Rocketry the Nambi effect trailer: ബഹിരാകാശ ശാസ്‌ത്രജ്ഞന്‍ ഡോ. നമ്പി നാരായണന്‍റെ ജീവിത കഥ പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്‌ട്' എന്ന സിനിമയ്‌ക്കായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ജൂലൈ 1നാണ് ചിത്രം റിലീസിനെത്തുക. റിലീസിനോടടുക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോകത്തിലെ ഏറ്റവും വലിയ ബില്‍ബോര്‍ഡ് ആയ ന്യൂ യോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലെ നാസ്‌ഡാക്കില്‍ പ്രദര്‍ശിപ്പിച്ചു.
Madhavan and Nambi Narayanan in movie promotions: മാധവന്‍റെയും ഡോ. നമ്പി നാരായണന്‍റെയും സാന്നിധ്യത്തിലായിരുന്നു ട്രെയ്‌ലര്‍ പ്രദര്‍ശനം. ടൈംസ് സ്‌ക്വയറിലെ ജനക്കൂട്ടത്തിനിടയില്‍ നിന്നും പ്രദര്‍ശനം കാണുന്ന വീഡിയോ മാധവന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നമ്പി നാരായണനും മാധവനും ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്.
- " class="align-text-top noRightClick twitterSection" data="
">
Nambi Narayanan Day: അതിനിടെ ടെക്‌സാസിലെ സ്‌റ്റാഫോര്‍ഡ് മേയര്‍ സെസില്‍ വില്ലിസ് ജൂണ്‍ 3 നമ്പി നാരായണന്‍ - ദേശീയ ദിനമായി പ്രഖ്യാപിക്കുകയും ചെയ്‌തു. നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള സിനിമയ്‌ക്ക് അന്താരാഷ്‌ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങളാണ് ലഭിക്കുന്നത്. അമേരിക്കന്‍ പര്യടനത്തിനിടെ ഇരുവരും കഴിഞ്ഞ ദിവസം സുനിത വില്യംസിനെ കണ്ടിരുന്നു.
Also Read: നമ്പി നാരായണനായി മാധവൻ; റോക്കട്രി ദി നമ്പി ഇഫക്‌ട് റിലീസ്?
Madhavan directorial debut : 75ാമത് കാന്‍ ഫിലിം ഫെസ്‌റ്റിവലിലും മാധവന്‍റെ 'റോക്കട്രി: ദി നമ്പി ഇഫക്‌ട്' കൈയടി ഏറ്റുവാങ്ങിയിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, കോളിവുഡ് താരം സൂര്യ എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. 'റോക്കട്രി ദി നമ്പി ഇഫക്‌ടി'ല്‍ നമ്പി നാരായണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രത്തിന്‍റെ രചന, സംവിധാനം, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നതും മാധവന്‍ തന്നെയാണ്. മാധവന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. സിമ്രാന്‍ ആണ് നായിക.
'ക്യാപ്‌റ്റന്‍', 'വെള്ളം' എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജേഷ് സെന്‍ സിനിമയുടെ കോ ഡയറക്‌ടറാണ്. വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിനൊപ്പം ആര്‍.മാധവന്‍റെ ട്രൈ കളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27th ഇന്‍വെസ്‌റ്റ്‌മെന്‍റ്‌സും ചേര്‍ന്നാണ് നിര്‍മാണം.