ETV Bharat / entertainment

'ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നില്‍ക്കുന്നത് എന്‍റെ ട്രോഫിയാണ്'; ദീപികയില്‍ അഭിമാനം കൊണ്ട് രണ്‍വീര്‍ - ദീപിക പദുക്കോണ്‍

ലോകകപ്പ് ഫൈനല്‍ വേദിയില്‍ ലോകകപ്പ് ട്രോഫി അനാവരണം ചെയ്‌ത തന്‍റെ ഭാര്യ ദീപികയില്‍ അഭിമാനം കൊണ്ട് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്.

ദീപികയില്‍ അഭിമാനം കൊണ്ട് രണ്‍വീര്‍  Ranveer Singh hugs wife Deepika Padukone  Ranveer Singh hugs wife  Deepika Padukone  Ranveer Singh  FIFA World Cup final  ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നില്‍ക്കുന്നത്  ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി ദീപിക  2022 ഫിഫ ലോകകപ്പ് ഫൈനല്‍  ദീപിക പദുക്കോണ്‍  രണ്‍വീര്‍ സിങ്
ദീപികയില്‍ അഭിമാനം കൊണ്ട് രണ്‍വീര്‍
author img

By

Published : Dec 19, 2022, 5:34 PM IST

ഫിഫ ലോകകപ്പ് 2022 ഫൈനല്‍ നടന്ന ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്ക് അഭിമാനമായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍ എത്തിയിരുന്നു. ദീപികയും മുന്‍ സ്‌പാനിഷ് ഫുട്‌ബോള്‍ താരം ഐകര്‍ കാസില്ലസും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്‌തത്. ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയില്‍ ഒരു ഇന്ത്യന്‍ താരത്തിന് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്.

അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനലിൽ ഭാര്യ ദീപിക പദുക്കോണ്‍ ട്രോഫി അനാച്ഛാദനം ചെയ്‌തപ്പോള്‍ നടൻ രൺവീർ സിങിന് അഭിമാന നിമിഷം. 'ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നില്‍ക്കുന്നത് എന്‍റെ ട്രോഫിയാണ്. യഥാര്‍ഥ ട്രോഫി എന്‍റെ കയ്യിലാണ്' -ഇപ്രകാരമാണ് ട്രോഫിയുമായി നില്‍ക്കുന്ന ദീപികയുടെ ചിത്രം പങ്കുവച്ച് രണ്‍വീര്‍ സിങ്‌ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സ്‌റ്റേഡിയത്തില്‍ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും താരം പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. നിരവധി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികളായാണ് രണ്‍വീര്‍ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ക്കായി പുറത്തുവിട്ടത്. 'ഞാന്‍ അഭിമാനത്തില്‍ വിങ്ങിപ്പൊട്ടുകയാണ്. അത് എന്‍റെ പ്രിയപ്പെട്ടവളാണ്. ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ നക്ഷത്രം പോലെ തിളങ്ങി നില്‍ക്കുന്ന അവളെ നോക്കൂ' -ദീപികയുടെ വീഡിയോക്കൊപ്പം രണ്‍വീര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

ഖത്തറിലെ സ്‌റ്റേഡിയത്തില്‍ രണ്‍വീറും ദീപികയും ഒരുമിച്ചാണ് മത്സരം കാണാനെത്തിയത്. അര്‍ജന്‍റീനയുടെ വിജയത്തെ മെസിയുടെ മാജിക് എന്നാണ് രണ്‍വീര്‍ വിശേഷിപ്പിച്ചത്. എക്കാലത്തെയും മികച്ച ലോകകപ്പ് ഫൈനല്‍, ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഇതിന് സാക്ഷ്യം വഹിച്ചതില്‍ വളരെ സന്തോഷവും നന്ദിയും ഉണ്ട്. എന്തൊരു കാഴ്‌ചയാണിത്. ഏറ്റവും അവിസ്‌മരണീയമായ കാഴ്‌ച തന്നെ. ഇത് ചരിത്ര നിമിഷം. ഇത് മെസി മാജിക് തന്നെ. ഫിഫ ലോകകപ്പ്, മെസിക്കല്ലാതെ മറ്റാര്‍ക്കും ഇത് സാധ്യമല്ല, രണ്‍വീര്‍ പറഞ്ഞു.

Also Read: 'ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല'; ലോകകപ്പ് ട്രോഫി അവതരിപ്പിച്ചതില്‍ പ്രതികരണവുമായി ദീപിക പദുകോണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.