രണ്‍വീര്‍ സിങിന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സര്‍ക്കസ്'. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിനെ കുറിച്ചുള്ള 'സര്‍ക്കസ്' കഥാപാത്രങ്ങളുടെ സംഭാഷണമാണ് 59 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദൃശ്യമാവുക.
- " class="align-text-top noRightClick twitterSection" data="
">
സര്‍ക്കസ് ട്രെയിലര്‍ ഡിസംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുക. ചിത്രം ക്രിസ്‌മസ് റിലീസായും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. രണ്‍വീര്‍ സിങ് തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെയാണ് 'സര്‍ക്കസ്' ടീസര്‍ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ലോകത്തേക്ക് സ്വാഗതം, ഡിസംബര്‍ രണ്ടിന് ട്രെയിലര്‍ പുറത്തിറങ്ങും.'- ഇപ്രകാരമാണ് ടീസര്‍ പങ്കുവച്ച് കൊണ്ട് രണ്‍വീര്‍ കുറിച്ചത്.
ജോണി ലിവര്‍, വരുണ്‍ ശര്‍മ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, പൂജ ഹെഗ്‌ഡെ, സിദ്ധാര്‍ഥ് ജാധവ്, മുകേഷ് തിവാരി, വിജയ് പട്‌കര്‍, ടികു തല്‍സാനിയ, അശ്വിനി കസേകര്‍, സഞ്ജയ് മിശ്ര, വ്രാജേഷ് ഹിര്‍ജീ തുടങ്ങിയവര്‍ ടീസറിലുണ്ട്.
ഡബിള്‍ റോളിലാണ് ചിത്രത്തില്‍ രണ്‍വീര്‍ പ്രത്യക്ഷപ്പെടുന്നത്. രണ്‍വീറിന്‍റെ രണ്ട് കഥാപാത്രങ്ങളും ഒന്നിച്ച് ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജനന സമയത്ത് അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞ ഒരുപോലെയുള്ള ഇരട്ടകളുടെ വേഷങ്ങളിലാണ് ചിത്രത്തില്‍ രണ്‍വീര്‍ പ്രത്യക്ഷപ്പെടുന്നത്.
വില്യം ഷേക്‌സ്‌പിയറുടെ 'ദി കോമഡി ഓഫ് ഇറേര്‍സ്' എന്ന പ്രശസ്‌ത നാടകത്തിന്‍റെ രൂപാന്തരമായ ബോളിവുഡ് ചിത്രം 'അങ്കൂറി'നെ (1982) അടിസ്ഥാനമാക്കിയുള്ളതാണ് 'സര്‍ക്കസ്'.
Also Read: മോഷന്‍ പോസ്‌റ്ററിലൂടെ സര്‍ക്കസ് കുടുംബത്തെ പരിചയപ്പെടുത്തി രണ്‍വീര്‍ സിങ്