ETV Bharat / entertainment

സായ് പല്ലവി ചിത്രം ഗാർഗിയുടെ റിലീസ് തീയതി പുറത്ത്

തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തുക. ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം

Sai Pallavi starrer Gargi release  Sai Pallavi court room drama Gargi  gargi release date  ഗാർഗി റിലീസ് തീയതി  സായ് പല്ലവി ഗാർഗി റിലീസ് തീയതി  Sai Pallavi
സായ് പല്ലവി ചിത്രം ഗാർഗിയുടെ റിലീസ് തീയതി പുറത്ത്
author img

By

Published : Jul 3, 2022, 4:33 PM IST

സായ് പല്ലവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രം ഗാർഗിയുടെ റിലീസ് തീയതി പുറത്ത്. ജൂലൈ 15നാണ് സിനിമ തിയേറ്റര്‍ റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗൗതം രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കാളി വെങ്കട്ടും സുപ്രധാന വേഷത്തിലുണ്ട്.

മൂന്ന് റോളുകളിലാണ് സിനിമയില്‍ സായ് പല്ലവി അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. നടി ഐശ്വര്യ ലക്ഷ്‍മി, ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് സിനിമ എത്തുക.

റാണ ദഗുബാട്ടി നായകനായ വിരാട പര്‍വമാണ് സായ് പല്ലവിയുടെതായി ഒടുവിൽ റിലീസായ ചിത്രം. തിയേറ്റര്‍ റിലീസായാണ് ചിത്രം എത്തിയത്. നാനി നായകനായ ശ്യാം സിംഘ റോയ് അടുത്തിടെ സായ് പല്ലവിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദേവദാസിയായി പല്ലവി അഭിനയിച്ച ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ ഇറങ്ങി. വലിയ വിജയം നേടിയ ചിത്രത്തില്‍ സായ് പല്ലവിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.