേഷ് രാജേന്ദ്രൻ എഡിറ്റിംഗും നിർവഹിക്കുന്നു. ശങ്കർ ശർമ്മയാണ് 'സീക്രട്ട് ഹോം' സിനിമയ്‌ക്ക് സംഗീതം പകരുന്നത്.
ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, ഗാനരചന - ബികെ ഹരിനാരായണൻ, മനു മഞ്ജിത്, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്‌ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, ശരത്ത്, വി എഫ് എക്‌സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ - ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.
'എൽഎൽബി' പുതിയ കാരക്‌ടർ പോസ്റ്റർ പുറത്ത്: അനൂപ് മേനോൻ, ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്/Life Line of Bachelors). എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ കാരക്‌ടർ പോസ്റ്റർ പുറത്തുവന്നു (LLB Movie poster out).
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിജയൻ കാരന്തൂരിന്‍റെ കാരക്‌ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. 'എൽഎൽബി'യിൽ 'എം കെ ശശീന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയൻ കാരന്തൂർ അവതരിപ്പിക്കുന്നത്. ജനുവരി 19ന് 'എൽഎൽബി' തിയേറ്ററുകളില്‍ റിലീസിനെത്തും.
READ MORE: 'എൽഎൽബി' പുതിയ കാരക്‌ടർ പോസ്റ്റർ പുറത്ത്; ശശീന്ദ്രനായി വിജയൻ കാരന്തൂർ