Adipurush release delayed: പ്രഭാസ്, സെയ്‌ഫ് അലി ഖാന്‍ എന്നിവരെ കേന്ദ്രകഥപാത്രങ്ങളാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആദിപുരുഷ്'. 'ആദിപുരുഷി'ന്‍റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. 2023 ജൂണ്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും.
Adipurush release date announced: സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ റിലീസ് തീയതി സംവിധായകന്‍ ഓം റാവത്ത് അറിയിച്ചിരിക്കുന്നത്. ഒരു വിശദീകരണ പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 'ആദിപുരുഷ് ഒരു സിനിമ അല്ല. പ്രഭു ശ്രീരാമനോടുള്ള ഭക്തിയെ പ്രതിനിധാനം ചെയ്യുന്ന ചിത്രമാണിത്. നമ്മുടെ സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധത കൂടിയാണീ ചിത്രം. കാഴ്‌ചക്കാര്‍ക്ക് മികച്ച വിശ്വവിരുന്ന് നല്‍കുന്നതിനായി ഞങ്ങള്‍ക്ക് കുറച്ച് സമയം കൂടി വേണം.'- ഇപ്രകാരമാണ് സംവിധായകന്‍ ട്വീറ്റ് ചെയ്‌ത പോസ്‌റ്ററിലെ ഉള്ളടക്കം.
-
जय श्री राम…#Adipurush releases IN THEATRES on June 16, 2023.#Prabhas #SaifAliKhan @kritisanon @mesunnysingh #BhushanKumar #KrishanKumar @vfxwaala @rajeshnair06 #ShivChanana @manojmuntashir @TSeries @RETROPHILES1 @UV_Creations @Offladipurush pic.twitter.com/kXNnjlEsib
— Om Raut (@omraut) November 7, 2022 " class="align-text-top noRightClick twitterSection" data="
">जय श्री राम…#Adipurush releases IN THEATRES on June 16, 2023.#Prabhas #SaifAliKhan @kritisanon @mesunnysingh #BhushanKumar #KrishanKumar @vfxwaala @rajeshnair06 #ShivChanana @manojmuntashir @TSeries @RETROPHILES1 @UV_Creations @Offladipurush pic.twitter.com/kXNnjlEsib
— Om Raut (@omraut) November 7, 2022जय श्री राम…#Adipurush releases IN THEATRES on June 16, 2023.#Prabhas #SaifAliKhan @kritisanon @mesunnysingh #BhushanKumar #KrishanKumar @vfxwaala @rajeshnair06 #ShivChanana @manojmuntashir @TSeries @RETROPHILES1 @UV_Creations @Offladipurush pic.twitter.com/kXNnjlEsib
— Om Raut (@omraut) November 7, 2022
Adipurush release clashes: നേരത്തെ 2023 ജനുവരി 12ന് റിലീസിനെത്തും എന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ തമിഴില്‍ വിജയ്‌യുടെ 'വാരിസും' അജിത്തിന്‍റെ 'തുനിവും' പൊങ്കല്‍ റിലീസായും ചിരഞ്ജീവിയുടെ 'വാള്‍ട്ടര്‍ വീരയ്യ' സംക്രാന്തി റിലീസായും എത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് 'ആദിപുരുഷി'ന്‍റെ റിലീസ് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Prabhas as Ram | Saif Ali Khan as Ravan: പ്രഖ്യാപനം മുതല്‍ ആദിപുരുഷ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രത്തില്‍ രാമന്‍ ആയാണ് പ്രഭാസ് വേഷമിടുന്നത്. സെയ്‌ഫ് അലി ഖാന്‍ രാവണനായും എത്തുന്നു. കൃതി സനോണ്‍ ആണ് സിനിമയിലെ നായിക.
Adipurush cast and crew: സണ്ണി സിങ് ദേവ്‌ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്‌തി തൊറാഡ്‌മല്‍ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തും. ടി സീരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. 500 കോടി ബിഗ് ബജറ്റിലായാണ് ചിത്രം ഒരുങ്ങുന്നത്.
Adipurush in trolls: ആദിപുരുഷ് ട്രോളുകളിലും ഇടംപിടിച്ചിരുന്നു. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ ട്രോളുകള്‍ പ്രത്യക്ഷമായത്. സിനിമയുടെ വിഎഫ്‌എക്‌സിനെ പരഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Adipurush first look poster: പ്രഭാസിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഫസ്‌റ്റ് ലുക്കിനും ട്രോള്‍ മഴയായിരുന്നു. അമ്പും വില്ലും ഏന്തി നില്‍ക്കുന്ന പ്രഭാസ് ആയിരുന്നു പോസ്‌റ്ററില്‍. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുകയാണെന്നും കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കുന്നത് എന്നൊക്കെയായിരുന്നു ആരാധകരുടെ പരിഹാസം.
Om Raut reacts on Adipurush trolls: ട്രോളുകളോടു പ്രതികരിച്ച് സംവിധായകനും രംഗത്തെത്തിയിരുന്നു. ട്രോളുകളോട് അത്ഭുതം തോന്നുന്നില്ലെന്നായിരുന്നു സംവിധായകന്‍റെ പ്രതികരണം. ആദിപുരുഷ് ബിഗ് സ്‌ക്രീനായാണ് ഒരുക്കിയതെന്നും തിയേറ്ററില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്‌ടമാകുമെന്നും സംവിധായകന്‍ പറഞ്ഞു.