Shakuntalam new poster: തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയുടെ ഏറ്റവും പുതിയ ബിഗ് ബഡ്‌ജറ്റ് തെലുങ്ക് ചിത്രമാണ് 'ശാകുന്തളം'. ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. സാമന്തയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. കിടിലന്‍ മോക്കോവറില്‍ ചിന്താവിഷ്‌ടയായി ദൂരേയ്‌ക്ക് നോക്കി നില്‍ക്കുന്ന സാമന്തയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
-
Wishing.. the Ethereal.. “Shakuntala” from #Shaakuntalam our @Samanthaprabhu2 a very Happy Birthday 🤍@Samanthaprabhu2 @Gunasekhar1@ActorDevMohan #ManiSharma @neelima_guna@GunaaTeamworks @DilRajuProdctns @SVC_official@tipsofficial #MythologyforMilennials#HBDSamantha pic.twitter.com/nK3QApE046
— Vamsi Kaka (@vamsikaka) April 28, 2022 " class="align-text-top noRightClick twitterSection" data="
">Wishing.. the Ethereal.. “Shakuntala” from #Shaakuntalam our @Samanthaprabhu2 a very Happy Birthday 🤍@Samanthaprabhu2 @Gunasekhar1@ActorDevMohan #ManiSharma @neelima_guna@GunaaTeamworks @DilRajuProdctns @SVC_official@tipsofficial #MythologyforMilennials#HBDSamantha pic.twitter.com/nK3QApE046
— Vamsi Kaka (@vamsikaka) April 28, 2022Wishing.. the Ethereal.. “Shakuntala” from #Shaakuntalam our @Samanthaprabhu2 a very Happy Birthday 🤍@Samanthaprabhu2 @Gunasekhar1@ActorDevMohan #ManiSharma @neelima_guna@GunaaTeamworks @DilRajuProdctns @SVC_official@tipsofficial #MythologyforMilennials#HBDSamantha pic.twitter.com/nK3QApE046
— Vamsi Kaka (@vamsikaka) April 28, 2022
Shakuntalam first look: നേരത്തെ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. വെള്ള വേഷത്തില്‍ ഒരു മാലാഖയെ പോലെയാണ് അന്ന് താരം പ്രത്യക്ഷപ്പെട്ടത്. 'അവതരിപ്പിക്കുന്നു.. പ്രകൃതിക്ക് പ്രിയപ്പെട്ടത്.. ശാകുന്തളത്തിലെ ശകുന്തള.' -ഇപ്രകാരമാണ് പോസ്‌റ്റര്‍ പങ്കുവച്ച് അന്ന് സാമന്ത കുറിച്ചത്. മയിലുകൾ, മാനുകൾ, ഹംസങ്ങൾ, ചിത്രശലഭങ്ങൾ എന്നിവര്‍ക്കൊപ്പം ഒരു പാറപ്പുറത്ത് ഇരിക്കുന്ന സാമന്തയെയാണ് ഫസ്‌റ്റ്‌ലുക്കില്‍ കാണാനാവുക.
Shakuntalam cast and crew: സാമന്തയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം കൂടിയാണിത്. കാളിദാസന്‍റെ ശാകുന്തളത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ശാകുന്തളം'. ഇതിഹാസ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും സുപരിചിതനായ ദേവ് മോഹനാണ് സിനിമയില്‍ ദുഷ്യന്തനായി എത്തുക.
Allu Arjun daughter in Shakuntalam: വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. പ്രകാശ് രാജ്, മോഹന്‍ ബാബു, ഗൗതമി ബാലന്‍, മധുബാല, അനന്യ നാഗെല്ല, കബീര്‍ ബേഡി തുടങ്ങിയവര്‍ വേഷമിടുന്നു. അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയും 'ശാകുന്തള'ത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തും. ഭരത രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അര്‍ഹ അവതരിപ്പിക്കുക. അല്ലു അര്‍ഹയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അസുര രാജാവായി നടന്‍ കബീര്‍ ദുഹാന്‍ സിങും വേഷമിടും.
Samantha's costume designer in Shakuntalam: പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നീത ലുല്ലയാണ് സിനിമയില്‍ സാമന്തയെ ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ സാമന്തയുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണ നേടിയ ആളാണ് നീതു ലുല്ല. ഗുണശേഖര ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. ശാകുന്തളം കാവ്യനായകി എന്നാണ് 'ശാകുന്തള'ത്തെ കുറിച്ച് സംവിധായകന്‍ പറയുന്നത്. നീലിമ ഗുണ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ അവതരണം ദില്‍ രാജുവാണ് നിര്‍വഹിക്കുക.
Shakuntalam release: ഇതിനോടകം 'ശാകുന്തള'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.
Samantha new movie: വിജയ് സേതുപതി, നയന്‍താര എന്നിവര്‍ക്കൊപ്പമുള്ള 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രമാണ് സാമന്തയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. റൊമാന്‍റിക് കോമഡി വിഭാഗത്തിലൊരുങ്ങിയ ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്.
Also Read: പൊട്ടിച്ചിരിപ്പിച്ച് ഖദീജയും കണ്‍മണിയും റാംബോയും