നീണ്ട ഇടവേളയ്‌ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും സംവിധാന കുപ്പായമണിഞ്ഞ് സന്തോഷ് ശിവന്‍. പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ തമിഴ് ചിത്രം 'മാനഗര'ത്തിന്റെ റീമേക്കാണ് സന്തോഷ് ശിവന്‍ ഹിന്ദിയില്‍ ഒരുക്കുന്നത്. 'മുംബൈക്കാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. 12 വര്‍ഷത്തിന് ശേഷമാണ് സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സിനിമ സംവിധാനം ചെയ്യുന്നത്.
ലോകേഷ് കനകരാജിന്‍റെ ആദ്യ സംവിധാന സംരംഭം ആണ് 'മാനഗരം'. ഡയറക്റ്റ് ഒ.ടി.ടി. റിലീസായാണ് 'മുംബൈക്കാർ' പ്രേക്ഷകർക്കരികില്‍ എത്തുക. ജൂൺ രണ്ടിന് ജിയോ സിനിമയിലൂടെ ചിത്രം റിലീസ് ചെയ്യും.
തമിഴ് താരം വിജയ് സേതുപതി ബോളിവുഡില്‍ മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് 'മുംബെെക്കാർ'. വിജയ് സേതുപതിക്ക് പുറമെ വിക്രാന്ത് മസേ, താനിയ മാണിക്‌ടല, രാഘവ് ബിനാനി, ഹൃദു ഹറൂണ്‍, ഇഷാന്‍ മിശ്ര, സഞ്ജയ് മിശ്ര, രണ്‍വീര്‍ ഷോറെ, സച്ചിന്‍ ഖേഡേക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്യോതി ദേശ്‍പാണ്ഡെയും റിയ ഷിബുവും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നതും സന്തോഷ് ശിവന്‍ തന്നെയാണ്.
- " class="align-text-top noRightClick twitterSection" data="">
വിജയ് സേതുപതിയുടെ മറ്റൊരു ബോളിവുഡ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാൻ' ആണ് താരത്തിന്‍റെ അടുത്ത ബോളിവുഡ് ചിത്രം. സെപ്റ്റംബറിൽ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വില്ലൻ കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
ALSO READ: 'ഇതാ എന്‍റെ മുഖം, ഡയറക്‌ടറോടും പ്രൊഡ്യൂസറിനോടും പറയരുത്'; ആരാധകരുടെ പരാതിക്ക് പരിഹാരവുമായി കിങ് ഖാൻ
തമിഴില്‍ ഹിറ്റുകൾ ഒരുക്കിയ അറ്റ്ലിയാണ് ഷാരൂഖ് ഖാൻ- വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് 'ജവാനി'ല്‍ ഷാരൂഖിന്‍റെ നായികയായി എത്തുന്നത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാൻ തിയേറ്ററുകളിൽ എത്തുക.
അതേസമയം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ 2017-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'മാനഗരം'. ബോക്‌സോഫിസില്‍ തരംഗം സൃഷ്‌ടിച്ച 'കൈതി, മാസ്‌റ്റര്‍, വിക്രം' എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ലോകേഷിന്‍റെ ആദ്യ ചിത്രമായിരുന്നു 'മാനഗരം'. ശ്രീ, സുദീപ് കൃഷ്‌ണന്‍, റെജിന കസാന്‍ഡ്ര, ചാര്‍ലി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിലവിൽ തമിഴില്‍ ഏറ്റവും തിരക്കുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ്. വിജയ് നായകനാകുന്ന 'ലിയോ'യുടെ തിരക്കുകളിലാണ് ലോകേഷിപ്പോൾ. തൃഷ, അര്‍ജുന്‍ ദാസ്, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായി എത്തുന്ന ലിയോ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
നേരത്തെ ലോകേഷിന്‍റെ സംവിധാനത്തില്‍, കാർത്തി കേന്ദ്ര കഥാപാത്രമായി എത്തിയ 'കെെതി' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌തിരുന്നു. 'ഭോലാ' എന്ന പേരില്‍ അജയ് ദേവ്ഗൺ ആയിരുന്നു ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്‌തത്. അജയ് ദേവ്ഗൺ, തബു എന്നിവരായിരുന്നു 'ഭോലാ'യില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം മലയാള ചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് സന്തോഷ് ശിവന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സംവിധാനത്തിന് പുറമെ സന്തോഷ് ശിവന്‍ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തില്‍ മഞ്ജു വാര്യർ ആണ് പ്രധാന കഥാപാത്രമായി എത്തിയത്. കാളിദാസ് ജയറാം, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, എസ്‌തര്‍ അനില്‍, ഷെയ്‌ലി ക്രിഷന്‍, സുനില്‍ വര്‍ഗീസ്, രാജേഷ് ബാബു, ഐഡാ സോഫി സ്‌ട്രോം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായുണ്ട്.
ALSO READ: സന്തോഷ് ശിവന്‍ ചിത്രം മുംബൈക്കാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു