ETV Bharat / entertainment

'കാതൽ' ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ; മമ്മൂട്ടി തന്‍റെ ഹീറോ എന്നും സാമന്ത - കാതൽ

Samantha on Kaathal The Core movie : മനോഹരവും ശക്തവുമായ ഈ സിനിമ എല്ലാവരും കാണണമെന്നും സാമന്ത

മമ്മൂട്ടി തന്‍റെ ഹീറോ എന്നും സാമന്ത  കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ  കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് സാമന്ത  Kaathal is the best movie says Samantha  Samantha Ruth Prabhu  Samantha Ruth Prabhu about Kaathal The Core movie  Kaathal The Core movie  Samantha on Kaathal The Core movie  കാതൽ സിനിമയെക്കുറിച്ച് കാതൽ  മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ  mammootty in kaathal  mammootty kaathal movie  Samantha about kaathal
Samantha Ruth Prabhu about kaathal
author img

By ETV Bharat Kerala Team

Published : Nov 26, 2023, 4:41 PM IST

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'കാതൽ ദി കോർ'. പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രസക്തമായ കഥാതന്തുവും ശക്തമായ രാഷ്‌ട്രീയവും പറയുന്ന സിനിമയിൽ മമ്മൂട്ടിയും ജ്യോതികയും ഉൾപ്പടെയുള്ള അഭിനേതാക്കളുടെ പ്രകടനവും കയ്യടി നേടുന്നു.

മമ്മൂട്ടി തന്‍റെ ഹീറോ എന്നും സാമന്ത  കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ  കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് സാമന്ത  Kaathal is the best movie says Samantha  Samantha Ruth Prabhu  Samantha Ruth Prabhu about Kaathal The Core movie  Kaathal The Core movie  Samantha on Kaathal The Core movie  കാതൽ സിനിമയെക്കുറിച്ച് കാതൽ  മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ  mammootty in kaathal  mammootty kaathal movie  Samantha about kaathal  കാതൽ  കാതൽ ദി കോർ
സാമന്തയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

ഇപ്പോഴിതാ 'കാതലി'നെ കുറിച്ചുള്ള നടി സാമന്തയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് താരം 'കാതൽ ദി കോറി'നെ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെ ആയിരുന്നു സാമന്തയുടെ പ്രതികരണം (samantha ruth prabhu about kaathal the core movie).

'ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം. നിങ്ങൾക്കായി സ്വയം ഒരു ഉപകാരം ചെയ്യുക, മനോഹരവും ശക്തവുമായ ഈ ചിത്രം കാണൂ. മമ്മൂട്ടി സാർ, നിങ്ങൾ എന്റെ ഹീറോയാണ്, ലവ് യു ജ്യോതിക', സമാന്ത സ്റ്റോറിയായി കുറിച്ചു.

കുറച്ചധികം കാലത്തേയ്‌ക്ക് തന്‍റെ മനസിൽ നിന്നും 'കാതലി'ലെ മമ്മൂട്ടിയുടെ പ്രകടനം പോകില്ലെന്നും സാമന്ത പറഞ്ഞു. ചിത്രത്തിന്‍റെ സംവിധായകൻ ജിയോ ബേബിയേയും താരം അഭിനന്ദിച്ചു. 'ലെജന്‍ററി' എന്നാണ് ജിയോ ബേബിയെ സാമന്ത വിശേഷിപ്പിച്ചത്.

READ MORE: 'എന്‍റെ ഹൃദയത്തില്‍ സ്‌പര്‍ശിച്ച കാതല്‍'; ജ്യോതികയുടെ കുറിപ്പ് വൈറല്‍

സിനിമ സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയുടെ ഉത്പന്നം കൂടിയാണ് ഈ ജിയോ ബേബി സിനിമ. സ്വവർ​ഗാനുരാ​ഗം പ്രമേയമാകുന്ന 'കാതൽ' ഈ മാസം 23നാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്.

'കണ്ണൂർ സ്‌ക്വാഡ്' എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തിയ സിനിമയാണ് 'കാതൽ ദി കോർ'. 'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്', 'കണ്ണൂർ സ്‌ക്വാഡ്' എന്നിവയ്‌ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമാണ് 'കാതൽ'.

ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഓമന എന്ന കഥാപാത്രത്തെ ജ്യോതികയും ഗംഭീരമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ തിരിച്ചെത്തിയത്. തങ്കച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടും മാത്യുവിന്‍റെ ചാച്ചനായെത്തിയ ആർ എസ് പണിക്കരുമെല്ലാം ചിത്രത്തിൽ സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്‌ചവച്ചത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് 'കാതലി'ലെ മറ്റ് അഭിനേതാക്കൾ. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. മാത്യൂസ് പുളിക്കന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്.

READ MORE: മമ്മൂട്ടി- ജ്യോതിക ചിത്രം 'കാതൽ ദി കോർ' തിയേറ്ററുകളിലേക്ക്, ആകാംഷയുണര്‍ത്തി പ്രീ റിലീസ് ടീസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.