Rihanna performs live after seven years: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈവ് ഷോ അവതരിപ്പിച്ച് ബര്‍ബാഡിയന്‍ ഗായിക റിഹാന. അരിസോണയിലെ സ്‌റ്റേറ്റ് ഫാം അരേനയില്‍ നടന്ന സൂപ്പര്‍ ബൗള്‍ ഹാഫ്‌ടൈംസിലായിരുന്നു റിഹാനയുടെ മാസ്‌മരിക പ്രകടനം. ഫിലഡെല്‍ഫിയ ഈഗിള്‍സും കന്‍സാസ് സിറ്റി ചീഫും തമ്മിലായിരുന്നു മത്സരം.
Rihanna sang and danced to her hits: സൂപ്പര്‍ ബൗള്‍ ഷോയില്‍ റിഹാന തന്‍റെ നിരവധി ഹിറ്റുകള്‍ പാടി നൃത്തം ചെയ്‌തു. ഏഴ് വർഷങ്ങള്‍ക്ക് ശേഷമുള്ള റിഹാനയുടെ ആദ്യ തത്സമയ പരിപാടിയായിരുന്നു ഇത്. അമ്മയായതിന് ശേഷമുള്ള ആദ്യ പരിപാടിയും. ഒമ്പത് മാസം മുമ്പാണ് റിഹാന അമ്മയായത്.
Rihanna performed well known hits: ചുവന്ന ജംബ്സ്യൂട്ട് ധരിച്ചാണ് റിഹാന വേദിയിലെത്തിയത്. 2015ല്‍ റിഹാന തന്നെ പാടിയ ഹിറ്റ് ആല്‍ബം 'ബിച്ച് ബെറ്റര്‍ ഹാവ് മൈ മണി', ഷോയില്‍ അവതരിപ്പിച്ച് ഗായിക സംഗീതാസ്വാദകരുടെ കയ്യടി നേടി. റിഹാനയുടെ സംഗീതത്തില്‍ സദസിലിരുന്ന പലരും താളം പിടിച്ചു. ചിലര്‍ നൃത്തം ചെയ്‌തു. സദസിനെ ഒന്നടങ്കം പിടിച്ചുലയ്‌ക്കുന്ന പ്രകടനമായിരുന്നു റിഹാനയുടേത്.
Rihanna performed at Super Bowl: റിഹാന തന്നെ ആലപിച്ച 'വേര്‍ ഹാവ് യൂ ബീന്‍', 'ഒണ്‍ലി ഗേള്‍', 'വാണ്ട് യൂ ടു മേക്ക് മീ ഫീല്‍ ലൈക്ക് ഐ ആം ദി ഓണ്‍ലി ഗേള്‍ ഇന്‍ ദി വേള്‍ഡ്', 'ഡയമണ്ട്‌സ്', 'വര്‍ക്ക്' എന്നീ ഹിറ്റുകളും ഗായിക സ്‌റ്റേജില്‍ അവതരിപ്പിച്ചു. റിഹാന അവതരിപ്പിച്ച എല്ലാ ഗാനങ്ങള്‍ക്കും, ഒരേ തീമും ഒരേ കളര്‍ സ്‌കീമും സെറ്റില്‍ അതേപടി തുടര്‍ന്നു. റിഹാനയുടെ ആലാപന സമയത്ത് വെള്ള വസ്‌ത്രധാരികളായ നര്‍ത്തകരും അവരുടെ നൃത്തച്ചുവടുകളാല്‍ കളം നിറച്ചു.
Rihanna hinted she was pregnant during the show: പ്രകടനത്തിനിടെ താന്‍ വീണ്ടും അമ്മയാകാന്‍ ഒരുങ്ങുന്നതിന്‍റെ സൂചനയും റിഹാന നല്‍കി. സൂപ്പർ ബൗൾ ഹാഫ്ടൈം ഷോയ്ക്ക് ശേഷം താരം ഗർഭിണിയാണെന്ന് റിഹാനയുടെ പ്രതിനിധി ദി ഹോളിവുഡ് റിപ്പോർട്ടറിനോട് സ്ഥിരീകരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഒരു ആൺകുട്ടിയുടെ അഭിമാന മാതാപിതാക്കളാണ് റിഹാനയും റാപ്പറായ റോക്കിയും.
Rihanna about Super Bowl halftime challenges: തന്‍റെ ഹാഫ്‌ടൈം പ്രകടനത്തിന് മുന്നോടിയായി റിഹാന നല്‍കിയ ഒരു അഭിമുഖത്തില്‍ സൂപ്പര്‍ ബൗളില്‍ പെര്‍ഫോം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. സൂപ്പര്‍ ബൗളില്‍ പെര്‍ഫോം ചെയ്യുന്നതിനെ കുറിച്ച് താന്‍ ആദ്യം രണ്ട് തവണ ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ മാതൃത്വം തന്നെ വലിയൊരു ഗെയിമില്‍ പ്രകടനം നടത്താന്‍ പ്രചോദിപ്പിച്ചുവെന്നും റിഹാന പറഞ്ഞു.
Rihanna about her motherhood: 'ഞാൻ ഇങ്ങനെയായിരുന്നു, 'നിങ്ങൾക്ക് ഉറപ്പാണോ? ഞാൻ അമ്മയായിട്ട് മൂന്ന് മാസം കഴിഞ്ഞു. ഞാൻ ഇപ്പോൾ ഇതുപോലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടോ? ഞാൻ ഇതിൽ ഖേദിച്ചേക്കാം. നിങ്ങൾ ഒരു അമ്മയാകുമ്പോൾ, നിങ്ങൾക്ക് ഈ ലോകത്തെ ഏറ്റെടുക്കാൻ കഴിയുമെന്ന് തോന്നും - നിങ്ങൾക്ക് എന്തും ചെയ്യാൻ കഴിയും'-റിഹാന പറഞ്ഞു.
Rihanna about Super Bowl performance: 'ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേജുകളിൽ ഒന്നാണ് സൂപ്പർ ബൗൾ. അത് പോലെ തന്നെ ഭയാനകവുമായിരുന്നു. എല്ലാ വെല്ലുവിളിയിലും ആഹ്ലാദകരമായ ചിലതുണ്ട്. എന്‍റെ മകന്‍ ഇത് കാണുക എന്നത് പ്രധാനമാണ്' -റിഹാന പറഞ്ഞു. തന്‍റെ 18 വർഷത്തെ കാറ്റലോഗ് 13 മിനിറ്റ് സെറ്റിൽ അവതരിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും അവർ പറഞ്ഞു.
Rihanna said fitting her 18 year catalog: 'സ്റ്റൈലിസ്‌റ്റ് ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗവും - 13 മിനിറ്റ് എങ്ങനെ പരമാവധിയാക്കാം എന്ന് തീരുമാനിക്കണം. കൂടാതെ ആഘോഷിക്കുകയും വേണം. അതാണ് ഷോ. ഇത് എന്‍റെ കാറ്റലോഗിനെ ഏറ്റവും മികച്ച രീതിയിൽ ആഘോഷിക്കാൻ പോകുന്നു. അത് ചുരുക്കുന്നതിൽ ഞങ്ങൾ നല്ല ജോലി ചെയ്‌തുവെന്ന് ഞാൻ കരുതുന്നു.'-റിഹാന പറഞ്ഞു.
Chris Stapleton made the national anthem at show: സൂപ്പര്‍ ബൗള്‍ ഹാഫ്‌ടൈംസില്‍ മറ്റ് വിശേഷപ്പെട്ട അതിഥികളും മാറ്റുരച്ചു. സൂപ്പര്‍ ബൗള്‍ 57ല്‍ അമേരിക്കന്‍ ഗായകനും ഗാന രചയിതാവുമായ ക്രിസ് സ്‌റ്റാപ്ലെട്ടണ്‍ ആണ് ദേശീയ ഗാനം അവതരിപ്പിച്ചത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ദേശീയ ഗാനമായ 'ദി സ്‌റ്റാര്‍ സ്‌പാംഗിള്‍ഡ് ബാനര്‍' ആണ് അദ്ദേഹം അവതരിപ്പിച്ചത്.
Chris Stapleton dressed simply in smooth black denim: കന്‍സാസ് സിറ്റി ചീഫ്‌സും ഫിലഡെല്‍ഫിയ ഈഗിള്‍സും തമ്മിലുള്ള മത്സരം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് മൈതാനത്ത് ഇലക്‌ട്രിക് ഗിത്താറും കൈകളിലേന്തിയായിരുന്നു ക്രിസ് സ്‌റ്റാപ്ലെട്ടണിന്‍റെ പ്രകടനം. മിനുസമാര്‍ന്ന കറുത്ത ഡെനിമും സണ്‍ഗ്ലാസുമാണ് ക്രിസ് സ്‌റ്റാപ്ലെട്ടണ്‍ ധരിച്ചിരുന്നത്. തന്‍റെ സിഗ്‌നേച്ചര്‍ തൂവാല തൊപ്പിക്ക് പകരം അദ്ദേഹം തന്‍റെ തലമുടി വൃത്തിയായി ചീകിവച്ചിരുന്നു.
Chris Stapleton sang the anthem as a plaintive ballad: വളരെ മന്ദഗതിയിലാണ് അദ്ദേഹം പാടിയെന്ന് തോന്നുന്ന തരത്തിലായിരുന്നു അവതരണം. രണ്ട് മിനിറ്റ്, രണ്ട് സെക്കന്‍ഡ് സമയമെടുത്താണ് അദ്ദേഹം ദേശീയ ഗാനം അവതരിപ്പിച്ചിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മറ്റൊരു താരമായ മിക്കി ഗൈറ്റണ്‍ പാടിയതിനേക്കാള്‍ 10 സെക്കന്‍ഡില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ക്രിസ് ആലപിച്ചപ്പോള്‍.
Nick Sirianni Jason Kelce had tears in Chris emotional performance: ഈഗിള്‍സ് കോച്ച് നിക്ക് സിറിയാനി, ജാസണ്‍ കെല്‍സെ എന്നിവര്‍ ക്രിസിന്‍റെ വൈകാരിക പ്രടകനടത്തിനിടെ കണ്ണീരണിഞ്ഞു. എട്ട് തവണ ഗ്രാമി അവാര്‍ഡ് നേടിയ ക്രിസ് 'കോഡ' ഗാനവും വേദിയില്‍ അവതരിപ്പിച്ചു.
Also Read: കെയ്‌റ്റ് വിന്‍സ്‌ലെറ്റ് ഇനി 'പാലസില്‍'; എത്തുന്നത് പുതിയ റോളില്‍