സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ രണ്‍ബീര്‍ കപൂറും രശ്‌മിക മന്ദാനയും ഒന്നിക്കുന്ന ആനിമല്‍ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. പാപാ മേരി ജാൻ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'നീയാണ് അഖിലം' എന്ന് തുടങ്ങുന്ന മലയാളം പതിപ്പും പുറത്തുവന്നിട്ടുണ്ട്.
മധുബാലകൃഷ്‌ണന്‍ ആണ് മലയാളത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഹിന്ദി വേര്‍ഷന്‍ പാടിയിരിക്കുന്നത് സോനു നിഗമാണ്. ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിർവഹിച്ച ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്.
അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധമാണ് ഈ ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. രൺബീർ കപൂർ മകനായി എത്തുമ്പോൾ അച്ഛനായി വേഷമിടുന്നത് അനിൽ കപൂറാണ്. രൺബീർ കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലവും ഗാനരംഗത്തിൽ കാണാം. അച്ഛനും മകനും കടന്നുപോകുന്ന ആത്മസംഘർഷങ്ങളിലേക്കും ഈ ഗാനം വെളിച്ചം വീശുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
വിജയ് ദേവരകൊണ്ട നായകനായ 'അര്‍ജുന്‍ റെഡ്ഡി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ഭൂഷണ്‍ കുമാറിന്‍റെയും കൃഷന്‍ കുമാറിന്‍റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ക്രൈം ഡ്രാമയായ 'ആനിമൽ' നിർമിച്ചിരിക്കുന്നത്. 2023 ഡിസംബര്‍ 1ന് 'ആനിമൽ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം പ്രേക്ഷകർക്കരികിലെത്തും.
READ ALSO: Ranbir Kapoor's Animal Movie Song: 'ആനിമലി'ലെ ആദ്യ ഗാനമെത്തി ; ഹൃദയം കവർന്ന് രൺബീറും രശ്‌മികയും
രശ്‌മിക മന്ദാന നായികയാകുന്ന ചിത്രത്തിൽ തൃപ്‌തി ദിമ്രിയും ബോബി ഡിയോളും പ്രധാന വേഷങ്ങളിലുണ്ട്. പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ബോബി ഡിയോൾ അവതരിപ്പിക്കുക. 'ഗീതാഞ്ജലി' എന്നാണ് ചിത്രത്തിലെ രശ്‌മിക മന്ദാനയുടെ കഥാപാത്രത്തിന്‍റെ പേര്. അതേസമയം പ്രേക്ഷകർ ഇതുവരെ കാണാത്ത, വേറിട്ട ലുക്കിലാണ് രൺബീർ എത്തുക. പ്രേക്ഷകർ തന്നിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് രൺബീർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അമിത് റോയ്‌യാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നതും. ഒന്‍പത് സംഗീത സംവിധായകര്‍ ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് പിന്നിൽ. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന റൊമാന്‍റിക് ഗാനവും 'സത്‌രംഗാ...' എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ ഗാനവും പ്രേക്ഷകർ ഏറ്റെടുക്കുകയാണ്.