രൺബീർ കപൂർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനിമൽ. പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ സിനിമയ്‌ക്കായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ആനിമലിന്‍റെ പ്രൊമോഷൻ പരിപാടികൾ പൊടിപൊടിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു വിശേഷമാണ് വാർത്തകളിൽ നിറയുന്നത്.
അനിമലിന്‍റെ പ്രൊമോഷന്‍ ദുബായിലെ ബുര്‍ജ് ഖലീഫയിലും എത്തിയിരിക്കുകയാണ്. ആനിമലിന്‍റെ ടീസര്‍ ബുര്‍ജ് ഖലീഫയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ആരാധകരെ ആവേശത്തിലാക്കിയത് (Ranbir Kapoor's 'Animal' Teaser Screened at Burj Khalifa). പ്രത്യേക ലേസര്‍ ഷോയിലൂടെയാണ് ബുര്‍ജ് ഖലീഫയില്‍ ടീസർ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിലെ നായകൻ രൺബീര്‍ കപൂറും, ബോബി ഡിയോളും നിര്‍മ്മാതാവ് ഭൂഷന്‍ കുമാറും ചടങ്ങിന് സാക്ഷികളാകാൻ എത്തിച്ചേർന്നിരുന്നു.
-
Animal Teaser On Burj Khalifa 🔥
— Vaishnavi Patil (@Vaishnavi_2109) November 17, 2023 " class="align-text-top noRightClick twitterSection" data="
"Superstar Ranbir Kapoor" 🥹🫴pic.twitter.com/sUmmC2vUo8
">Animal Teaser On Burj Khalifa 🔥
— Vaishnavi Patil (@Vaishnavi_2109) November 17, 2023
"Superstar Ranbir Kapoor" 🥹🫴pic.twitter.com/sUmmC2vUo8Animal Teaser On Burj Khalifa 🔥
— Vaishnavi Patil (@Vaishnavi_2109) November 17, 2023
"Superstar Ranbir Kapoor" 🥹🫴pic.twitter.com/sUmmC2vUo8
അടുത്തിടെ ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലും ആനിമലിന്‍റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡിസംബര്‍ 1ന് ആനിമൽ റിലീസിനെത്തും. രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിലെ നായിക.
ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോൾ തിളങ്ങുമെന്ന് തന്നെയാണ് സൂചന. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അടുത്തിടെയാണ് ആനിമല്‍ സിനിമയിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അച്ഛനും മകനും തമ്മിലുള്ള വൈകാരിക ബന്ധം വരച്ചുവച്ച പാപാ മേരി ജാൻ എന്ന ഗാനമാണ് പുറത്തുവന്നത്. മധുബാലകൃഷ്‌ണന്‍ ആലപിച്ച 'നീയാണ് അഖിലം' എന്ന് തുടങ്ങുന്ന മലയാളം പതിപ്പും പുറത്തുവന്നിരുന്നു. സോനു നിഗമാണ് ഹിന്ദി വേര്‍ഷന്‍ പാടിയത്.
ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് ഈ ഗാനത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത്. രൺബീർ കപൂർ മകനായി എത്തുമ്പോൾ അച്ഛനായി വേഷമിടുന്നത് അനിൽ കപൂറാണ്. രൺബീർ കപൂർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ കുട്ടിക്കാലവും ഗാനരംഗത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. അച്ഛനും മകനും കടന്നുപോകുന്ന ആത്മസംഘർഷങ്ങളിലേക്കും ഈ ഗാനം പ്രേക്ഷകരെ നടത്തിക്കുന്നു.
ഒക്‌ടോബര്‍ 11 നാണ് ചിത്രത്തിന്‍റെ ആദ്യ വീഡിയോ ഗാനം അണിയറക്കാർ പുറത്തുവിട്ടത്. 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന ഈ റൊമാന്‍റിക് ഗാനം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വൈറലാവുകയും ചെയ്‌തു. പ്രീതമിന്‍റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ ജാം 8 ആണ് ഈ ഗാനം ഒരുക്കിയത്. ചിത്രത്തിലെ 'സത്‌രംഗാ...' എന്ന മറ്റൊരു ഗാനവും ശ്രദ്ധ നേടിയിരുന്നു.
ഒന്‍പത് സംഗീത സംവിധായകര്‍ ആണ് ആനിമലിനായി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എന്നതും ഈ ചിത്രത്തിന്‍റെ സവിശേഷതയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നിവരാണ് ഈ ചിത്രത്തിന്‍റെ സംഗീത ശിൽപികൾ.
READ ALSO: അച്ഛൻ-മകൻ ബന്ധത്തിന്‍റെ കാണാക്കാഴ്‌ചകൾ ; 'ആനിമലി'ലെ പുതിയ ഗാനം പുറത്ത്