ETV Bharat / entertainment

'അവള്‍ ആത്മഹത്യ ചെയ്യാതിരുന്നത്‌ അമ്മയെ ഓര്‍ത്ത്‌, എന്നോടും മഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്‌': സംയുക്‌ത - Samyukta Varma about Bhavana

Samyukta Varma about Bhavana: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കടന്നു പോയത്‌ ചെറിയ മെന്‍റല്‍ ട്രോമ അല്ലായിരുന്നെന്ന്‌ സംയുക്ത.

Samyukta Varma about Bhavana  അവള്‍ ആത്മഹത്യ ചെയ്യാതിരുന്നത്‌ അമ്മയെ ഓര്‍ത്ത്‌
'അവള്‍ ആത്മഹത്യ ചെയ്യാതിരുന്നത്‌ അമ്മയെ ഓര്‍ത്ത്‌, എന്നോടും മഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്‌': സംയുക്‌ത
author img

By

Published : Jun 24, 2022, 9:02 PM IST

Samyukta Varma about Bhavana: പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ഭാവനയെന്ന് നടി സംയുക്ത വര്‍മ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കടന്നു പോയത്‌ ചെറിയ മെന്‍റല്‍ ട്രോമ അല്ലായിരുന്നെന്നും സംയുക്ത പറഞ്ഞു. ആത്മഹത്യ ചെയ്യാതിരുന്നത്‌ അമ്മയെ ഓര്‍ത്ത് മാത്രമാണെന്നും ഭാവന തന്നോടും മഞ്ജുവിനോടും പറഞ്ഞിരുന്നതായി സംയുക്ത വര്‍മ പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്തയുടെ ഭാവനയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍. 'ഭാവനയെ പറ്റി എനിക്ക് ഒരു വാക്കിലൊന്നും പറയാന്‍ പറ്റില്ല. ഒന്നാമത്‌ സിസ്‌റ്റര്‍ പോലെയാണ്. എന്‍റെ അനിയത്തിയുടെ കൂടെയാണ് ഭാവന പഠിച്ചത്‌. അങ്ങനെ ഒരു പരിചയം കൂടി ഭാവനയുമായിട്ടുണ്ട്‌.'

'നിങ്ങള്‍ കാണുന്നത്‌ പോലെ സ്‌ട്രോങ്‌ ആണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ കുട്ടി കടന്നു പോയത്‌ ചെറിയ മെന്‍റല്‍ ട്രോമ അല്ലായിരുന്നു. അടുത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ മാത്രമേ അത് കണ്ടിട്ടുള്ളൂ. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ഭാവന.'

'പലപ്പോഴും എന്‍റെയടുത്തും മഞ്ജുവിന്‍റെ അടുത്തും പറഞ്ഞിട്ടുണ്ട്‌, അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന്. അച്ഛന്‍ മരിച്ചിട്ട്‌ അധികമായിരുന്നില്ല. ആ ഷോക്കില്‍ നിന്നും ആന്‍റിയും മോചിതയായിട്ടില്ല. അമ്മയെ ആലോചിച്ച് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന് പറഞ്ഞിട്ടുണ്ട്‌. പിന്നെ വളരെ നല്ലൊരു ഹസ്‌ബന്‍ഡും ഫാമിലിയും ബ്രദറും നല്ല ഫ്രണ്ട്‌സും ഉള്ള ആളാണ് ഭാവന. ആ ഒരു സപ്പോര്‍ട്ട് ഉണ്ട്‌. പിന്നെ ഉള്ളില്‍ ഒരു ദൈവാംശം ഉണ്ടാവില്ലേ.'- സംയുക്ത മേനോന്‍ പറഞ്ഞു.

Also Read: അതിജീവനം! തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ ഭാവന; പഞ്ച്‌ ചെയ്‌ത്‌ താരം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.