ETV Bharat / entertainment

8 വർഷത്തെ 'ഇന്‍റർവെല്ലിന് എൻഡ്', വീണ്ടുമൊരു പ്രണയകഥയുമായി ആർ എസ് വിമൽ; 'ശശിയും ശകുന്തളയും' തീയേറ്ററുകളിലേക്ക്

author img

By

Published : Aug 13, 2023, 11:58 AM IST

ആർ എസ് വിമൽ കഥയും തിരക്കഥയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ശശിയും ശകുന്തളയും തീയേറ്ററുകളിലേക്കെത്തുന്നു.

sashiyum shakunthalayum release date  sashiyum shakunthalayum  sashiyum shakunthalayum release  enn ninte moideen  r s vimal sashiyum shakunthalayum  Shaheen Siddique  Ashwin kumar  Shaheen Siddique sashiyum shakunthalayum  ആർ എസ് വിമൽ  ശശിയും ശകുന്തളയും  ശശിയും ശകുന്തളയും സിനിമ  ശശിയും ശകുന്തളയും റിലീസ്  ശശിയും ശകുന്തളയും റിലീസ് ഡേറ്റ്  sashiyum shakunthalayum release date  ഷാഹിൻ സിദ്ദീഖ്  ബിച്ചാൾ മുഹമ്മദ്  ബിച്ചാൾ മുഹമ്മദ് ശശിയും ശകുന്തളയും  ശശിയും ശകുന്തളയും ഷാഹിൻ സിദ്ദീഖ്
ശശിയും ശകുന്തളയും

വാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ചിത്രം 'ശശിയും ശകുന്തളയും' ഓഗസ്റ്റ് 18ന് തീയേറ്ററുകളിൽ എത്തും. മൊയ്‌തീന്‍റെയും കാഞ്ചനമാലയുടെയും പ്രണയകഥയായ 'എന്ന് നിന്‍റെ മൊയ്‌തീൻ' അവതരിപ്പിച്ച ആർ എസ് വിമൽ, എട്ട് വർഷത്തിന് ശേഷം കഥയും തിരക്കഥയും നിർമാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. ആർ എസ് വിമലിനൊപ്പം സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരും ചിത്രത്തിന്‍റെ നിർമാണ പങ്കാളികളാണ്.

പ്രണയവും ചതിയും നന്ദികേടുമൊക്കെ നിറഞ്ഞ അവിശ്വസിനീയമായ യഥാർഥ കഥയാണ് ചിത്രത്തിന്‍റേത്. റൊമാന്‍റിക് സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ഒരു പഴയകാല ട്യൂട്ടോറിയൽ യുഗത്തിന്‍റെ ഏടാണ് ചിത്രം. 1970- 1975 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയൽ കോളജുകളും അവിടെ നടക്കുന്ന പ്രണയവും പകയും മത്സരവുമൊക്കെയാണ് കഥയുടെ പശ്ചാത്തലം.

രണ്ട് ട്യൂട്ടോറിയൽ കോളജുകൾ തമ്മിലുള്ള പകയും അവിടത്തെ ഇംഗ്ലീഷ് അധ്യാപകനായ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമാണ് ചിത്രത്തിന്‍റെ പ്രമേയം. നടൻ സിദ്ദീഖിന്‍റെ മകൻ ഷാഹിൻ സിദ്ദീഖ് (Shaheen Siddique) ആണ് ശശി മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതിനായകനായ പലിശ പരമു എന്ന കഥാപാത്രമായി ആർ എസ് വിമൽ (R S Vimal) എത്തും. കണക്ക് അധ്യാപികയായ ശകുന്തളയായി എത്തുന്നത് നേഹ (ആമി) ആണ്. മലയാളം തമിഴ്‌ ചിത്രങ്ങളിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുള്ള അശ്വിൻ കുമാർ (Ashwin kumar) കോളജ് പ്രിൻസിപ്പാളായ സുധാകരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.

പാലക്കാട് കൊല്ലങ്കോട് വച്ചാണ് ചിത്രം ഷൂട്ട് ചെയ്‌തത്. കാലഘട്ടത്തോട് നീതി പുലർത്തുന്ന അവതരണമികവും മനോഹര ദൃശ്യങ്ങളുമാണ് ചിത്രത്തിലേതെന്ന് സൂചിപ്പിക്കുന്ന ട്രെയിലറും കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലർ യൂട്യൂബിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സംവിധായകൻ വിനയൻ, നടൻ ടൊവിനോ തോമസ്, നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്‍റെ ടീസറും നേരത്തെ പ്രകാശനം ചെയ്‌തിരുന്നു. സിദ്ദീഖ്, രസ്‌ന പവിത്രന്‍, ബാലാജി ശർമ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്‌ണ എന്നിവരും പുതുമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നു.

കെ പി, പ്രകാശ് അലക്‌സ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. കെ പി തന്നെയാണ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പ്രജയ് ജെ കമ്മത്ത്, മോഹൻ ഡിയോടേറ്റ് എന്നിവരാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. വിഷ്‌ണുപ്രസാദ്, മനോജ് നാരായണൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ- വിനയൻ എം ജെ, വിഎഫ്എക്‌സ് സൂപ്പർവൈസർ- വിനു, ആർട്ട്- ബസന്ത് പെരിങ്ങോട്, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, മേക്കപ്പ്- വിപിൻ ഓമശ്ശേരി, സ്റ്റണ്ട്- അഷറഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ- പ്രസാദ് നമ്പിയങ്കാവ്, എസ്എഫ്എക്‌സ്- രാജേഷ് പി എം, സ്റ്റിൽ- ഷിബി ശിവദാസ്, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പോസ്റ്റർ ഡിസൈൻ- മാമിജോ.

Also read : ധ്യാനിന്‍റെ 'നദികളിൽ സുന്ദരി യമുന' തിയേറ്ററുകളിലേക്ക്; സെപ്‌റ്റംബർ 15ന് റിലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.