Chathuram trailer: റോഷന്‍ മാത്യു, സ്വാസിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന സിദ്ധാര്‍ഥ് ഭരതന്‍ ചിത്രമാണ് 'ചതുരം'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗ്ലാമറസ്സായാണ് ട്രെയിലറില്‍ സ്വാസിക പ്രത്യക്ഷപ്പെടുന്നത്. 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ സ്വാസികയാണ് ഹൈലൈറ്റാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
മുറിവേറ്റ മനസ്സുമായി പ്രതികാരത്തിനിറങ്ങിത്തിരിച്ച സ്വാസികയുടെ കഥാപാത്രത്തെയാണ് ട്രെയിലറില്‍ കാണാനാവുക. റോഷന്‍ മാത്യു, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ട്രെയിലറില്‍ മിന്നിമറയുന്നുണ്ട്. ഇവരെ കൂടാതെ ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ഗീതി സംഗീത, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
സിദ്ധാര്‍ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. 'നിദ്ര', 'ചന്ദ്രേട്ടന്‍ എവിടെയാ', 'വര്‍ണ്യത്തില്‍ ആശങ്ക', 'ജിന്ന്' എന്നീ സിനിമകള്‍ക്ക് ശേഷമുള്ള സിദ്ധാര്‍ഥ് ഭരതന്‍റെ ചിത്രം കൂടിയാണിത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയിന്‍മെന്‍റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സിദ്ധാര്‍ഥ് ഭരതന്‍, വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
പ്രദീഷ് വര്‍മ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കും. പ്രശാന്ത് പിള്ളയാണ് സംഗീതം. മാഫിയ ശശി ആണ് ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത്. അഭിലാഷ് എം മേക്കപ്പും നിര്‍വഹിക്കും.