ETV Bharat / entertainment

പഠാന് ശേഷമുള്ള ഹിറ്റ് ? ; 100 കോടി ക്ലബ്ബിലേക്കടുത്ത് ടിജെഎംഎം ; എട്ടാം ദിനത്തില്‍ അഞ്ച് കോടി - രണ്‍ബീര്‍ കപൂര്‍

70 കോടിയായിരുന്നു തു ഝൂട്ടി മേം മക്കാറിന്‍റെ ആദ്യ വാരാന്ത്യ കലക്ഷന്‍. രണ്‍ബീറും ശ്രദ്ധ കപൂറും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

Ranbir Kapoor movie TJMM  Ranbir Kapoor movie  TJMM  Ranbir Kapoor  TJMM all set to enter 100 crore club  പഠാന് ശേഷമുള്ള അടുത്ത് ഹിറ്റ്  100 കോടി ക്ലബ്ബിലേക്കടുത്ത് ടിജെഎംഎം  എട്ടാം ദിനത്തില്‍ അഞ്ച് കോടി  തു ഝൂട്ടി മേം മക്കാറിന്‍റെ ആദ്യ വാരാന്ത്യ കലക്ഷന്‍  രണ്‍ബീറും ശ്രദ്ധ കപൂറും ആദ്യമായി  തു ഝൂട്ടി മേം മക്കാര്‍  രണ്‍ബീര്‍ കപൂര്‍  ശ്രദ്ധ കപൂര്‍
100 കോടി ക്ലബ്ബിലേക്കടുത്ത് ടിജെഎംഎം
author img

By

Published : Mar 16, 2023, 2:29 PM IST

ബോളിവുഡ് താരം രൺബീർ കപൂറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'തു ഝൂട്ടി മേം മക്കാര്‍'. ശ്രദ്ധ കപൂര്‍ നായികയായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ച്ച് എട്ടിന് ഹോളി റിലീസായെത്തിയ ചിത്രം, പ്രദര്‍ശന ദിനം മുതല്‍ ബോക്‌സ്‌ ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവയ്ക്കുന്നത്.

'തു ഝൂട്ടി മേം മക്കാര്‍' ഇപ്പോള്‍ 100 കോടിക്ക് അരികില്‍ എത്തിയിരിക്കുകയാണ്. ഇതോടെ 'പഠാന്' ശേഷം ഈ വർഷം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായി ഇത് മാറുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

റിലീസ് കഴിഞ്ഞ് എട്ടാം ദിനത്തില്‍ 5.60 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ സിനിമയുടെ ഇതുവരെയുള്ള ആകെ കലക്ഷന്‍ 87.91 കോടി രൂപയാണ്. അതിശയിപ്പിക്കുന്നതായിരുന്നു സിനിമയുടെ ആദ്യ വാരാന്ത്യ കലക്ഷന്‍. ആദ്യ വാരാന്ത്യത്തിൽ മാത്രം ചിത്രം 70 കോടിയോളം രൂപയുടെ കലക്ഷന്‍ നേടിയിരുന്നു.

ലവ്‌ രഞ്ജനാണ് സിനിമയുടെ സംവിധാനം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ശ്രദ്ധ കപൂറിന്‍റെ മടങ്ങി വരവ് കൂടിയാണ് 'തു ഝൂട്ടി മേം മക്കാര്‍'. രൺബീർ കപൂറും ശ്രദ്ധ കപൂറും ഇതാദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. രഞ്ജൻ, അങ്കുർ ഗാർഗ് എന്നിവരെ കൂടാതെ ഡിംപിൾ കപാഡിയ, അനുഭവ് സിംഗ് ബാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

നിര്‍മാതാവ് ബോണി കപൂറും സിനിമയില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബോണി കപൂറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയില്‍ രണ്‍ബീര്‍ കപൂറിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ബോണി കപൂര്‍ എത്തിയത്.

നേരത്തെ 'തു ഝൂട്ടി മേം മക്കാറി'നായുള്ള രണ്‍ബീര്‍ കപൂറിന്‍റെ ഷര്‍ട്ടിടാതെയുള്ള സിക്‌സ് പാക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്‍ബീറിന്‍റെ ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹമാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഒപ്പം രണ്‍ബീറിന്‍റെ രൂപാന്തരത്തെ കുറിച്ച് ഫിറ്റ്‌നസ് ട്രെയിനര്‍ ദീര്‍ഘമായൊരു കുറിപ്പും ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

'തു ഝൂട്ടി മേം മക്കാറി'ലെ ഗെറ്റപ്പിനായി രണ്‍ബീര്‍ കപൂര്‍ കഠിനമായ വ്യായാമവും പരിശീലനവുമാണ് നടത്തിയതെന്ന് ഫിറ്റ്‌നസ് ട്രെയിനര്‍ പറഞ്ഞിരുന്നു. ഈ ലുക്കിനായി രണ്‍ബീര്‍ കപൂര്‍ അങ്ങേയറ്റം അച്ചടക്കവും അര്‍പ്പണബോധവും കാണിച്ചുവെന്നും ശിവോഹം പറഞ്ഞിരുന്നു.

'അച്ചടക്കമുള്ളൊരു ജീവിത ശൈലിയുടെയും അര്‍പ്പണ ബോധത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഒരു ഉദാഹരണമാണ് നിങ്ങള്‍ ഈ കാണുന്നത്. ഇതൊരു ടീം പ്രയത്‌നമാണ്. രണ്‍ബീര്‍ കപൂര്‍ തന്‍റെ വ്യക്തി ജീവിതവും തൊഴില്‍ ജീവിതവും ബാലന്‍സ് ചെയ്‌ത് പോകുന്നു. ഇവയൊക്കെ പുസ്‌തകങ്ങള്‍ വായിക്കുന്നതില്‍ നിന്നൊന്നും പഠിക്കാന്‍ കഴിയില്ല.

Also Read: സിക്‌സ് പാക്ക് കാണിച്ച് രണ്‍ബീര്‍ കപൂര്‍; ചിത്രം പങ്കുവച്ച് നീണ്ട കുറിപ്പുമായി ഫിറ്റ്‌നസ് ട്രെയിനര്‍

ഇവ നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നും നിങ്ങളുടെ ചുറ്റുപാടില്‍ നിന്നും ലഭിക്കുന്ന മൂല്യങ്ങളാണ്. സഹോദരാ, നിന്നില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അടുത്തത് ദി അനിമല്‍ ലുക്ക്' - ഇപ്രകാരമാണ് ഫിറ്റ്‌നസ് ട്രെയിനര്‍ ശിവോഹം കുറിച്ചത്.

'അനിമല്‍' ആണ് രണ്‍ബീര്‍ കപൂറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ പ്രൊജക്‌ട്‌. ചിത്രത്തില്‍ നീണ്ട താടിയിലാണ് താരം പ്രത്യക്ഷപ്പെടുക. അതേമസയം 'സ്‌ത്രീ 2' ആണ് ശ്രദ്ധ കപൂറിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.