ETV Bharat / entertainment

നഗ്ന ഫോട്ടോഷൂട്ട് : രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്ത് പൊലീസ് - രണ്‍വീര്‍ സിങ് വിവാദ ഫോട്ടോഷൂട്ട്

ഓണ്‍ലൈന്‍ മാഗസിനായി ജൂലൈ 21ന് രണ്‍വീര്‍ സിങ് പൂര്‍ണമായും വസ്‌ത്രങ്ങള്‍ ഒഴിവാക്കി എടുത്ത ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി

Mumbai Police register FIR against actor Ranveer Singh over obscene pictures on social media  ranveer singh photoshoot  FIR against actor Ranveer Singh  Mumbai Police register FIR against actor Ranveer Singh  രണ്‍വീര്‍ സിങിനെതിരെ പൊലീസ് കേസ്  രണ്‍വീര്‍ സിങ് വിവാദ ഫോട്ടോഷൂട്ട്  മുംബൈ ചെമ്പൂര്‍ പൊലീസ്
നഗ്ന ഫോട്ടോഷൂട്ട്: രണ്‍വീര്‍ സിങിനെതിരെ കേസെടുത്ത് പൊലീസ്, നടപടി മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒയുടെ പരാതിയില്‍
author img

By

Published : Jul 26, 2022, 2:16 PM IST

മുംബൈ : സമൂഹമാധ്യങ്ങളില്‍ വൈറലായ രണ്‍വീര്‍ സിങ്ങിന്‍റെ നഗ്‌ന ചിത്രങ്ങള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്‍വീര്‍ സ്‌ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

മുംബൈ ചെമ്പൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് രണ്‍വീര്‍ സിങ്ങിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. ഐടി ആക്‌ട്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് താരത്തിനെതിരെ കേസെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

MORE READ: നഗ്ന ഫോട്ടോ ഷൂട്ട് : ഒരു പരാതി കൂടി, രണ്‍വീര്‍ അതിരുകടന്നെന്ന് വാദം

ഒരു ഓണ്‍ലൈന്‍ മാഗസിനായി ജൂലൈ 21ന് രണ്‍വീര്‍ സിങ് എടുത്ത ചിത്രങ്ങളാണ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. ചിത്രങ്ങളില്‍ രണ്‍വീര്‍ പൂര്‍ണമായും വസ്‌ത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ ഒരു ചിത്രം ബേര്‍ട്ട് റൈനോള്‍സിന്‍റെ വിഖ്യാതമായ ഫോട്ടോഗ്രാഫിന്‍റെ പുനരാവിഷ്‌കാരമാണ്. എന്നാല്‍ ചിത്രങ്ങളെ മോശമായി കണ്ടവര്‍ക്ക് എതിരെ രണ്‍വീര്‍ ഡയറ്റ്‌സഭ്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ രോഷം പ്രകടിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.