Rhea introduces son of Sonam Kapoor: ആനന്ദ കണ്ണീരുമായി ബോളിവുഡ് താരം സോനം കപൂറിന്‍റെ ഇളയ സഹോദരി റിയ കപൂര്‍. സോനത്തിന്‍റെ കുഞ്ഞിനെ നോക്കി കരയുന്ന റിയയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. റിയ കപൂര്‍ തന്നെയാണ് ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
Rhea Kapoor cries happy tears: സോനം കപൂറും ആനന്ദ് അഹൂജയ്‌ക്കും ഓഗസ്‌റ്റ് 20നാണ് ആദ്യ കുഞ്ഞ് പിറന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നാണ് (ഓഗസ്‌റ്റ് 22) നാണ് ഇരുവരുടെയും കുഞ്ഞിന്‍റെ ആദ്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിയ ആദ്യമായി തന്‍റെ അനന്തരവനെ നോക്കുമ്പോള്‍ അവര്‍ ആനന്ദ കണ്ണീര്‍ പൊഴിക്കുന്നതാണ് ചിത്രങ്ങളില്‍ കാണാനാവുക.
First pics of Sonam Kapoor son: കുഞ്ഞിന്‍റെ മൂന്ന് ചിത്രങ്ങളാണ് റിയ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങളില്‍ കുഞ്ഞിന്‍റെ മുഖം റിയ ഇമോജി കൊണ്ട് മറിച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'റിയ മസിക്ക് സുഖമില്ല (മസി- അമ്മയുടെ സഹോദരി). ഭംഗി വളരെ കൂടുതലാണ്. ഈ നിമിഷം അയഥാര്‍ഥമാണ്.ധൈര്യശാലിയായ അമ്മയെയും (സഹോദരി സോനം കപൂര്‍) സ്‌നേഹനിധിയായ അച്ഛനെയും (സഹോദരീ ഭര്‍ത്താവ് ആനന്ദ് അഹൂജ) ഞാന്‍ സ്‌നേഹിക്കുന്നു.
- " class="align-text-top noRightClick twitterSection" data="
">
First pictures of baby of Sonam: മുത്തച്ഛനും മുത്തശ്ശിയുമായ അനില്‍ കപൂറിനെയും സുനിതയെയും റിയ പ്രത്യേകം മെന്‍ഷന്‍ ചെയ്‌തിട്ടുണ്ട്. എന്‍റെ മരുമകന്‍, ദൈനം ദിന പ്രതിഭാസം എന്നീ ഹാഷ്‌ടാഗുകളോടുകൂടിയാണ് റിയ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചത്. സോനത്തിന്‍റെ മകന്‍റെ ആദ്യ ചിത്രങ്ങള്‍ റിയ പങ്കിട്ടതിന് പിന്നാലെ സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും, ആരാധകരുടെയും കമന്‍റുകള്‍ ഒഴുകിയെത്തി. ഹാര്‍ട്ട് ഇമോജികളും അഭിനന്ദനങ്ങളും ഒക്കെയായി കമന്‍റ് ബോക്‌സ് നിറയുകയും ചെയ്‌തു.
Sonam Kapoor son: സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം സോനം കപൂറും ആനന്ദ് അഹൂജയും ആരാധകരെ അറിയിച്ചത്. '20.08.2022ന് സുന്ദരനായ കുഞ്ഞിനെ ഹൃദയം തുറന്ന് സ്വീകരിച്ചു. ഈ യാത്രയില്‍ ഞങ്ങളെ പിന്തുണച്ച എല്ലാ ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. ഇത് ഒരു തുടക്കം മാത്രമാണ്, പക്ഷേ ഞങ്ങള്‍ക്കറിയാം ജീവിതം എന്നന്നേയ്‌ക്കുമായി മാറിയെന്ന് ' - ഇപ്രകാരമാണ് സോനവും ആനന്ദും ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. നീതു കപൂറാണ് സോനത്തിന് കുഞ്ഞ് ജനിച്ച വിവരം ആരാധകരെ ആദ്യം അറിയിച്ചത്. പുതിയ മാതാപിതാക്കള്‍ക്ക് അഭിനന്ദന സന്ദേശമറിയിച്ച് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് നീതു പോസ്‌റ്റ് പങ്കുവച്ചത്.
Also Read: സോനം കപൂര്‍ അമ്മയായി, ഒപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ച് ദമ്പതികള്‍
പരമ്പരാഗത രീതിയില്‍ ആനന്ദ് കരജ് ചടങ്ങോടെ 2018 മെയ് 8നായിരുന്നു സോനത്തിന്‍റെയും ആനന്ദ് അഹൂജയുടെയും വിവാഹം. 2022 മാര്‍ച്ചിലാണ് ദമ്പതികള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്ന വിവരം പങ്കുവച്ചത്.
Sonam Kapoor latest movies: ഷോം മഖിജ സംവിധാനം ചെയ്യുന്ന 'ബ്ലൈന്‍ഡ്' ആണ് സോനം കപൂറിന്‍റെ വരാനിരിക്കുന്ന ചിത്രം. പുരബ് കോലി, വിനയ് പതക്, ലില്ലിറ്റെ ദുബേ എന്നിവരും 'ബ്ലൈന്‍ഡി'ല്‍ സുപ്രധാന വേഷത്തിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.