Shamshera Official Trailer: കാത്തിരിപ്പിന് വിരാമമിട്ട് വിസ്‌മയം തീര്‍ത്ത് രണ്‍ബീര്‍ കപൂര്‍. ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന രണ്‍ബീറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഷംഷേര'. ചിത്രത്തിന്‍റെ ഗംഭീര ട്രെയ്‌ലര്‍ യൂട്യൂബില്‍ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="">
Ranbir Kapoor as Shamshera: 2.59 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഉടനീളം രണ്‍ബീറിന്‍റെ നടന വിസ്‌മയമാണ് ദൃശ്യമാവുക. ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിക്കുക. ഷംഷേരയായി രണ്‍ബീര്‍ ഗംഭീര പ്രകടനമാണ് ട്രെയ്‌ലറില്‍ കാഴ്‌ചവച്ചിരിക്കുന്നത്. സിനിമയില്‍ ദരോഗ ശുദ്ധ് സിങ് എന്ന സഞ്‌ജയ് ദത്തിന്‍റെ പ്രകടനവും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നു.
Ranbir Kapoor double role in Shamshera: ട്രെയ്‌ലറിനൊടുവില്‍ വലിയൊരു സസ്‌പെന്‍സ് ആണ് അണിയറപ്രവര്‍ത്തകര്‍ കാഴ്‌ചവച്ചിരിക്കുന്നത്. ഇരട്ട വേഷത്തിലാണ് ഷംഷേരയില്‍ രണ്‍ബീര്‍ കപൂര്‍ വേഷമിട്ടിരിക്കുന്നത്. ട്രെയ്‌ലറിന് ഏറ്റവും ഒടുവിലായാണ് താരം ഇരട്ടവേഷത്തില്‍ എത്തുന്ന സസ്‌പെന്‍സ് ഒളിപ്പിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മൂന്ന് മണിക്കൂറിനുളളില്‍ മൂന്ന് ദശലക്ഷത്തിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.
Shamshera teaser | Shamshera first look: നേരത്തെ പുറത്തിറങ്ങിയ 'ഷംഷേര' ടീസറും ആരാധകരെ വിസ്‌മയിപ്പിച്ചിരുന്നു. സിനിമയിലെ രണ്‍ബീറിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ ജൂണ്‍ 18ന് സോഷ്യല്‍ മീഡിയയില്‍ ലീക്കായിരുന്നു. പിന്നാലെ ഔദ്യോഗിക ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അണിയപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജൂണ്‍ 22നാണ് ടീസര്‍ പുറത്തിറങ്ങിയത്.
Shamshera theme: ആക്ഷനും ഡയലോഗും ഒരു പോലെ നിറഞ്ഞു നില്‍ക്കുന്ന ടീസര്‍ ആരാധകരെ കൂടുതല്‍ ആവേശഭരിതരാക്കി. സാങ്കൽപ്പിക നഗരമായ കാസയുടെ പശ്ചാത്തലത്തിലാണ് 'ഷംഷേര'യുടെ ചിത്രീകരണം. ഒരു ഗോത്രത്തെ തടവിലാക്കി അടിമകളാക്കി മാറ്റുന്ന ക്രൂരനായ സ്വേച്ഛാധിപത്യ ജനറല്‍ ശുദ്ധ് സിങിന്‍റെ പീഡനത്തില്‍ നിന്നും പാവപ്പെട്ടവരെ രക്ഷിക്കുന്ന ഷംഷേര. ഇതാണ് കഥാപശ്ചാത്തലം.
Shamshera release: സിനിമയില്‍ നടി വാണി കപൂറും സുപ്രധാന വേഷത്തിലെത്തുന്നു. അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരും ചിത്രത്തില്‍ അണിനിരക്കും. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‌ത ഷംഷേരയുടെ നിര്‍മാണം യഷ് രാജ് ഫിലിംസാണ്. 2022 ജൂലൈ 22നാണ് സിനിമ തിയേറ്ററുകളില്‍ എത്തുക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഐമാക്‌സ് ഫോര്‍മാറ്റിലും ചിത്രം പ്രദര്‍ശിപ്പിക്കും.
Also Read:ഗോത്രത്തെ രക്ഷിക്കാന്‍ 'ഷംഷേര' ; രണ്‍ബീര്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്