ETV Bharat / entertainment

സാമന്തയ്‌ക്കെതിരായ നിർമാതാവ് ചിട്ടിബാബുവിന്‍റെ പ്രസ്‌താവന; ഭഗവത് ഗീതയിലെ വാക്യം മറുപടിയായി നൽകി നടി - samantha replay post to producer

ശാകുന്തളത്തിന്‍റെ പരാജയത്തോടൊപ്പം നടി സാമന്തയുടെ കരിയർ ജീവിതം അവസാനിച്ചെന്ന നിർമാതാവ് ചിട്ടിബാബുവിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ ഗീത വാക്യത്തിൽ മറുപടി നൽകി താരത്തിന്‍റെ പോസ്‌റ്റ്

samantha  സാമന്ത  ശാകുന്തളം  ചിട്ടിബാബുവിന്‍റെ പ്രസ്ഥാവന  ചിട്ടിബാബു  ഭഗവത് ഗീതയിലെ വാക്യം മറുപടി  സാമന്തയ്‌ക്കെതിരെ ചിട്ടിബാബു  Chittibabu comments  samantha replay post to producer  sakunthalam
സാമന്തയുടെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ്
author img

By

Published : Apr 18, 2023, 6:24 PM IST

സാമന്തയുടെ കരിയർ ജീവിതം അവസാനിച്ചെന്ന നിർമാതാവും സംവിധായകനുമായ ചിട്ടിബാബുവിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതികരിച്ച് നടി സാമന്ത റൂത്ത് പ്രഭു. ഭഗവത് ഗീതയിലെ ഒരു വാക്യത്തിനൊപ്പം സാമന്ത തന്‍റെ ചിത്രം കൂടി സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് ചെയ്‌താണ് നിർമാതാവിന് മറുപടി നൽകിയത്.

samantha's replay post to comments against her: സാമന്ത തന്‍റെ കാറിൽ ആലോചനകളിൽ മുഴുകിയിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം ' കർമണ്യേ വാധിക രസേ, മാ ഫലേഷു കദാചന, മാ കർമ ഫല ഹേ തുർ ഭൂഃ, മാ തേ സങ്കോത്‌സവ കർമാണി '(നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾക്കാണ് നിങ്ങൾ ഉത്തരവാദികളായിട്ടുള്ളത്. അതിന്‍റെ ഫലങ്ങളിലല്ല. കാരണം അവയുടെ മേൽ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. ഫലങ്ങളിൽ പ്രചോദിതമായ പ്രവർത്തനങ്ങൾ ചെയ്യരുത്. അതിനോട് കൂടുതൽ അടുക്കുകയുമരുത്. അതിനർഥം നമ്മൾ ഒന്നും ചെയ്യരുത് എന്നുമല്ല.) എന്നാണ് താരം അടിക്കുറിപ്പെഴുതിയത്.

also read: 'ശാകുന്തള'ത്തിന്‍റെ ആദ്യ ദിന ബോക്‌സ്‌ ഓഫിസ് കലക്ഷന്‍ പുറത്ത്

Shaakuntalam box office collection: താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളം ബോക്‌സോഫിസിൽ 10 കോടി പോലും കടന്നിട്ടില്ല. സാമന്ത നായികയായ ചിത്രം ബോക്‌സോഫിസിൽ നാലാം ദിനം നേടിയത് 60 ലക്ഷം രൂപ മാത്രമാണ്. ശാകുന്തളം ഇന്ത്യയിൽ ഇതുവരെ 6.25 കോടി നേടിയെന്നും നഷ്‌ടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

65 കോടി മുതൽമുടക്കിലാണ് ചിത്രം നിർമിച്ചത്. മഹാകവി കാളിദാസന്‍റെ അഭിജ്‌ഞാന ശാകുന്തളം എന്ന നാടകത്തെ അടിസ്ഥാനമാക്കി ഗുണശേഖർ ഒരുക്കിയ ചിത്രമാണ് ശാകുന്തളം. സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധേയനായ മലയാളി താരം ദേവ് മോഹനാണ് ചിത്രത്തില്‍ സാമന്തയുടെ നായകന്‍.

also read: 'ഈ ലോകത്തിന് അറിയില്ല, ഒരു വര്‍ഷമായി നീ പോരാളി ആയിരുന്നുവെന്ന്' : സാമന്തയെ കുറിച്ച് വിജയ്‌ ദേവരകൊണ്ട

Chittibabu's comments about samantha: അതിനിടെ സ്‌റ്റാർ നായിക എന്ന നിലയിലുള്ള സാമന്തയുടെ കരിയർ അവസാനിച്ചുവെന്നും സ്വന്തം സിനിമകളുടെ പ്രചരണത്തിനായി നടി വിലകുറഞ്ഞ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും നിർമാതാവ് ചിട്ടിബാബു ആരോപിച്ചിരുന്നു. വിവാഹമോചനത്തിന് പിന്നാലെയാണ് സാമന്ത 'പുഷ്‌പ ദി റൈസ്' ചിത്രത്തിലെ 'ഊ അന്തവ' എന്ന ഐറ്റം സോങ് ചെയ്‌തത്. സാമ്പത്തിക കാരണങ്ങൾക്കൊണ്ടാണ് താരം ആ ഗാനത്തിൽ അഭിനയിച്ചത്.

താര നായിക എന്ന പദവി നഷ്‌ടപ്പെട്ടതിന് ശേഷം ലഭിക്കുന്ന ഓഫറുകൾ എല്ലാം താരം സ്വീകരിക്കുകയാണ്. നായിക വേഷങ്ങൾ അവസാനിച്ചു. ഇനി ഒരിക്കലും താരപദവിയിലേക്ക് തിരിച്ചുവരില്ല. ലഭിക്കുന്ന ഓഫറുകൾ സ്വീകരിച്ചുകൊണ്ട് നടി തന്‍റെ യാത്ര തുടരണം', എന്നാണ് അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നിർമാതാവ് പറഞ്ഞത്.

also read: 'നിങ്ങളെ പോലെ എന്നെ പ്രചോദിപ്പിക്കുന്നവർ കുറവാണ്'; സാരി ഉടുത്ത അല്ലു അർജുന്‍റെ പോസ്‌റ്ററുമായി സാമന്ത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.