ETV Bharat / entertainment

വാലന്‍റൈന്‍സ് ഡേയ്‌ക്കുളള ഒരുക്കത്തില്‍ സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയും; നയ്യോ ലഗ്‌ദാ ടീസര്‍ ശ്രദ്ധേയം - Kisi Ka Bhai Kisi Ki Jaan Eid release

Kisi Ka Bhai Kisi Ki Jaan first song teaser: കിസി കാ ഭായ് കിസി കീ ജാനിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗാനം നാളെ റിലീസ് ചെയ്യും.

Kisi Ka Bhai Kisi Ki Jaan song Naiyo Lagda teaser  Kisi Ka Bhai Kisi Ki Jaan song  Naiyo Lagda teaser  Kisi Ka Bhai Kisi Ki Jaan  Naiyo Lagda  Kisi Ka Bhai Kisi Ki Jaan song Naiyo Lagda  Salman Khan Pooja Hegde starrer  Salman Khan  Pooja Hegde  സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡെയും  നയ്യോ ലഗ്‌ദാ ടീസര്‍ ശ്രദ്ധേയം  കിസി കാ ഭായ് കിസി കീ ജാന്‍  നയ്യോ ലഗ്‌ദാ  Kisi Ka Bhai Kisi Ki Jaan song Naiyo Lagda teaser  Kisi Ka Bhai Kisi Ki Jaan first song  Salman Khan Pooja Hegde in Naiyo Lagda  Salman Khan Himesh Reshammiya reunites Naiyo Lagda  Kisi Ka Bhai Kisi Ki Jaan shooting ends  Kisi Ka Bhai Kisi Ki Jaan teaser  Kisi Ka Bhai Kisi Ki Jaan Eid release  Kisi Ka Bhai Kisi Ki Jaan first song teaser
കിസി കാ ഭായ് കിസി കീ ജാനിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി
author img

By

Published : Feb 11, 2023, 5:53 PM IST

Kisi Ka Bhai Kisi Ki Jaan song Naiyo Lagda teaser: സല്‍മാന്‍ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിസി കാ ഭായ് കിസി കീ ജാന്‍'. റിലീസിനടുക്കുന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ 'നയ്യോ ലഗ്‌ദാ' എന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

Kisi Ka Bhai Kisi Ki Jaan first song: 'കിസി കാ ഭായ് കിസി കീ ജാനി'ലെ ആദ്യ ഗാനമാണ് 'നയ്യോ ലഗ്‌ദാ'. ലഡാക്കിലെ മനോഹരമായ താഴ്‌വരയിലാണ് ഈ മനോഹര പ്രണയഗാനം ഒരുക്കിയിരിക്കുന്നത്. വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച് നാളെയാണ് (ഫെബ്രുവരി 12) ഗാനം റിലീസ് ചെയ്യുക.

Salman Khan Pooja Hegde in Naiyo Lagda: സല്‍മാന്‍ ഖാനും പൂജ ഹെഗ്‌ഡയും തമ്മിലുള്ള പ്രണയമാകും ഗാനത്തിലെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടീസര്‍ പുറത്തുവിട്ടത് മുതല്‍ ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിടുക.

Salman Khan Himesh Reshammiya reunites Naiyo Lagda: 'നയ്യോ ലഗ്‌ദ' ഗാനത്തിലൂടെ സല്‍മാന്‍ ഖാനും സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്‌മിയയും വീണ്ടും ഒന്നിക്കുകയാണ്. സല്‍മാന്‍ ഖാന്‍റെ 'തേരി മേരി', 'താരേ നാം', 'തു ഹീ തു ഹര്‍ ജഗഹ്' തുടങ്ങിയ ഗാനങ്ങള്‍ക്ക് ഹിമേഷ് രേഷ്‌മിയയായിരുന്നു സംഗീതം ഒരുക്കിയത്. ഷബീര്‍ അഹ്മദിന്‍റെ വരികള്‍ക്ക് കമാല്‍ ഖാനും പലക് മുച്ഛലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Kisi Ka Bhai Kisi Ki Jaan shooting ends: 'കിസി കാ ഭായ് കിസി കി ജാനി'ന്‍റെ ചിത്രീകരണം പൂർത്തിയായതായി സൽമാൻ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ക്ലീന്‍ ഷേവ് ചെയ്‌ത ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച് കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം താരം പങ്കുവച്ചത്. ഈദ് 2023 എന്ന ഹാഷ്‌ടാഗോടു കൂടിയായിരുന്നു താരത്തിന്‍റെ പോസ്‌റ്റ്.

Kisi Ka Bhai Kisi Ki Jaan teaser: കഴിഞ്ഞ മാസം സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. പരുക്കൻ ലുക്കിലാണ് ടീസറില്‍ താരം പ്രത്യക്ഷപ്പെട്ടത്. കെട്ടിടങ്ങളിൽ നിന്ന് ചാടുകയും, ആളുകളെ തല്ലുകയും ചെയ്യുന്ന സല്‍മാന്‍ ഖാനെയുമാണ് ടീസറില്‍ കാണാനായത്.

Kisi Ka Bhai Kisi Ki Jaan Eid release: ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻ ഖാൻ, വെങ്കിടേഷ് ദഗ്ഗുബട്ടി, പൂജ ഹെഗ്‌ഡെ, ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിംഗ്, അഭിമന്യു സിംഗ്, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നാഗർ തുടങ്ങിയവര്‍ വേഷമിടുന്നു. 2023 ഈദ്‌ റിലീസായാകും ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: പുതിയ സിനിമയുമായി സല്‍മാന്‍ ഖാന്‍, കിസി കാ ഭായ്‌ കിസി കി ജാന്‍ പൂര്‍ത്തിയായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.