സലീം ബാബ സംവിധാനം ചെയ്യുന്ന 'പേപ്പട്ടി'യുടെ (Peppatty Movie) സെക്കന്‍ഡ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് (Peppatty second look poster). ശിവ ദാമോദർ, അക്ഷര നായർ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'പേപ്പട്ടി'.
'പേപ്പട്ടി'യുടെ ഫസ്‌റ്റ് ലുക്ക് കഴിഞ്ഞ ദിവസം (Peppatty First Look Poster) പുറത്തുവിട്ടതിന് പിന്നാലെയാണ് സെക്കന്‍ഡ് ലുക്കും അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. 'സെക്കൻഡ് ലുക്ക് ഇതാ അനാവരണം ചെയ്യുന്നു. ഒരു പുതിയ മാനം. പേപ്പട്ടി, ഉടൻ തിയേറ്ററുകളിൽ! ഒരു വിഷ്വൽ വിരുന്നിന് തയ്യാറാകൂ' - എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്.
- " class="align-text-top noRightClick twitterSection" data="">
'പേപ്പട്ടി, ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഇതാ! എന്‍റെ ലെൻസിലൂടെ പേപ്പട്ടിയുടെ ലോകത്തേയ്‌ക്കുള്ള ഒരു നേർക്കാഴ്‌ച. മുഴുവൻ കാഴ്‌ചയും നിങ്ങളുമായി പങ്കിടാൻ കാത്തിരിക്കാനാവില്ല!' - എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ പേപ്പട്ടിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്.
Also Read: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'സൂപ്പർ സിന്ദഗി' ! ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്
സലീം ബാബയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്‌റ്ററുകള്‍ പുറത്തുവിട്ടത്. സിനിമയുടെ കഥ, ആക്ഷൻ, കൊറിയോഗ്രാഫി എന്നിവയും സലീം ബാബ തന്നെയാണ് നിർവഹിക്കുന്നത്. സുധീർ കരമന, സുനിൽ സുഖദ, സ്‌ഫടികം ജോർജ്, ബാലാജി, എൻ എം ബാദുഷ, നേഹ സക്സേന, സീനത്ത്, നീന കുറുപ്പ്, ജയൻ ചേർത്തല, ഡോക്‌ടർ രജത് കുമാർ, സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, കാർത്തിക ലക്ഷ്‌മി, ബിന്ദു അനീഷ്, വീണ പത്തനംതിട്ട, അശ്വതി കാക്കനാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
- " class="align-text-top noRightClick twitterSection" data="">
സിൽവർ സ്കൈ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കുര്യാക്കോസ് കാക്കനാട് ആണ് സിനിമയുടെ നിര്‍മാണം. സാലി മൊയ്‌തീൻ ഛായാഗ്രഹണവും ഷൈലേഷ് തിരു എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീമൂലനഗരം പൊന്നൻ ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സന്തോഷ് കോടനാട്, ആന്‍റണി പോൾ എന്നിവരുടെ ഗാനരചനയില്‍ അൻവർ അമൻ, അജയ് ജോസഫ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. തശി പശ്ചാത്തല സംഗീതവും ഒരുക്കുന്നു.
കലാസംവിധാനം - ഗാൽട്ടൺ പീറ്റർ, കോസ്റ്റ്യൂംസ്- കുക്കു ജീവൻ, മേക്കപ്പ്-സുധാകരൻ ടി വി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്‌ടർ -വിനയ് വർഗ്ഗീസ്, ശരത് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ - ജോസ് വരാപ്പുഴ, സൗണ്ട് ഡിസൈൻ - ശേഖർ ചെന്നൈ, ഡിടിഎസ് - അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - സോമൻ പെരിന്തൽമണ്ണ, സ്‌റ്റിൽസ് - ഷാബു പോൾ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - 1000 ആരോസ്, പിആർഒ - എഎസ് ദിനേശ്.