ETV Bharat / entertainment

'ആദ്യ വരി ഒഴിവാക്കാമായിരുന്നു' ; പഠാനെ ആക്ഷേപിച്ചയാള്‍ക്ക് ആയുഷ്‌മാന്‍ ഖുറാനയുടെ മറുപടി - പഠാന്‍

പഠാനെ ആക്ഷേപിച്ചയാള്‍ക്ക് മറുപടി നല്‍കി ബോളിവുഡ് താരം ആയുഷ്‌മാന്‍ ഖുറാന

Ayushmann Khurrana reacts to fan  Ayushmann Khurrana s reply tweet  Ayushmann Khurrana s humbly comment  Fan slammed Shah Rukh Khan s Pathaan  Fans praises to Ayushmann Khurrana  Ayushmann Khurrana is an SRKian  Similarities with Pathaan and An Action Hero  പഠാനെ ആക്ഷേപിച്ച ആള്‍ക്ക് ആയുഷ്‌മാന്‍ ഖുറാന  ആയുഷ്‌മാന്‍ ഖുറാനയുടെ മറുപടി  ആയുഷ്‌മാന്‍ ഖുറാന  പഠാനെ ആക്ഷേപിച്ച ആള്‍  Screw Pathaan  Ayushmann Khurrana reacts  see how Ayushmann Khurrana reacts  Ayushmann Khurrana  Pathaan  Shah Rukh Khan  പഠാന്‍  ഷാരൂഖ് ഖാന്‍
പഠാനെ ആക്ഷേപിച്ച ആള്‍ക്ക് ആയുഷ്‌മാന്‍ ഖുറാനയുടെ മറുപടി
author img

By

Published : Feb 4, 2023, 6:23 PM IST

Ayushmann Khurrana reacts to fan: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പഠാന്‍' ബോക്‌സ്‌ ഓഫിസില്‍ വിജയക്കുതിപ്പ് തുടരുമ്പോഴും സിനിമയെ ഇകഴ്‌ത്തി പലരും രംഗത്തെത്തുന്നുണ്ട്. 'പഠാനെ' മോശമായ ഭാഷയില്‍ ആക്ഷേപിച്ച ആള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്‌മാന്‍ ഖുറാന. ആയുഷ്‌മാന്‍ ഖുറാനയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Ayushmann Khurrana s humbly comment: മുബിന കപസി എന്ന ഉപയോക്താവാണ് 'പഠാനെ' മോശമായ ഭാഷയില്‍ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ 'പഠാനെ' ആക്ഷേപിച്ചും ആയുഷ്‌മാന്‍ ഖുറാനയുടെ 'ആന്‍ ആക്ഷന്‍ ഹീറോ'യെ പുകഴ്‌ത്തിയുമായിരുന്നു മുബിന കപസിയുടെ ട്വീറ്റ്‌. ഇത് ശ്രദ്ധയില്‍പ്പെട്ട ആയുഷ്‌മാന്‍ ഖുറാന പ്രതികരിക്കുകയായിരുന്നു. ഷാരൂഖ് ഖാനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനും താരം മറന്നില്ല.

Ayushmann Khurrana s reply tweet: ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് താരം നന്ദിയും പറഞ്ഞു. 'ആക്ഷന്‍ ഹീറോയെ സ്‌നേഹിച്ചതിന് നന്ദി. ഞാനൊരു എസ്‌ആര്‍കിയന്‍ ആണ്. അതുകൊണ്ട് ആദ്യ വരി ഒഴിവാക്കാമായിരുന്നു.' -ഇപ്രകാരമായിരുന്നു ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ ആയുഷ്‌മാന്‍ ഖുറാനയുടെ ട്വീറ്റ്.

Fan slammed Shah Rukh Khan s Pathaan: 'സ്‌ക്ര്യൂ പഠാന്‍, നെറ്റ്‌ഫ്ലിക്‌സില്‍ ആക്ഷന്‍ ഹീറോ കാണുക ! കഥ, സംഭാഷണം, പശ്ചാത്തല സംഗീതം, ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ക്ക് കാണിച്ചിരിക്കുന്ന നടുവിരല്‍, അവരുടെ റിപ്പോര്‍ട്ടിങ് തുടങ്ങിയവയെയെല്ലാം ആയുഷ്‌മാന്‍ ഖുറാന കൊന്നു! പക്ഷേ അര്‍ണബിനെ അനുകരിക്കുന്ന ആളിനെയായിരുന്നു എനിക്കിഷ്‌ടപ്പെട്ടത്.'- മുബിന കപസി ട്വീറ്റ് ചെയ്‌തു.(അശ്ലീലങ്ങൾ, അശ്ലീലമായ വാക്കുകൾ, അല്ലെങ്കിൽ ശകാരിക്കൽ എന്നിവയ്ക്ക് പകരമാണ് സ്ക്ര്യൂ എന്ന വാക്ക് ഉപയോഗിച്ച് വരുന്നത്)

Fans praises to Ayushmann Khurrana: ആയുഷ്‌മാന്‍ ഖുറാനയുടെ ട്വീറ്റിന് താഴെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. 'സഹോദരാ, നിങ്ങളുടെ എളിമ കാരണം നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു' - ഒരു ആരാധകന്‍ കുറിച്ചു. 'ഷാരൂഖ് ഖാനെ അത്യധികം സ്‌നേഹിക്കുന്ന ഞങ്ങളെ പോലെയാണ് നിങ്ങളും' - മറ്റൊരു ആരാധകന്‍ കുറിച്ചു.

Ayushmann Khurrana is an SRKian: ഷാരൂഖ് ഖാന്‍റെ കടുത്ത ആരാധകനാണ് താനെന്ന് ആയുഷ്‌മാന്‍ പലകുറി വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ ചിത്രം 'ആക്ഷന്‍ ഹീറോ'യുടെ റിലീസിന് മുമ്പായി ഷാരൂഖ് ഖാന്‍റെ മുംബൈയിലെ വസതിയായ മന്നത്ത് സന്ദര്‍ശിച്ചിരുന്നു ആയുഷ്‌മാന്‍ ഖുറാന. ഏതൊരു ആരാധകനെ പോലെയും ആയുഷ്‌മാന്‍ ഖുറാനയും മന്നത്തിലെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Also Read: 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് പഠാന്‍; രണ്ടാം ഭാഗത്തെ കുറിച്ച് ഷാരൂഖും സിദ്ധാര്‍ഥും

Similarities with Pathaan and An Action Hero: രസകരമെന്ന് പറയട്ടെ, 'പഠാനും' 'ആന്‍ ആക്ഷന്‍ ഹീറോ'യ്‌ക്കും പൊതുവായ ഒരു കാര്യമുണ്ട്. രണ്ട് ചിത്രങ്ങളും ആക്ഷന്‍ വിഭാഗത്തിലായാണ് ഒരുങ്ങിയത്. ഷാരൂഖ് ഖാന്‍റെയും ആയുഷ്‌മാന്‍ ഖുറാനയുടെയും ആദ്യ ആക്ഷന്‍ ചിത്രങ്ങള്‍ കൂടിയായിരുന്നു 'പഠാനും' 'ആന്‍ ആക്ഷന്‍ ഹീറോയും'.

മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ പേരുകേട്ട നടനാണ് ആയുഷ്‌മാന്‍ ഖുറാന. ഒരു പതിറ്റാണ്ട് നീണ്ട സിനിമ കരിയറില്‍ ഇതാദ്യമായി ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രം പരീക്ഷിക്കുകയായിരുന്നു ആയുഷ്‌മാന്‍ ഖുറാന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.