ഹൈദരാബാദ്: സിനിമാ മേഖലയിലെ പ്രഗത്ഭരായ നടന്മാരിൽ ഒരാളാണ് ബോളിവുഡ് താരം രൺബീർ കപൂർ (Ranbir Kapoor's New Movie Animal). തന്‍റെ മുമ്പത്തെ രണ്ട് ചിത്രങ്ങളുടെയും വിജയത്തിന് ശേഷം രൺബീർ ഇപ്പോൾ സന്ദീപ് വംഗ റെഡ്ഡിയുടെ ആക്ഷൻ-പാക്ക് ചിത്രമായ അനിമല്‍ റിലീസിനായി തയ്യാറെടുക്കുകയാണ്. അടുത്തിടെ എക്‌സില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ വരാനിരിക്കുന്ന സിനിമയിലെ തന്‍റെ വേഷം പൂർണ്ണമായി സ്വീകരിക്കുന്നതിനായി നടത്തിയ മാറ്റങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു (Ranbir Kapoor Shares Preparations Made For Animal).
വീഡിയോയിൽ താരം അനിമലിനായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടുന്നു. സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന് വേണ്ടിയാണ് താൻ തല മൊട്ടയടിച്ചതെന്നും ഇപ്പോൾ മുടി നീട്ടിവളർത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ തുടർച്ചയായി സിനിമകളൊന്നും കമ്മിറ്റ് ചെയ്യാത്തതിനാല്‍ ഭക്ഷണ നിയന്ത്രണങ്ങളിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ താൻ ധാരാളം ഭക്ഷണം ആസ്വദിച്ചതായും രൺബീർ വെളിപ്പെടുത്തി. എന്‍റെ ജീവിതശൈലി വളരെയധികം മാറിയതിനാൽ, പുകവലി ഉപേക്ഷിച്ചതിന് ശേഷം താൻ അതിൽ കൂടുതൽ ചോക്ലേറ്റുകൾ ചേർത്തതായി രൺബീർ പറഞ്ഞു.
-
He completely changed his lifestyle 🙌#RanbirKapoor pic.twitter.com/4flmcjQs5V
— Manav~RK (@RKaddixt) October 24, 2023 " class="align-text-top noRightClick twitterSection" data="
">He completely changed his lifestyle 🙌#RanbirKapoor pic.twitter.com/4flmcjQs5V
— Manav~RK (@RKaddixt) October 24, 2023He completely changed his lifestyle 🙌#RanbirKapoor pic.twitter.com/4flmcjQs5V
— Manav~RK (@RKaddixt) October 24, 2023
ശ്രദ്ധ കപൂറിനൊപ്പം ലവ് രഞ്ജന്‍റെ റൊമാന്‍റിക് കോമഡി ചിത്രമായ ടു ജൂതി മെയ്ൻ മക്കറിലായിരുന്നു രൺബീറിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സമ്മിശ്ര നിരൂപണങ്ങൾ ലഭിച്ചെങ്കിലും വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.
രൺബീറിന്‍റെ അടുത്ത പ്രോജക്‌ട് അനിമൽ സംവിധാനം ചെയ്യുന്നത് സന്ദീപ് വംഗ റെഡ്ഡിയാണ് (Sandeep Reddy Vanga). രശ്‌മിക മന്ദാന (Rashmika Mandanna), അനിൽ കപൂർ (Anil Kapoor), ബോബി ഡിയോൾ (Bobby Deol), തൃപ്‌തി ദിമ്രി (Tripti Dimri) എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. വിക്കി കൗശലിന്‍റെ സാം ബഹാദൂറിനോടൊപ്പം ഓവർലാപ്പ് ചെയ്യുന്ന അനിമൽ ഡിസംബർ 1 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതുവരെ, ആനിമലിന്‍റെ പ്രൊമോഷണൽ മെറ്റീരിയലുകൾ - അതിന്‍റെ പോസ്റ്ററുകൾ, ടീസർ, ഗാനം - വമ്പിച്ച പ്രശംസ നേടിയിട്ടുണ്ട്.
ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ 'ഹുവാ മെയിന്‍' എന്ന റൊമാന്‍റിക് ഗാനം ഒക്‌ടോബര്‍ 12ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിരുന്നു. പ്രണയാതുരമായ മെലഡി ആരാധകർ ഇകുകൈയും നീട്ടി സ്വീകരിച്ചു. മലയാളം പതിപ്പായ 'പെണ്ണാളെ' എന്ന് തുടങ്ങുന്ന ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.
ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് ചിത്രം പ്രേക്ഷകർക്കരികിൽ എത്തുക. അമിത് റോയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗ തന്നെയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവരാണ് ആനിമലിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.