ETV Bharat / entertainment

Scott Pilgrim Takes Off | 'സ്‌കോട്ട് പിൽഗ്രിം' സീരീസ് ടീസർ പുറത്ത് ; പ്രിയ കഥാപാത്രങ്ങളുടെ മടങ്ങിവരവ് ആഘോഷമാക്കി ആരാധകർ - Chris Evans

നവംബർ 17 ന് നെറ്റ്ഫ്ളിക്‌സിലൂടെ ഈ ആനിമേഷൻ പരമ്പര സ്‌ട്രീമിങ് ആരംഭിക്കും

Scott Pilgrim Takes Off Official Teaser  Netflix  Scott Pilgrim  സ്‌കോട്ട് പിൽഗ്രിം  സ്‌കോട്ട് പിൽഗ്രിം സീരീസ് ടീസർ പുറത്ത്  സ്‌കോട്ട് പിൽഗ്രിം സീരീസ്  സ്‌കോട്ട് പിൽഗ്രിം ടീസർ പുറത്ത്  സ്‌കോട്ട് പിൽഗ്രിം ടീസർ  ആനിമേഷൻ പരമ്പര  ആനിമേഷൻ പരമ്പര സ്‌കോട്ട് പിൽഗ്രിം  ആനിമേഷൻ പരമ്പര സ്‌കോട്ട് പിൽഗ്രിം ടേക്ക്‌സ് ഓഫ്  സ്‌കോട്ട് പിൽഗ്രിം നെറ്റ്ഫ്ളിക്‌സിൽ  സ്‌കോട്ട് പിൽഗ്രിം ടേക്ക്‌സ് ഓഫിന്‍റെ ടീസർ പുറത്ത്  സ്‌കോട്ട് പിൽഗ്രിം ടേക്ക്‌സ് ഓഫ് ടീസർ  Scott Pilgrim Takes Off  Scott Pilgrim Takes Off Teaser  Bryan Lee OMalley  ബ്രയാൻ ലീ ഒമാലി  Scott Pilgrim vs the World  മൈക്കൽ സെറ  Michael Cera  Mary Elizabeth Winstead  Chris Evans  Satya Bhabha
Scott Pilgrim Takes Off
author img

By

Published : Aug 17, 2023, 8:15 PM IST

ജാപ്പനീസ് - അമേരിക്കൻ വെബ് ആനിമേഷൻ പരമ്പര 'സ്‌കോട്ട് പിൽഗ്രിം ടേക്ക്‌സ് ഓഫി'ന്‍റെ (Scott Pilgrim Takes Off) ടീസർ പുറത്ത്. കനേഡിയൻ കാർട്ടൂണിസ്റ്റായ ബ്രയാൻ ലീ ഒമാലി (Bryan Lee O’Malley) സൃഷ്‌ടിച്ച 'സ്‌കോട്ട് പിൽഗ്രിം' എന്ന കോമിക് പുസ്‌തക പരമ്പരയെ അടിസ്ഥാനമാക്കിയാണ് 'സ്‌കോട്ട് പിൽഗ്രിം ടേക്ക്‌സ് ഓഫ്' അണിയിച്ചൊരുക്കുന്നത്. സീരീസ് ഒടിടി റിലീസായി നെറ്റ്ഫ്ളിക്‌സിലൂടെ (Netflix) പ്രേക്ഷകരിലേക്ക് എത്തും. നവംബർ 17 നാണ് ഈ ആനിമേഷൻ പരമ്പര സ്‌ട്രീമിങ് ആരംഭിക്കുക.

ബ്രയാൻ ലീ ഒമാലിയുടെ ഗ്രാഫിക് നോവൽ സീരീസായ 'സ്‌കോട്ട് പിൽഗ്രി'മിനെ (Scott Pilgrim) അടിസ്ഥാനമാക്കിയുള്ള, 'സ്‌കോട്ട് പിൽഗ്രിം വേഴ്‌സസ് ദി വേൾഡി'ന്‍റെ (Scott Pilgrim vs. the World) തുടർച്ചയായാണ് 'സ്‌കോട്ട് പിൽഗ്രിം ടേക്ക് ഓഫ്' എത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ ജനപ്രിയ ലൈവ് - ആക്ഷൻ കോമഡി സിനിമ ആയിരുന്നു എഡ്‌ഗർ റൈറ്റ് (Edgar Wright) സംവിധാനം ചെയ്‌ത 'സ്‌കോട്ട് പിൽഗ്രിം വേഴ്‌സസ് ദി വേൾഡ്'. മൈക്കൽ സെറ (Michael Cera) ആണ് ഇതില്‍ പ്രധാന കഥാപാത്രത്തിന് രൂപവും ശബ്‌ദവും നൽകിയത്.

അതേസമയം 2010 ലെ ചലച്ചിത്രാവിഷ്‌കാരത്തിലെ അഭിനേതാക്കൾ അവരുടെ റോളുകൾ പുനരാവിഷ്‌കരിക്കുകയാണ് പുതിയ സീരീസിൽ. സെറ, ക്രിസ് ഇവാൻസ് (Chris Evans), സത്യ ഭാഭ (Satya Bhabha), മേരി എലിസബത്ത് വിൻസ്റ്റെഡ് (Mary Elizabeth Winstead), ബ്രീ ലാർസൺ (Brie Larson) തുടങ്ങിയവർ 'സ്കോട്ട് പിൽഗ്രിം ടേക്ക്‌സ് ഓഫി'ന് ശബ്‌ദം നൽകി വീണ്ടും ഒന്നിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

സ്കോട്ട് പിൽഗ്രിം ആയി മൈക്കൽ സെറ മടങ്ങിയെത്തുമ്പോൾ റമോണ ഫ്ലവേഴ്‌സായി മേരി എലിസബത്ത് വിൻസ്റ്റെഡും മാത്യു പട്ടേലായി സത്യ ഭാഭയും വാലസ് വെൽസായി കീരൻ കുൽകിനും ക്രിസ് ഇവാൻസായി ലൂക്കാസ് ലീയും തിരിച്ചുവരുന്നു. അന്ന കെൻഡ്രിക്ക് (സ്റ്റേസി പിൽഗ്രിം), ബ്രീ ലാർസൺ (എൻവി ആഡംസ്), അലിസൺ പിൽ (കിം പൈൻ), ഓബ്രി പ്ലാസ (ജൂലി പവേർസ്), ബ്രാൻഡൻ റൗത്ത് (ടോഡ് ഇൻഗ്രാം), ജേസൺ ഷ്വാർട്‌സ്‌മാൻ (ഗിഡിയൻ ഗ്രേവ്‌സ്), ജോണി സിമ്മൺസ് (യംഗ് നീൽ), മാർക്ക് വെബ്ബർ (സ്റ്റീഫൻ സ്റ്റിൽസ്), മേ വിറ്റ്മാൻ (റോക്‌സി റിക്‌ടർ), എല്ലെൻ വോങ് (നൈവ്‌സ് ചൗ) എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ഒമാലിയുടെ 'സ്‌കോട്ട് പിൽഗ്രിം' ഗ്രാഫിക് നോവലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരമ്പര. ടൈറ്റിൽ കഥാപാത്രമായ 'സ്‌കോട്ട് പിൽഗ്രിം' എന്ന ടൊറന്‍റോയിലെ 22കാരനായ, ബാസ് ഗിറ്റാർ വായിക്കുന്ന വിദ്യാർഥിയുടെയും അവന്‍റെ പ്രണയിനിയായ റമോണയുടെയും കഥയാണ് സീരീസ് പറയുന്നത്. എട്ട് എപ്പിസോഡുകളാണ് പരമ്പരയിൽ ഉണ്ടാവുക. അനേകം ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ തിരികെ കൊണ്ടുവരുന്ന ടീസർ കയ്യടി നേടുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് 12 ലക്ഷത്തിലേറെ പേരാണ് ടീസർ യൂട്യൂബില്‍ ആസ്വദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.