ETV Bharat / entertainment

ആര്‍ആര്‍ആര്‍ കാണാന്‍ ഇനി തിയേറ്ററില്‍ ക്യൂ നില്‍ക്കേണ്ട

RRR OTT release: 'ആര്‍ആര്‍ആര്‍' ഇനി ഒടിടിയില്‍. രണ്ട്‌ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം ഒടിടി റിലീസിനെത്തുക.

RRR all set for OTT release  ആര്‍ആര്‍ആര്‍ കാണാന്‍ ഇനി തിയേറ്ററില്‍ ക്യൂ നില്‍ക്കേണ്ട  RRR OTT release  RRR on Netflix Zee5  RRR enters 1000 crores club  RRR success celebration  RRR theatre release  RRR stars  'ആര്‍ആര്‍ആര്‍' ഇനി ഒടിടിയില്‍
ആര്‍ആര്‍ആര്‍ കാണാന്‍ ഇനി തിയേറ്ററില്‍ ക്യൂ നില്‍ക്കേണ്ട...
author img

By

Published : May 12, 2022, 2:45 PM IST

RRR OTT release: തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'രൗദ്രം രണം രുധിരം' (ആര്‍ആര്‍ആര്‍). ലോകമൊട്ടാകെ തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്‌ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

RRR on Netflix Zee5: മെയ്‌ 20നാണ് 'ആര്‍ആര്‍ആര്‍' ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. സീ5 ലൂടെ മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാകും. അതേസമയം 'ആര്‍ആര്‍ആറി'ന്‍റെ ഹിന്ദി പതിപ്പ്‌ നെറ്റ്‌ഫ്ലിക്‌സിലൂടെയാകും റിലീസിനെത്തുക.

RRR enters 1000 crores club: ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് 'ആര്‍ആര്‍ആര്‍' തിയേറ്ററുകളിലെത്തിയത്‌. 650 കോടി മുതല്‍മുടക്കിലൊരുങ്ങിയ ചിത്രം ഒരു മാസത്തിനിടെ 1000 കോടി കബ്ബില്‍ ഇടംപിടിച്ചിരുന്നു. ചിത്രം ഇതുവരെ 1133 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

RRR success celebration: ലോക വ്യാപക കലക്ഷനില്‍ നിന്നും 1000 കോടി നേടിയത്‌ കൂടാതെ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ്‌ 200 കോടി പിന്നിടുകയും ചെയ്‌തിരുന്നു. ഇരട്ടി നേട്ടത്തിന്‍റെ സന്തോഷം 'ആര്‍ആര്‍ആര്‍' ടീം ആഷോഘിക്കാനും മറന്നില്ല. 10 ദിവസം കൊണ്ട്‌ ചിത്രം 820 കോടിയോളം കലക്ഷനും നേടിയിരുന്നു. രജനികാന്തിന്‍റെ 2.0 യുടെ ആകെ കലക്ഷനായ 800 കോടിയെയാണ് 'ആര്‍ആര്‍ആര്‍' മറികടന്നത്‌.

RRR theatre release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച്‌ 25നാണ്‌ ചിത്രം റിലീസിനെത്തിയത്‌. റിലീസ്‌ ചെയ്‌ത കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട, ഹിന്ദി എന്നീ ഭാഷകള്‍ക്ക്‌ പുറമെ വിദേശ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഷിബു തമീന്‍സിന്‍റെ നേതൃത്വത്തില്‍ റിയ ഷിബുവിന്‍റെ എച്ച്‌ ആര്‍ പിക്‌ചേഴ്‌സ്‌ ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‌തത്‌.

'ബാഹുബലി' രണ്ടാം ഭാഗത്തിന് ശേഷമുള്ള രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 'ബാഹുബലി 2'ന് ശേഷം അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് 'ആര്‍ആര്‍ആര്‍' എത്തുന്നത്‌. അച്ഛന്‍ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക്‌ രാജമൗലി ആയിരുന്നു തിരക്കഥ. സായ്‌ മാധവ്‌ ബുറയാണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയത്‌.

RRR stars: ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ ഭട്ട്‌, അജയ്‌ ദേവ്‌ഗണ്‍, ശ്രേയ ശരണ്‍, അലിസണ്‍ ഡൂഡി, ഒലിവിയ മോറിസ്‌, റേയ്‌ സ്‌റ്റീവെന്‍സണ്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്‌. 1920ല്‍ സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'.

Also Read: ആർആർആർ വിജയം ആഘോഷമാക്കി രാംചരണും ഭാര്യയും ; അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ ലംഗാർ സേവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.