ETV Bharat / entertainment

നഗ്നപാദയായി 600 പടികള്‍ കയറി സാമന്ത; പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി താരം - കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി 600 പടികള്‍ കയറി

പഴനി മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് സാമന്ത. കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി 600 പടികള്‍ കയറിയ സാമന്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

Samantha Ruth Prabhu climbs six hundred steps  Palani Murugan temple  Samantha Ruth Prabhu  Samantha  സാമന്ത  നഗ്നപാദയായി 600 പടികള്‍ കയറി സാമന്ത  പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി താരം  പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി സാമന്ത  Samantha climbs 600 steps barefoot  Samantha Ruth Prabhu at Palani Murugan temple  Samantha is gearing up for release of Shaakuntalam  Gunasekhar note on Shaakuntalam  Shaakuntalam based on Kalidasa s work  Shaakuntalam songs and trailer  Samantha will play title role in Shaakuntalam  പഴനി മുരുകന്‍ ക്ഷേത്രം സന്ദര്‍ശിച്ച് സാമന്ത  നഗ്നപാദയായി 600 പടികള്‍ കയറിയ സാമന്ത  സാമന്തയുടെ വീഡിയോ  കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി 600 പടികള്‍ കയറി  മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി സാമന്ത
നഗ്നപാദയായി 600 പടികള്‍ കയറി സാമന്ത
author img

By

Published : Feb 15, 2023, 1:29 PM IST

Samantha climbs 600 steps barefoot: തമിഴ്‌നാട്ടിലെ പഴനി മുരുകന്‍ ക്ഷേത്ര ദര്‍ശനം നടത്തി തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു. കര്‍പ്പൂരം കത്തിച്ച് നഗ്നപാദയായി ക്ഷേത്രത്തിന്‍റെ 600 പടികള്‍ കയറിയാണ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തുന്ന സാമന്തയുടെ ചിത്രങ്ങളും വീഡിയോകളും‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Samantha Ruth Prabhu at Palani Murugan temple: ക്ഷേത്രത്തില്‍ തൊഴുകയ്യോടെ പ്രാര്‍ഥിക്കുന്ന താരത്തെയും വീഡിയോയില്‍ കാണാം. മയോസൈറ്റിസ് രോഗത്തിന് ചികിത്സ തേടാറുളള താരം മാസ്‌ക് ധരിച്ചാണ് ക്ഷേത്ര ദര്‍ശനം നടത്തിയത്. സംവിധായകൻ സി പ്രേം കുമാറും സാമന്തയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തുന്ന സമയത്ത് ലളിതമായൊരു സൽവാർ സ്യൂട്ട് ആണ് താരം ധരിച്ചിരുന്നത്.

Samantha is gearing up for release of Shaakuntalam: 'ശാകുന്തളം' ആണ് താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണ് 'ശാകുന്തളം'. തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ഏപ്രില്‍ 14നാണ് ചിത്രം റിലീസിനെത്തുക. ആദ്യം ഫെബ്രുവരി 17നാണ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സിനിമയുടെ റിലീസ് മാറ്റി വയ്‌ക്കുകയായിരുന്നു.

Gunasekhar note on Shaakuntalam: ഗുണശേഖര്‍ ആണ് 'ശാകുന്തള'ത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ സഹ നിര്‍മാതാവ് കൂടിയാണ് ഗുണശേഖര്‍. സിനിമയെ കുറിച്ചുള്ള ഗുണശേഖറുടെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടുകയാണിപ്പോള്‍. 'മറന്നു പോയ പ്രണയം... മറക്കാനാവാത്ത പ്രണയ കഥ, അത് അവശേഷിക്കുന്നു. ഏപ്രില്‍ 14ന്‌ ലോകമെമ്പാടുമുള്ള തിയേറ്ററുകള്‍ 'ശാകുന്തളം' റിലീസ് ചെയ്യും' -ഇപ്രകാരമാണ് ഗുണശേഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Shaakuntalam based on Kalidasa s work: കാളിദാസന്‍റെ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ശകുന്തളയുടെയും ദുഷ്യന്ത രാജാവിന്‍റെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്. ശകുന്തളയോടുള്ള ദുഷ്യന്തന്‍റെ പ്രണയം മറക്കാന്‍ കാരണമായ ഋഷിവര്യന്‍ ദുര്‍വാസ മഹൃഷിയുടെ ശാപമാണ് ചിത്രപശ്ചാത്തലം.

Shaakuntalam songs and trailer: 'ശാകുന്തള'ത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 'മല്ലിക മല്ലിക', 'ഋഷിവനം ആകും', 'ഏലേലോ ഏലേലോ' എന്നിവയാണ് 'ശാകുന്തള'ത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍.

Samantha will play title role in Shaakuntalam: ടൈറ്റില്‍ റോളിലാണ് ചിത്രത്തില്‍ സാമന്ത പ്രത്യക്ഷപ്പെടുന്നത്. 'ശാകുന്തള'ത്തില്‍ ശകുന്തളയായി സാമന്ത എത്തുമ്പോള്‍ ദുഷ്യന്തനായെത്തുന്നത് ദേവ് മോഹന്‍ ആണ്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹന്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

Shaakuntalam actors: 'ശാകുന്തള'ത്തില്‍ പ്രകാശ്‌ രാജും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മധുബാല, ഗൗതമി ബാലന്‍, കബീര്‍ ബേഡി, മോഹന്‍ ബാബു, അനന്യ നാഗെല്ല തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

Also Read: പുതിയ മിഷന് ഒരുങ്ങി സാമന്ത റൂത്ത് പ്രഭു; സിറ്റാഡെല്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.