ഹൈദരാബൈദ്: മേക്കിങ്ങ് മികവിലൂടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കിയ സിനിമയാണ് ‘കാന്താര’. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലും അഭിനയ മികവിലും കന്നഡ സിനിമ എന്നതിലുപരി ഇന്ത്യൻ സിനിമ രംഗത്തു തന്നെ വിസ്‌മയം സൃഷ്‌ടിക്കുകയായിരുന്നു കാന്താര. സിനിമ കണ്ട ഒരോ പ്രേക്ഷകനും സിനിമയുടെ ഒരോ ഭാഗവും തങ്ങളുടെ മനസ്സിൽ ഒരുപാടു കാലം കൊണ്ടു നടക്കാൻ പാകത്തിനാണ് സിനിമ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ഒടിടി പ്ലേ ചേഞ്ച് മേക്കേഴ്‌സ് അവാർഡ്: ഒടിടി പ്ലേ ചേഞ്ച് മേക്കേഴ്‌സ് അവാർഡ് പരിപാടിക്കായി എത്തിയ ഋഷഭ് ഷെട്ടി തൻ്റെ പരമ്പരാഗത വസ്ത്രധാരണ രീതി സ്വീകരിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വാർത്തയാകുന്നത്. അവാർഡ് നിശകളിലെ പതിവ് വസ്‌ത്രമായ കോട്ടും സ്യൂട്ടുമെല്ലാം ഒഴിവാക്കി ഒരു പക്കാ ദക്ഷിണേന്ത്യക്കാരനെപ്പോലെ വെളുത്ത മുണ്ടും ഷർട്ടും ധരിച്ചാണ് ഋഷഭ് പരിപാടിക്ക് എത്തിയത്. തൻ്റെ വേറിട്ട വസ്ത്രധാരണം കൊണ്ടു തന്നെ അവാർഡ് നിശയിലെ മുഖ്യ ആകർഷണമായി മാറാനും ഋഷഭിന് കഴിഞ്ഞു.
-
Flooded with Gratitude for the #GameChangerOfTheYear award recieved from OTT Play.
— Rishab Shetty (@shetty_rishab) March 27, 2023 " class="align-text-top noRightClick twitterSection" data="
ಕನ್ನಡಿಗರ ಆಶೀರ್ವಾದ ಮತ್ತು ಬೆಂಬಲಕ್ಕೆ ನಾನು ಸದಾ ಚಿರಋಣಿ.#Kantara@hombalefilms @VKiragandur @ChaluveG @Karthik1423 pic.twitter.com/2PUnRIU2XF
">Flooded with Gratitude for the #GameChangerOfTheYear award recieved from OTT Play.
— Rishab Shetty (@shetty_rishab) March 27, 2023
ಕನ್ನಡಿಗರ ಆಶೀರ್ವಾದ ಮತ್ತು ಬೆಂಬಲಕ್ಕೆ ನಾನು ಸದಾ ಚಿರಋಣಿ.#Kantara@hombalefilms @VKiragandur @ChaluveG @Karthik1423 pic.twitter.com/2PUnRIU2XFFlooded with Gratitude for the #GameChangerOfTheYear award recieved from OTT Play.
— Rishab Shetty (@shetty_rishab) March 27, 2023
ಕನ್ನಡಿಗರ ಆಶೀರ್ವಾದ ಮತ್ತು ಬೆಂಬಲಕ್ಕೆ ನಾನು ಸದಾ ಚಿರಋಣಿ.#Kantara@hombalefilms @VKiragandur @ChaluveG @Karthik1423 pic.twitter.com/2PUnRIU2XF
അദ്ദേഹം നേടിയ അവാർഡിനേക്കാൾ കൂടുതൽ, ആരാധകർക്ക് അദ്ദേഹത്തിന് തൻ്റെ സംസ്കാരത്തോടുള്ള സ്നേഹവും അദ്ദേഹത്തിൻ്റെ പെരുമാറ്റവുമാണ് ഇഷ്‌ട്ടപ്പെട്ടത്. നടൻ തന്നെ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പരിപാടിയിൽ താൻ അവാർഡ് സ്വീകരിക്കുന്നതിൻ്റെയും, അതു കഴിഞ്ഞുള്ള തൻ്റെ പ്രസംഗത്തിൻ്റെയും വീഡിയോ പങ്കുവച്ചിരുന്നു. അവാർഡുമായി നിൽക്കുന്ന ഫോട്ടോയും പോസ്റ്റിൽ ഋഷഭ് ഉൾപ്പെടുത്തി.
- " class="align-text-top noRightClick twitterSection" data="
">
അവാർഡിനൊപ്പം ഉള്ള തൻ്റെ ഫോട്ടോക്ക് ശേഷം ഋഷഭ് പങ്കുവച്ചത് തൻ്റെ സുഹൃത്തുക്കളും മലയാള സിനിമ താരങ്ങളുമായി ജോജു ജോർജും, ബേസിൽ ജോസഫുമൊത്തുള്ള സെൽഫിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വൈറലായ ഋഷഭിൻ്റെ പോസ്റ്റിന് കമൻ്റുകളുമായി ആരാധകരുടെ കുത്തൊഴുക്കാണ് പിന്നീട് കാണാൻ സാധിച്ചത്. അദ്ദേഹത്തിൻ്റെ വിജയത്തിന് അഭിനന്ദനങ്ങളുമായി ഒരുപാട് ആരാധകരാണ് കമൻ്റ് വിഭാഗത്തിൽ എത്തിയത്.
അഭിമാനത്തോടെ അദ്ദേഹം തൻ്റെ പരമ്പരാഗത വസ്ത്രം ധരിക്കുന്നു: ‘ദക്ഷിണേന്ത്യൻ ജനതയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അവർ അവരുടെ പാരമ്പര്യം ഒരു കാരണവശാലും മറക്കില്ല എന്നത്. ഇദ്ദേഹത്തെ നോക്കൂ, അഭിമാനത്തോടെ അദ്ദേഹം തൻ്റെപരമ്പരാഗത വസ്ത്രം ധരിക്കുന്നു. സ്ത്രീ അഭിനേതാക്കളും ഇതുപോലെ തന്നെയാണ്… അവർ കൂടുതലും സാരിയാണ് ധരിക്കുന്നത്. ഇവരിൽ നിന്നും എല്ലാവരും ഒരു കാര്യം പഠിക്കണം നമ്മുടെ പാരമ്പര്യമാണ് നമ്മുടെ വേര്’ ഋഷഭിൻ്റെ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമൻ്റ് ചെയ്‌തു.
also read: 'താൽപര്യമില്ലാത്ത സെൽഫി', ആര്യൻ ഖാൻ ചിത്രത്തിന് കമന്‍റുകളുമായി നെറ്റിസൺസ്
‘താങ്കൾ മുണ്ട് ധരിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു’ ഋഷഭിൻ്റെ മറ്റൊരു ആരാധകൻ കമൻ്റ് ചെയ്യ്തു. ‘ അവതാരകൻ ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചാലും അദ്ദേഹം ഹിന്ദിയിൽ ഉത്തരം നൽകുന്നത് കണ്ടോ അത് ലോകത്തിലെ മറ്റാരെക്കാളും കന്നഡക്കാർ മറ്റ് ഭാഷകളെ സ്നേഹിക്കുന്നു എന്നതിന് തെളിവാണ്’. ഋഷഭിൻ്റെ മറ്റൊരു ആരാധകൻ കമൻ്റ് ചെയ്‌തു. ഋഷഭ് ഷെട്ടി, സപ്തമി ഗൗഡ, കിഷോർ കുമാർ ജി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമ ഹോംബാലെ ഫിലിംസിന്‍റെ വിജയ് കിരഗന്ദൂരും ചലുവെ ഗൗഡയും ചേർന്നാണ് നിർമ്മിച്ചത്.
also read: മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടി രൂപയുടെ മാനനഷ്‌ടക്കേസുമായി നവാസുദ്ദീൻ സിദ്ദിഖി