ETV Bharat / entertainment

Pappachan Olivilanu| സൈജു കുറുപ്പിന്‍റെ 'പാപ്പച്ചൻ ഒളിവിലാണ്'; പുതിയ വീഡിയോ ഗാനം പുറത്ത് - പാപ്പച്ചാ പാപ്പച്ചാ

നവാഗതനായ സിന്‍റോ സണ്ണി സംവിധാനം ചെയ്യുന്ന 'പാപ്പച്ചൻ ഒളിവിലാണ്' ഓഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തും.

Pappachan Olivilanu Pappach Pappacha song  Pappacha Pappacha  Saiju Kurup  Pappachan Olivilanu  സൈജു കുറുപ്പിന്‍റെ പാപ്പച്ചൻ ഒളിവിലാണ്  പാപ്പച്ചൻ ഒളിവിലാണ്  പാപ്പച്ചൻ ഒളിവിലാണ് പുതിയ വീഡിയോ ഗാനം  പാപ്പച്ചാ പാപ്പച്ചാ  പാപ്പച്ചാ പാപ്പച്ചാ വീഡിയോ ഗാനം
Pappachan Olivilanu
author img

By

Published : Jul 30, 2023, 10:00 PM IST

സൈജു കുറുപ്പ് (Saiju Kurup), സ്രിന്ദ (Srinda), ദർശന (Darshana) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിന്‍റോ സണ്ണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്' (Pappachan Olivilanu). പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രത്തിന്‍റെ വീഡിയോ ഗാനം റിലീസായി. സംവിധായകൻ സിന്‍റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്ന 'പാപ്പച്ചാ...പാപ്പച്ചാ...' (Pappacha Pappacha) എന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.

റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത മുരുകേഷ്, സാഗരിക ഒപ്പം സൈജു കുറുപ്പും ചേർന്നാണ് ഈ ഗാനം രസകരമായി ആലപിച്ചിരിക്കുന്നത്. കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂൺ രംഗങ്ങളാണ് ഈ അനിമേറ്റഡ് വീഡിയോ ഗാനത്തില്‍ ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഓഗസ്റ്റ് നാലിനാണ് ഈ ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുക. തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

അടുത്തിടെയാണ് സിനിമയിലെ 'പള്ളിപ്പെരുന്നാള്‍ പാട്ട്' പുറത്തുവന്നത്. 'പുണ്യ മഹാ സന്നിധേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ഒരുക്കിയത്. സിന്‍റോ ആന്‍റണിയാണ് ഈ ഗാനത്തിനായും തൂലിക ചലിപ്പിച്ചത്. വിജയ ലക്ഷ്‌മിയുടെ ആലാപനത്തില്‍ പുറത്തുവന്ന ഗാനം മികച്ച അഭിപ്രായം നേടിയിരുന്നു.

READ MORE: 'പാപ്പച്ചന്‍ ഒളിവിലാ'ണ് ഉടനെത്തും ; ട്രെന്‍ഡായി പള്ളിപ്പെരുന്നാള്‍ പാട്ടും

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ 'കയ്യെത്തും ദൂരത്ത്' എന്ന് തുടങ്ങുന്ന പാട്ടും പ്രേക്ഷക ശ്രദ്ധ നേടി. കൂടാതെ 'പാപ്പച്ചൻ ഒളിവിലാണ്' സിനിമയുടെ ടീസറും (Pappachan Olivilanu teaser) ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ സൈജു കുറുപ്പും വിജയരാഘവനുമാണ് ഹൈലൈറ്റാകുന്നത്.

ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ഔസേപ്പച്ചൻ ആണ്. ശ്രീജിത്ത് നായർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് രതിൻ രാധാകൃഷ്‌ണനും കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, കല - വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂംസ് ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ്-മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ - ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പിയൻക്കാവ്, പി ആർ ഒ - എ. എസ്. ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

'ജാനകി ജാനേ'യാണ് സൈജു കുറുപ്പിന്‍റെതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. നവ്യ നായര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. അനീഷ് ഉപാസനയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്.

READ MORE: Pappachan Olivilanu teaser| 'പോത്ത് പാപ്പച്ചന്‍ നല്ല പേരാ'; പാപ്പച്ചൻ ഒളിവിലാണ് ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.