Rocky Aur Rani Ki Prem Kahani release: രണ്‍വീര്‍ സിങും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ 28ന് ചിത്രം റിലീസാകും. നേരത്തെ ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Rocky Aur Rani Ki Prem Kahani poster: കരണ്‍ ജോഹറാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു പ്രഖ്യാപനം. സിനിമയുടെ ടൈറ്റില്‍ പോസ്‌റ്ററിനൊപ്പമാണ് അദ്ദേഹം റിലീസ് തീയതി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Karan Johar penned a note on Instagram: 'ക്ഷമയുടെ ഫലം മധുരമാണെന്ന് അവര്‍ പറയുന്നു. അതിനാല്‍ അവിശ്വസനീയമാംവിധം സവിശേഷമായ ഈ കഥയുടെ മാധ്യര്യം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ വളരെയധികം സ്‌നേഹത്തോടെയാണ് വരുന്നത്. റോക്കിയുടെയും രാജ്ഞിയുടെയും കുടുംബങ്ങള്‍ ഒരുങ്ങുകയാണ്. പ്രണയത്തിന്‍റെ ഈ അതുല്യ കഥ കാണുക'-കരണ്‍ ജോഹര്‍ കുറിച്ചു.
Ranveer Alia shares Rocky Aur Rani release poster: 'ഏയ് ദില്‍ ഹേയ് മുഷ്‌കില്‍' സിനിമയ്‌ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'. കരണ്‍ ജോഹറെ കൂടാതെ രണ്‍വീര്‍ കപൂറും ആലിയ ഭട്ടും റിലീസ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ പോസ്‌റ്ററും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
Romantic comedy Rocky Aur Rani Ki Prem Kahani: ഒരു റൊമാന്‍റിക് കോമഡി ചിത്രമായിട്ടാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' ഒരുക്കിയിരിക്കുന്നത്. ഒരു മധ്യവര്‍ഗ കുടുംബത്തിലെ പെണ്‍കുട്ടി ആയാണ് ചിത്രത്തില്‍ ആലിയ ഭട്ട് വേഷമിടുന്നത്. പണക്കാരനായ ആൺകുട്ടിയായി രൺവീർ സിങും വേഷമിടും. ഇരുവരും തമ്മിലുള്ള പ്രണയത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ കഥ.
Rocky Aur Rani Ki Prem Kahani cast and crew: മുതിര്‍ന്ന താരം ധര്‍മേന്ദ്ര, ഷബാന ആസ്‌മി, ജയാ ബച്ചന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതം ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഇഷിത മൊയ്‌ത്ര, ശശാങ്ക് ഖൈതാന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
Rocky Aur Rani Ki Prem Kahani location still: സിനിമയുടെ ഡല്‍ഹിയിലെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ധര്‍മ്മേന്ദ്ര ആണ് ഡല്‍ഹിയിലെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. ആലിയ ഭട്ട്, രണ്‍വീര്‍ സിങ്, ഷബാന ആസ്‌മി, കരണ്‍ ജോഹര്‍ എന്നിവര്‍ക്കൊപ്പം കുത്തബ് മിനാറിന്‍റെ അകത്ത് നിന്നുമെടുത്ത ചിത്രമാണ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="
">
Dharmendra about Rocky Aur Rani Ki Prem Kahani: ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിരുന്നു. 'സുഹൃത്തുക്കളെ, എല്ലാവരില്‍ നിന്നും അളവറ്റ സ്‌നേഹവും ബഹുമാനവുമാണ് എനിക്ക് ലഭിച്ചത്. ഒരു പുതിയ ടീമിനൊപ്പമാണ് ജോലി ചെയ്യുന്നതെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല' -ഇപ്രകാരമായിരുന്നു ധര്‍മേന്ദ്രയുടെ കുറിപ്പ്. താരത്തിന്‍റ പോസ്‌റ്റ് ആരാധകരും ഏറ്റെടുത്തു. കുറിപ്പിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായി എത്തിയിരുന്നു.