ETV Bharat / entertainment

ഏജന്‍റ്‌ ആകാന്‍ തയ്യാറായി കാര്‍ത്തി; ടീസറില്‍ ഒളിപ്പിച്ച് സര്‍ദാര്‍ രണ്ടാം ഭാഗം - Sardar 2

Sardar teaser: സര്‍ദാര്‍ ടീസര്‍ പുറത്ത്. രണ്ടാം ഭാഗം അറിയിച്ചു കൊണ്ടുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Sardar teaser  Sardar second part  ഏജന്‍റ്‌ ആകാന്‍ തയ്യാറായി കാര്‍ത്തി  കാര്‍ത്തി  സര്‍ദാര്‍ ടീസര്‍  സര്‍ദാര്‍ ടീസര്‍  Sardar  സര്‍ദാര്‍  Karthi  കാര്‍ത്തി  Sardar 2
ഏജന്‍റ്‌ ആകാന്‍ തയ്യാറായി കാര്‍ത്തി; ടീസറില്‍ ഒളിപ്പിച്ച് സര്‍ദാര്‍ രണ്ടാം ഭാഗം
author img

By

Published : Oct 26, 2022, 8:04 PM IST

Sardar teaser: സൂപ്പര്‍ താരം കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ 'സര്‍ദാര്‍' തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. 'സര്‍ദാര്‍' വിജയത്തിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിര്‍മാതാക്കളായ പ്രിന്‍സ് പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'സര്‍ദാര്‍' ടീസര്‍ പങ്കുവച്ച് കൊണ്ടാണ് അണിയറക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

'ഒരിക്കല്‍ ചാരനായാല്‍ എന്നും ചാരന്‍! മിഷന്‍ ഉടന്‍ ആരംഭിക്കും' എന്ന അടിക്കുറിപ്പോടു കൂടിയാണ് ടീസര്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ടീസറില്‍ ഒരു ഇന്‍റലിജന്‍റ്‌ ഉദ്യോഗസ്ഥന്‍ കാര്‍ത്തിയോട് സംസാരിക്കുന്നതാണ് കാണാനാവുക. 'നിങ്ങള്‍ സര്‍ക്കാരിന്‍റെ ഒരു പ്രധാന ഓപ്പറേഷന്‍ നശിപ്പിച്ചു. അതിനാല്‍, നിങ്ങളെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. ഞാനാണ് അവരെ അത് ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഒരു രാജ്യദ്രോഹിയുടെ മകനാണ് എന്നതാണ് ഇപ്പോള്‍ നിങ്ങളുടെ ഐഡന്‍റിറ്റി. അത് നമ്മുടെ നേട്ടവുമാണ്. നമ്മുടെ ശത്രുക്കളില്‍ നിന്ന് നല്ല പേര് സമ്പാദിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. എനിക്ക് വേണ്ടി ഒരു ഏജന്‍റായി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറാണോ..?' ശേഷമാണ് കാര്‍ത്തി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇന്‍റലിജന്‍റ്‌ ഉദ്യോഗസ്ഥന്‍റെ ചോദ്യത്തിന് കാര്‍ത്തി സമ്മതം മൂളി. അവര്‍ കംബോഡിയയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഇന്‍റലിജന്‍റ് ഉദ്യോഗസ്ഥന്‍ കാര്‍ത്തിയുടെ കഥാപാത്രത്തോട് പറയുന്നു. ഈ മിഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓരോ കോഡ് നെയിം ഉണ്ടെന്നും കാര്‍ത്തിയുടെ കോഡ് നെയിം പറയാന്‍ തുടങ്ങുന്നതോടെ ടീസര്‍ അവസാനിക്കുകയും ചെയ്യുന്നു.

ഇരട്ട വേഷത്തിലാണ് സര്‍ദാറില്‍ താരം പ്രത്യക്ഷപ്പെട്ടത്. ചങ്കി പാണ്ഡെ, റാഷി ഖന്ന, രജിഷ വിജയന്‍, ലൈല തുടങ്ങിയവരും സുപ്രധാന വേഷത്തില്‍ അഭിനയിച്ചു. പ്രിന്‍സ്‌ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ എസ്‌.ലക്ഷ്‌മണ്‍ കുമാര്‍ ആണ് നിര്‍മാണം.

Also Read: സര്‍ദാര്‍ 50 കോടി ക്ലബ്ബില്‍; കാര്‍ത്തിയുടെ സ്‌പൈ ത്രില്ലറിന് രണ്ടാം ഭാഗം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.