മുംബൈ: ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് യഷ് നായകനായ 'കെജിഎഫ് 2'. ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കലക്ഷനുമായി ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
'കെജിഎഫ് 2'വില്‍ വില്ലന്‍ വേഷത്തിലെത്തിയത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. സഞ്ജയ് ദത്തിന്‍റെ ആദ്യ കന്നഡ ചിത്രം കൂടിയായിരുന്നു 'കെജിഎഫ് 2'. ചിത്രത്തില്‍ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍റെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങളെ കുറിച്ച് താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചില ചിത്രങ്ങള്‍ മറ്റ് ചിത്രങ്ങളേക്കാള്‍ സ്‌പെഷ്യലായിരിക്കും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിച്ച ചിത്രമെന്ന നിലയിലായിരിക്കും കെജിഎഫ് 2 താന്‍ ഓര്‍ക്കുകയെന്ന് സഞ്ജയ് ദത്ത് കുറിപ്പില്‍ പറയുന്നു.
'കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്ന ചിത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. കെജിഎഫ് 2 എന്നെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള സിനിമയായിരുന്നു. എന്‍റെ കഴിവിനെ കുറിച്ചുള്ള സ്വയം ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു, ചിത്രമെനിക്ക് ആസ്വദിച്ച് ചെയ്യാനാകുമെന്ന് തോന്നി,' സഞ്ജയ് ദത്ത് പറഞ്ഞു.
ജീവിതം നിങ്ങളെ ആശ്ചര്യപ്പെടുത്തുമ്പോള്‍ അതിനേക്കാളും നന്നായി ചെയ്യാൻ നിങ്ങള്‍ക്ക് കഴിയുമെന്ന ഓർമ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. അധീരയുടെ കഥാപാത്ര സൃഷ്‌ടിക്കുള്ള ക്രെഡിറ്റ് സംവിധായകന്‍ പ്രശാന്ത് നീലിനുള്ളതാണെന്നും താരം കുറിച്ചു. 'എന്‍റെ സംവിധായകൻ പ്രശാന്ത് നീൽ 'അധീര' ആരാണ്, എന്താണ് എന്നെല്ലാം കൃത്യമായി പറഞ്ഞുതന്നു.
എന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന എല്ലാ ക്രെഡിറ്റും പൂർണമായും പ്രശാന്തിന് അവകാശപ്പെട്ടതാണ്. അദ്ദേഹത്തിന്‍റെ സ്വപ്‌നമാണ് ഞങ്ങള്‍ സ്‌ക്രീനിലെത്തിച്ചത്.' തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോടും അഭ്യുദയകാംക്ഷികളോടും കുടുംബാംഗങ്ങളോടും താരം നന്ദി പറഞ്ഞു.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത ചിത്രം റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് പറയുന്നത്. കന്നഡ സൂപ്പര്‍ താരം യഷിന് പുറമേ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്‍ഡന്‍, മാളവിക അവിനാശ്, ശ്രിനിഥി ഷെട്ടി, ഈശ്വരി റാവു തുടങ്ങിയവരാണ് ചിത്രത്തില്‍ അണി നിരന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
Also read: കെജിഎഫ് 2ന് ശേഷം സുധ കൊങ്കാരക്കൊപ്പം ; പ്രഖ്യാപനവുമായി ഹോംബലെ ഫിലിംസ്