ETV Bharat / entertainment

നടിയെ ആക്രമിച്ച കേസ് : എതിര്‍പ്പ് എഴുതി നല്‍കാന്‍ ദിലീപിന് അവസരം നല്‍കി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസില്‍ 41 പുതിയ സാക്ഷികളെ വിസ്‌തരിക്കുന്നതില്‍ ദിലീപിന് എതിര്‍പ്പ് എഴുതി നല്‍കാം

നടിയെ ആക്രമിച്ച കേസില്‍  Malayalam actor Dileep  Dileep  നടിയെ അക്രമിച്ച കേസ്  മറുപടി നല്‍കാന്‍ ദിലീപിന് അവസരം  ദിലീപിന് അവസരം നല്‍കി സുപ്രീം കോടതി  ദിലീപ്  സുപ്രീം കോടതി  Supreme Court  SC grants accused actor Dileep  Dileep opportunity to file his response  ദിലീപിന് മറുപടി നല്‍കാന്‍ അവസരം  SC questions inordinate delay  actor assault trial  Adv Mukul Rohatgi said in the court  Adv Mukul Rohatgi  Court questioned the need for adding new witnesses  Dileep requested SC to fix a time limit  actor assault case  Allegations of Dileep against ex wife
നടിയെ അക്രമിച്ച കേസില്‍ ദിലീപിന് മറുപടി നല്‍കാന്‍ അവസരം
author img

By

Published : Feb 13, 2023, 2:21 PM IST

Updated : Feb 13, 2023, 3:45 PM IST

ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്‌തരിക്കുന്നതില്‍ എതിര്‍പ്പ് എഴുതി അറിയിക്കാന്‍ ദിലീപിന് അവസരം നല്‍കി സുപ്രീം കോടതി. 41 സാക്ഷികളെ കൂടി വിസ്‌തരിക്കുന്നതിന്‍റെ കാരണം പ്രോസിക്യൂഷനോട് വ്യക്തമാക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

SC questions inordinate delay in actor assault trial: 2017ല്‍ നടന്ന നടിയെ അക്രമിച്ച കേസിന്‍റെ വിചാരണ എന്തുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കേസിലെ വിചാരണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിചാരണ അനന്തമായി നീളുന്നതില്‍ ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച്‌ അതൃപ്‌തി പ്രകടിപ്പിച്ചു.

അതേസമയം ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചയിലേക്ക് മാറ്റിയിട്ടുണ്ട്. സാക്ഷി വിസ്‌താരത്തിന്‍റെ കാര്യത്തില്‍ ദിലീപിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കേട്ട ശേഷം വിചാരണ കാലാവധി നീട്ടുന്നതില്‍ തീരുമാനം എടുക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. കേസില്‍ സമയ ബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Adv Mukul Rohatgi said in the court representing accused: 2019ല്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസാണിതെന്നും 24 മാസം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും ദിലീപിന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്‌കി വാദിച്ചു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ വീണ്ടും വിളിച്ച് വരുത്തുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Court questioned the need for adding new witnesses: പുതുതായി സാക്ഷികളെ വിളിച്ച് വരുത്തി വിചാരണ, പ്രോസിക്യൂഷന്‍ തന്നെ നീട്ടിക്കൊണ്ട് പോകുകയാണെന്നും മുകുള്‍ രോഹത്‌കി പറഞ്ഞു. തുടര്‍ന്നാണ് 41 സാക്ഷികളെ പുതുതായി വിസ്‌തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതി പറഞ്ഞത്. പുതുതായി സാക്ഷികളെ വിളിച്ച് വരുത്തുന്നതിന് ചില രീതി ശാസ്‌ത്രമുണ്ടാകേണ്ടതുണ്ടെന്നും അതിന്‍റ ഉദ്ദേശമെന്താണെന്നും കോടതി ചോദിച്ചു.

Dileep requested SC to fix a time limit for actor assault case: കേസില്‍ വിചാരണ നടപടികള്‍ നീളാതിരിക്കാന്‍ കേസില്‍ ഒരു തവണ വിസ്‌തരിച്ചവരെ വീണ്ടും വിസ്‌തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിജീവിത, അന്വേഷണ ഉദ്യോഗസ്ഥന്‍, പ്രോസിക്യൂഷന്‍ എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്‍റെ പ്രധാന ആരോപണം.

Allegations of Dileep against ex wife: തന്‍റെ മുന്‍ ഭാര്യയും ഒരു ഉന്നത പൊലിസ് ഓഫിസറും തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതിന് ഉത്തരവാദികളാണെന്നും ദിലീപ് പറയുന്നു. ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡിജിപി റാങ്കിലാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത അപേക്ഷയില്‍ ദിലീപ് ആരോപിച്ചു.

കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍, കേസിലെ വിചാരണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേരള ഹൈക്കോടതി രജിസ്‌ട്രാര്‍ മുഖേനയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Also Read: 'ദിലീപുമായി തെറ്റി, സിഐഡി മൂസയില്‍ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് പിണങ്ങി പോയി': സലിം കുമാര്‍

Last Updated : Feb 13, 2023, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.