ETV Bharat / entertainment

'ബോളിവുഡില്‍ അഭിനയിക്കില്ല, റീച്ച് കിട്ടിയാല്‍ ഡബ്ബ് ചെയ്യും'; കന്നഡ എന്‍റെ കര്‍മ്മ ഭൂമിയെന്ന് ഋഷഭ്‌ ഷെട്ടി

Rishab Shetty about Karma Bhoomi: കന്നഡ സിനിമ മേഖലയാണ് തന്‍റെ കര്‍മ്മ ഭൂമിയെന്ന് ഋഷഭ്‌ ഷെട്ടി. കാന്താരയുടെ രണ്ടാം ഭാഗത്തെ കുറിച്ചും ഋഷഭ്‌ പ്രതികരിച്ചു.

Rishab Shetty become a nationwide sensation  Rishab Shetty  Rishab Shetty says  കന്നഡ എന്‍റെ കര്‍മ ഭൂമിയെന്ന് ഋഷഭ്‌ ഷെട്ടി  ഋഷഭ്‌ ഷെട്ടി  കാന്താര  Rishab says Kannada films is my Karma Bhoomi  Rishab want to make only Kannada films  Rishab says difficulties on Kantara shooting  Rishab Shetty about Kantara shooting  Rishab Shetty about Kantara 2  Kantara OTT release  Rishab Shetty played lead role in Kantara  Rishab Shetty about Karma Bhoomi  Kantara
'ബോളിവുഡില്‍ അഭിനയിക്കില്ല, റീച്ച് കിട്ടിയാല്‍ ഡബ്ബ് ചെയ്യും'; കന്നഡ എന്‍റെ കര്‍മ ഭൂമിയെന്ന് ഋഷഭ്‌ ഷെട്ടി
author img

By

Published : Nov 27, 2022, 9:53 AM IST

Rishab Shetty become a nationwide sensation: രാജ്യ വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയ കന്നഡ ചിത്രമാണ് 'കാന്താര'. ചിത്രം മാത്രമല്ല സംവിധായകനും നടനുമായ ഋഷഭ്‌ ഷെട്ടിയും ഇപ്പോള്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അടുത്തിടെ 'കാന്താര' 400 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇതോടെ രാജ്യവ്യാപക സെന്‍സേഷനായി മാറി ഋഷഭ്‌.

Rishab says Kannada films is my Karma Bhoomi: അടുത്തിടെ ടൈംസ് നൗ സമ്മിറ്റ് 2022ല്‍ ഒരു പാനലിന്‍റെ ഭാഗമായിരുന്നു ഋഷഭ്‌ ഷെട്ടി. പാനലില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോള്‍ മാധ്യമശ്രദ്ധ നേടുന്നത്. ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് തന്‍റെ കർമ്മ ഭൂമി കന്നഡ സിനിമ മേഖല എന്നാണ ഋഷഭ്‌ പറഞ്ഞത്.

Rishab want to make only Kannada films: 'എനിക്ക് കന്നഡ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. കാരണം നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ എത്താന്‍ വേദിയായത് കന്നഡയാണ്. കാന്താരയുടെ വിജയത്തിന് കാരണം കന്നഡ ഇന്‍ഡസ്‌ട്രിയും അവിടെയുള്ള ആളുകളുമാണ്. അവര്‍ കാരണമാണ് ഞാന്‍ ഇവിടെയുള്ളത്. അതുകൊണ്ട് കന്നഡ സിനിമകള്‍ മാത്രമെ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ റീച്ച് കിട്ടിയാല്‍ ഹിന്ദിയിലും മറ്റ് ഭാഷകളിലും ഡബ്ബ് ചെയ്‌ത് റിലീസ് ചെയ്യും. ഭാഷകള്‍ ഇനി ഒരു തടസ്സമല്ല. കന്നഡ ഇത് എന്‍റെ കര്‍മ്മ ഭൂമിയാണ്', ഋഷഭ്‌ ഷെട്ടി പറഞ്ഞു.

Rishab says difficulties on Kantara shooting: 'കാന്താര'യുടെ ചിത്രീകരണ വേളയില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ഋഷഭ്‌ പറഞ്ഞു. 'കാന്താര' നിര്‍മിക്കുമ്പോള്‍ ഇതിന്‍റെ വെല്ലുവിളികളെ കുറിച്ചല്ല ഞങ്ങള്‍ സംസാരിച്ചത്. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ ഞാന്‍ അഭിമുഖീകരിക്കുന്ന തടസ്സങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു വര്‍ഷം കൊണ്ടാണ് കാന്താര നിര്‍മിച്ചത്.

Rishab Shetty about Kantara shooting: ഞങ്ങള്‍ കഴിഞ്ഞ 2021 സെപ്‌റ്റംബറില്‍ ചിത്രീകരണം ആരംഭിച്ചു. ഈ വര്‍ഷം സെപ്‌റ്റംബറില്‍ സിനിമ റിലീസ് ചെയ്‌തു. ഏകദേശം 96 ദിവസങ്ങളാണ് ഞങ്ങള്‍ ഷൂട്ട് ചെയ്‌തത്. അതില്‍ ഏകദേശം 55 ദിവസങ്ങളില്‍ 18 മണിക്കൂര്‍ ജോലി ചെയ്‌തു. രാത്രി മുഴുവന്‍ ഷൂട്ട് ചെയ്‌തു. കാട്ടില്‍ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ ധാരാളം ക്രൂ അംഗങ്ങള്‍ സിനിമയില്‍ നിന്നും പിന്‍മാറിയിരുന്നു. എല്ലാ ഷെഡ്യൂളും പൂര്‍ത്തിയായപ്പോഴേക്ക് കുറച്ചാളുകളായി ഞങ്ങള്‍ മാറി', ഋഷഭ്‌ ഷെട്ടി പറഞ്ഞു.

Rishab Shetty about Kantara 2: 'കാന്താര'യുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. 'കാന്താര'യുമായി ബന്ധപ്പെട്ട ജോലികള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'കാന്താര'യുടെ ജോലികള്‍ തീരാതെ രണ്ടാം ഭാഗത്തെ കുറിച്ച്‌ താന്‍ ചിന്തിക്കുന്നില്ലെന്നും ഋഷഭ്‌ ഷെട്ടി പറഞ്ഞു.

Kantara OTT release: 'കാന്താര' ഒടിടിയിലും റിലീസ് ചെയ്‌തിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്‌തത്. കര്‍ണാടകയിലെ പരമ്പരാഗത കലയായ ഭൂത കോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.

Rishab Shetty played lead role in Kantara: സംവിധാനത്തിന് പുറമെ 'കാന്താര'യില്‍ കേന്ദ്രകഥാപാത്രമായി എത്തിയും ഋഷഭ് മികച്ച പ്രേക്ഷകപ്രശംസകള്‍ നേടി. സപ്‌തമി ഗൗഡ, കിഷോര്‍ കുമാര്‍, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. കെജിഎഫ്‌ നിര്‍മിച്ച ഹോംബാലെ ഫിലിംസാണ് കാന്താരയുടെ നിര്‍മാണം നിര്‍വഹിച്ചത്.

Also Read: കാന്താര ഒടിടിയിലെത്തി, വരാഹരൂപമില്ലാതെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.