RRR Train Blast Scene: തെന്നിന്ത്യന്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് 'രൗദ്രം രണം രുധിരം' (ആര്‍ആര്‍ആര്‍). ബിഗ് ബജറ്റ് ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് തീവണ്ടി അപകടം. രാജമൗലിയുടെ കരിയറിലെ ഏറ്റവും കഠിനമായ ഒരു രംഗമായിരുന്നു ഇത്.
Dangerous scene in RRR: തീവണ്ടി അപകടത്തില്‍ നിന്നും ജീവന്‍ പണയപ്പെടുത്തിയുള്ള ആര്‍ആര്‍ആര്‍ താരങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിന് തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയായിരുന്നു. 'ആര്‍ആര്‍ആറി'ലെ തീവണ്ടി അപകട രംഗത്തിന്‍റെ വിഎഫ്‌എക്‌സ് ബ്രേക്‌ഡൗണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ സാഹസിക രംഗത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ കോമരം ഭീം എന്ന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും അല്ലൂരി സീതാരാമ രാജു എന്ന റോള്‍ രാം ചരണുമാണ് അവതരിപ്പിക്കുന്നത്.
RRR VFX video in trending: തീവണ്ടിയില്‍ അകപെട്ട കുട്ടിയെ രക്ഷിക്കാന്‍ കോമരം ഭീമും അല്ലൂരി സീതാരാമ രാജുവും അവരുടെ ജീവന്‍ പണയപ്പെടുത്തിയാണ് രക്ഷാദൗത്യത്തിന് ഇറങ്ങിത്തിരിക്കുന്നത്. ഇതിന്‍റെ വിഎഫ്‌എക്‌സ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ പുതിയ വീഡിയോ ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. യൂടൂബ് ട്രെന്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ് 'ആര്‍ആര്‍ആര്‍' ട്രെയിന്‍ അപകട രംഗത്തിന്‍റെ വിഎഫ്‌എക്‌സ് വീഡിയോ ഉളളത്.
- " class="align-text-top noRightClick twitterSection" data="">
VFX teams effort for RRR: ഗംഭീര വിഎഫ്‌ക്‌സ് വര്‍ക്കുകള്‍ ഉള്‍പ്പെടുന്ന രംഗമാണിത്. സങ്കീര്‍ണമായ ഈ രംഗം സര്‍പ്രീസ് വിഎഫ്‌എക്‌സ് സ്‌റ്റുഡിയോ ആണ് ചെയ്‌തിരിക്കുന്നത്. ഡാനിയല്‍ ഫ്രഞ്ച് ആണ് ഈ ദൗത്യത്തിന് പിന്നില്‍. ഈ രംഗം ഒരുക്കുന്നതിനായി ഡാനിയല്‍ ഫ്രഞ്ചിനും സംഘത്തിനും മാസങ്ങള്‍ നീണ്ട കഠിനപരിശ്രമം വേണ്ടിവന്നു. നിരവധി കലാകാരന്മാര്‍, വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റുകള്‍, മാറ്റ് പെയിന്‍റര്‍, ആനിമേറ്ററുമാര്‍, മിനിയേച്ചര്‍ ബില്‍ഡര്‍മാര്‍, ത്രീഡി ജനറലിസ്‌റ്റുകള്‍ തുടങ്ങിയവര്‍ ഈ വലിയ ദൗത്യത്തിനായി ഒന്നിച്ചു പ്രവര്‍ത്തിച്ചു.
The train built in US for RRR: അമേരിക്കയിലെ വിര്‍ജീനിയയിലാണ് ആര്‍ആര്‍ആറിലെ അപകട രംഗത്തിനായുള്ള ട്രെയിനിന്‍റെ നിര്‍മാണം. ഈ രംഗം മികച്ചതാക്കാനായി വിഎഫ്‌എക്‌സ് ടീം ആന്ധ്രാ പ്രദേശിലെ രാജമുണ്ട്രി സന്ദര്‍ശിച്ചിരുന്നു. ഡെന്‍മാര്‍ക്കിലെ കോപ്പൻഹേഗൻ, ഹൈദരാബാദ് എന്നിവിടങ്ങളിലും ടീം സന്ദര്‍ശനം നടത്തി. സിനിമയിലെ ഈ തീ പടരുന്ന രംഗം സ്‌റ്റുഡിയോയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒന്നിലധികം ബ്ലൂ സ്‌ക്രീൻ ഷോട്ടുകളും ഷൂട്ട് ചെയ്‌തു. കുട്ടിയുടെ ബോട്ടപകടത്തിന്‍റെ ദൃശ്യങ്ങൾ മറ്റൊരിടത്തും ചിത്രീകരിച്ചു.
RRR theatre release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 25നാണ് ചിത്രം റിലീസിനെത്തിയത്. റിലീസ് ചെയ്‌ത കേന്ദ്രങ്ങളിലെല്ലാം ആര്‍ആര്‍ആര്‍ ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. തിയേറ്റര്‍ റിലീസായെത്തിയ ചിത്രം ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു. ഒരേ സമയം രണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് സിനിമ റിലീസിനെത്തിയത്.
RRR OTT release: നെറ്റ്‌ഫ്ലിക്‌സിലും സീ 5ലും ആര്‍ആര്‍ആര്‍ ലഭ്യമാണ്. നെറ്റ്‌ഫ്ലിക്‌സില്‍ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രമാണ് ലഭ്യമാവുക. അതേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്‍പ്പടെ സീ5ല്‍ ചിത്രം കാണാം. സീ ഫൈവ് ഗ്ലോബല്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് സിനിമ സൗജന്യമായി കാണാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഫോര്‍ കെ ക്വാളിറ്റിയില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദ മികവിലാണ് സീ ഫൈവ് 'ആര്‍ആര്‍ആര്‍' എത്തിക്കുന്നത്.
RRR big budget: ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തിലാണ് ചിത്രം ഒടിടിയില്‍ എത്തിയത്. വലിയ താരനിര അഭിനയിച്ച ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമ ആയാണ് തിയേറ്ററുകളിലെത്തിയത്. 650 കോടിയാണ് ആര്‍ആര്‍ആറിന്‍റെ നിര്‍മാണ ചെലവ്.
ഷിബു തമീന്‍സിന്‍റെ നേതൃത്വത്തില്‍ റിയ ഷിബുവിന്‍റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‌തത്. 'ബാഹുബലി' രണ്ടാം ഭാഗത്തിന് ശേഷമുള്ള രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. ബാഹുബലി 2വിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആര്‍ആര്‍ആര്‍' എത്തിയത്. അച്ഛന്‍ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക് രാജമൗലി തന്നെയാണ് തിരക്കഥ. സായ് മാധവ് ബുറയാണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയത്.
RRR stars: ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂസി, റേ സ്‌റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 1920ല്‍ സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'.
Also Read: 'ധൈര്യത്തിന് അറിയില്ല, പക്ഷേ ഭയത്തിന് അറിയണം'; വീഡിയോ പങ്കുവച്ച് ജൂനിയര്‍ എന്‍ടിആര്‍