Shamshera poster: ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ഷംഷേര'. ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഗംഭീര മേക്കോവറിലാണ് 'ഷംഷേര'യുടെ പോസ്‌റ്ററില്‍ രണ്‍ബീറിനെ കാണിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തി കയ്യില്‍ ഒരു ആയുധവുമായി നില്‍ക്കുന്ന രണ്‍ബീറിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
Shamshera poster leaked: ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രങ്ങളിലൊന്നാണ് 'ഷംഷേര'. 'ഷംഷേര'യിലെ താരത്തിന്‍റെ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വര്‍ധിച്ചു. നിരവധി ഫാന്‍ പേജുകളിലൂടെയും മറ്റുമാണ് ഷംഷേര പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്കായത്. അണിയറപ്രവര്‍ത്തകര്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ മറച്ചുവെങ്കിലും പോസ്‌റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.
Shamshera release: ജൂലൈ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. റിലീസ് അടുക്കവേ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ആരംഭിച്ചിട്ടില്ല.
Shamshera cast and crew: സിനിമയില്‍ സഞ്‌ജയ് ദത്തും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്‍ബീറിന്‍റെ ബദ്ധവൈരിയായാണ് ചിത്രത്തില്‍ സഞ്‌ജയ് ദത്ത് പ്രത്യക്ഷപ്പെടുക. നിര്‍ദയനായ, കരുണയില്ലാത്ത വില്ലന്‍റെ വേഷമാണ് സഞ്‌ജയ് ദത്തിന്. രണ്‍ബീറും സഞ്‌ജയ് ദത്തും പരസ്‌പരം ക്രൂരമായാകും സിനിമയില്‍ ഏറ്റുമുട്ടുക. വാണി കപൂറും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കും.
Also Read: രണ്‍ബീറിനൊപ്പമുള്ള ആരും കാണാത്ത സുന്ദര നിമിഷങ്ങള്‍ പങ്കുവച്ച് ആലിയ