'തീവ്രം', 'യൂ ടൂ ബ്രൂട്ടസ്' എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച രൂപേഷ് പീതാബരന്‍റെ സംവിധാനത്തില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ഭാസ്‌കരഭരണം' എന്നാണ് രൂപേഷ് പീതാബരന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്.
സമകാലീന പ്രസക്തിയുള്ള ഒരു വിഷയമാണ് 'ഭാസ്‌കരഭരണം' എന്ന ചിത്രം പ്രമേയമാക്കുന്നത് എന്നാണ് വിവരം. അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച മകന്‍റെ കഥ പറയുന്ന ചിത്രമാകും 'ഭാസ്‌കരഭരണം' എന്നാണ് ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. 'പ്രമുഖർ ആരും ഇല്ല! ക്യാമറയുടെ മുന്നിലും പിന്നിലും ആയി ഒരു കൂട്ടം പുതുമുഖകളെ വച്ച് ചെയ്യുന്ന ഒരു ചെറിയ സിനിമ' എന്ന് കുറിച്ചുകൊണ്ടാണ് രൂപേഷ് പീതാബരൻ ഫേസ്‌ബുക്കില്‍ ചിത്രത്തിന്‍റെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് വീഡിയോ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
നികാഫിന്‍റെ ബാനറിൽ അറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സംവിധായകന്‍റെയും നിർമാതാവിന്‍റെയും റോളിൽ മാത്രമല്ല അഭിനേതാവിന്‍റെ റോളിലും രൂപേഷ് പീതാംബരൻ 'ഭാസ്‌കരഭരണ'ത്തില്‍ ഉണ്ട്. രൂപേഷ് പീതാംബരന് പുറമെ സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്‌ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനേതാവായി നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട് രൂപേഷ് പീതാംബരൻ.
- " class="align-text-top noRightClick twitterSection" data="">
READ ALSO: രൂപേഷ് പീതാംബരന്‍റെ 'എസ് 376 ഡി', ടീസര്‍ എത്തി
ഉമ കുമാരപുരമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഷിൻ അഹമ്മദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. കളറിങ് നിർവഹിക്കുന്നതും റഷിൻ അഹമ്മദ് ആണ്. അരുൺ തോമസ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ - ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് - റോണി വെള്ളത്തൂവൽ, പബ്ലിസിറ്റി കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, അഡീഷണൽ സിനിമാറ്റോഗ്രഫി - ശ്യാം അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അമൃത പാലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, ലൈൻ പ്രൊഡ്യൂസർ - വിനീത് ജെ പുള്ളുടൻ, ഫിനാൻസ് കൺട്രോളർ - രാഗേഷ് അന്നപൂർണ, ഡബ്ബിങ് എൻജിനീയർ - ഗായത്രി എസ്, സൗണ്ട് മിക്‌സിങ് - എം ആഷിഖ്, സൗണ്ട് ഡിസൈൻ - വൈശാഖ് വി വി, എമിൽ മാത്യു, മണികണ്‌ഠൻ എസ്, പബ്ലിസിറ്റി സ്റ്റിൽസ് - സിബി ചീരൻ, സ്‌റ്റിൽസ് - അരുൺ കൃഷ്‌ണ, വി. എഫ്. എക്‌സ് - റാൻസ് വി. എഫ്. എക്‌സ് സ്റ്റുഡിയോ, വി. എഫ്. എക്‌സ് സൂപ്പർവൈസർ - രന്തീഷ് രാമകൃഷ്‌ണൻ, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, ഡിസൈൻസ് - ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: Mahesh Kunjumon| നിറചിരി വീണ്ടും; മലയാളികളുടെ മനസ് നിറച്ച് മഹേഷ് കുഞ്ഞുമോൻ