ETV Bharat / entertainment

മേം ഖിലാഡിക്ക് ചുവടുകള്‍ വച്ച് സല്‍മാന്‍ ഖാനും അക്ഷയ്‌ കുമാറും; ഡാന്‍സ് ചലഞ്ചുമായി താരങ്ങള്‍... - മേം ഖിലാഡി തു അനാരി

Main Khiladi dance challenge: നേരത്തെ ടൈഗര്‍ ഷ്‌റോഫിനും ഇമ്രാന്‍ ഹാഷ്‌മിക്കും ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയും അക്ഷയ്‌ കുമാര്‍ പങ്കുവച്ചിരുന്നു.

Main Khiladi dance challenge by Bollywood stars  Salman Khan and Akshay Kumar dance to Main Khiladi  Tiger Shroff and Akshay Kumar dance reel  Salman and Akshay gave a hug to each other  Emraan Haashmi and Akshay Kumar dance challenge  Akshay Kumar dance with Ganesh Acharya  Driving License Hindi remake  Main Khiladi dance challenge  സല്‍മാന്‍ ഖാനും അക്ഷയ്‌ കുമാറും  മേം ഖിലാഡിക്ക് ചുവടുകള്‍ വച്ച് സല്‍മാന്‍  ഡാന്‍സ് ചലഞ്ചുമായി താരങ്ങള്‍  മേം ഖിലാഡി തു അനാരി  മേം ഖിലാഡിക്ക് നൃത്തം ചെയ്‌ത് സല്‍മാനും അക്ഷയും
മേം ഖിലാഡിക്ക് ചുവടുകള്‍ വച്ച് സല്‍മാന്‍ ഖാനും അക്ഷയ്‌ കുമാറും
author img

By

Published : Feb 5, 2023, 12:15 PM IST

Main Khiladi dance challenge by Bollywood stars: ഡാന്‍സ്‌ ചലഞ്ചിന്‍റെ തിരക്കിലാണിപ്പോള്‍ ബോളിവുഡ് താരങ്ങള്‍. 1994ല്‍ പുറത്തിറങ്ങിയ അക്ഷയ്‌ കുമാര്‍ ചിത്രത്തിലെ 'മേം ഖിലാഡി തു അനാരി' എന്ന ഗാനത്തിന്‍റെ റീമിക്‌സ്‌ ആയ 'മേം ഖിലാഡി' ആരാധകരടക്കം താരങ്ങളെയും ആവേശം കൊള്ളിക്കുകയാണ്. ഈ ഗാനത്തിന് നൃത്തം ചെയ്‌ത് ഡാന്‍സ്‌ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് സൂപ്പര്‍ താരങ്ങളും ആരാധകരും.

Salman Khan and Akshay Kumar dance to Main Khiladi: ഇപ്പോഴിതാ സല്‍മാന്‍ ഖാനും ഡാന്‍സ് ചലഞ്ചിന്‍റെ ഭാഗമായിരിക്കുകയാണ്. അക്ഷയ്‌ കുമാറിനൊപ്പം 'മേം ഖിലാഡി'ക്ക് നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍. ഇതിന്‍റെ വീഡിയോ അക്ഷയ്‌ കുമാറും സല്‍മാന്‍ ഖാനും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചു. 'മേം ഖിലാഡി സല്‍മാന്‍ ഖാന്‍റെ ഭാവനയെ പിടിച്ചു കുലുക്കിയപ്പോള്‍, താളം പിടിക്കാന്‍ അദ്ദേഹത്തിന് സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടി വന്നുളളൂ' -വീഡിയോ പങ്കുവച്ച് അക്ഷയ്‌ കുമാര്‍ കുറിച്ചു.

Salman and Akshay gave a hug to each other: വീഡിയോയില്‍ കറുത്ത ഫുള്‍ സ്ലീവ് ടീ ഷര്‍ട്ടും, കറുത്ത ജീന്‍സുമാണ് സല്‍മാന്‍ ഖാന്‍ ധരിച്ചിരിക്കുന്നത്. അതേസമയം നീല ടീ ഷര്‍ട്ടും തവിട്ട് നിറമുള്ള സ്‌നീക്കേഴ്‌സുമാണ് അക്ഷയ്‌ കുമാര്‍ ധരിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍, ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ഊര്‍ജസ്വലമായ 'മേം ഖിലാഡി'യുടെ ഡാന്‍സ് റീല്‍, സല്‍മാനും അക്ഷയ്‌ കുമാറും ഒന്നിച്ചിരുന്ന് ലാപ്‌ടോപ്പില്‍ കാണുന്നതാണ് കാണാനാവുക. നിമിഷങ്ങള്‍ക്കകം തന്നെ ഇരുവരും ഡാന്‍സിലേക്ക് കടക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോക്കൊടുവില്‍ ഇരുതാരങ്ങളും പരസ്‌പരം ചിരിക്കുന്നതും ആലിംഗനം ചെയ്യുന്നതും കാണാം. 'മുജ്‌സെ ഷാദി കരോഗി', 'ജാന്‍-ഇ-മന്‍' എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

Tiger Shroff and Akshay Kumar dance reel: നേരത്തെ അക്ഷയ്‌ കുമാര്‍ ടൈഗര്‍ ഷ്രോഫിനൊപ്പം 'മേം ഖിലാഡി'ക്ക് നൃത്തം ചെയ്‌തിരുന്നു. ഇരുവരുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ടൈഗര്‍ ഷ്രോഫ് എനിക്കൊപ്പം മേം ഖിലാഡിക്ക് നൃത്തം ചെയ്‌തു. അങ്ങനെയാണ് ഇത് സംഭവിച്ചത്. നിങ്ങളുടെ ബെസ്‌റ്റിക്കൊപ്പം മേം ഖിലാഡി റീല്‍ എങ്ങനെ ഉണ്ടാകും? ഞാന്‍ വീണ്ടും പോസ്‌റ്റ്‌ ചെയ്യാം'-ഇപ്രകാരമാണ് ടൈഗറിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് അക്ഷയ്‌ കുമാര്‍ കുറിച്ചത്.

Emraan Haashmi and Akshay Kumar dance challenge: 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' റീമേക്കില്‍ ടൈഗര്‍ ഷ്രോഫും അക്ഷയ്‌ കുമാറും ഒന്നിച്ചഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ഇരുവരും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോയുമായി അക്ഷയ്‌ കുമാര്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ 'സെല്‍ഫി'യില്‍ അക്ഷയ്‌ കുമാറിനൊപ്പം സഹതാരമായി എത്തിയ ഇമ്രാന്‍ ഹാഷ്‌മിയും 'സെല്‍ഫി'യിലെ 'മേം ഖിലാഡി' ഡാന്‍സ്‌ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തി.

Akshay Kumar dance with Ganesh Acharya: ഇമ്രാന്‍ ഹാഷ്‌മിയും അക്ഷയ്‌ കുമാറും ഒന്നിച്ചുള്ള നൃത്തവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൊറിയോഗ്രാഫര്‍ ആചാര്യക്കൊപ്പമുള്ള 'മേം ഖിലാഡി'യുടെ രസകരമായ ഡാന്‍സ് റീലും അക്ഷയ്‌ കുമാര്‍ പങ്കുവച്ചിട്ടുണ്ട്.

Driving License Hindi remake: പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സ്' (2019) എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'സെല്‍ഫി'. രാജ് മേഹ്‌തയാണ് 'സെല്‍ഫി'യുടെ സംവിധാനം. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നുസ്രത്ത് ഭരുച്ച, ഡയാന പെന്‍റി എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. ഫെബ്രുവരി 24നാണ് സിനിമ തിയേറ്ററുകളിലെത്തുക.

Also Read: 'നിങ്ങളുടെ ബെസ്‌റ്റിക്കൊപ്പം എങ്ങനെയാണ് റീല്‍ ഉണ്ടാക്കുക'? തകര്‍പ്പന്‍ ഡാന്‍സുമായി ടൈഗറും അക്ഷയ് കുമാറും

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.