ETV Bharat / entertainment

ശുഭവാർത്തയെത്തി, പെണ്‍കുഞ്ഞാണ്! അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു - രണ്‍ബീര്‍

Ranbir Kapoor and Alia Bhatt welcome baby girl: ആലിയ -രണ്‍ബീര്‍ താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ആലിയ കുഞ്ഞിന് ജന്മം നല്‍കിയത്.

Ranbir Kapoor and Alia Bhatt welcome baby girl  Alia Bhatt welcome baby girl  Ranbir Kapoor and Alia Bhatt  Ranbir Kapoor  Alia Bhatt  ആലിയ  രണ്‍ബീര്‍  ആദ്യ കുഞ്ഞിനെ വരവേറ്റ് ആലിയയും രണ്‍ബീറും
പെണ്‍കുഞ്ഞാണ്! ആദ്യ കുഞ്ഞിനെ വരവേറ്റ് ആലിയയും രണ്‍ബീറും
author img

By

Published : Nov 6, 2022, 1:17 PM IST

Alia Bhatt welcome baby girl: കാത്തിരിപ്പിന് വിരാമം! ആലിയ-രണ്‍ബീര്‍ താര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് (നവംബര്‍ 6) രാവിലെ മുംബൈയിലെ ഗിര്‍ഗാവോനിലെ എന്‍ എച്ച് റിലയന്‍സ് ആശുപത്രിയില്‍ വച്ചാണ് ആലിയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

താരകുടുംബത്തോട് അടുപ്പമുള്ളവരാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം രണ്‍ബീര്‍ കപൂര്‍, സോണി രസ്‌ദാന്‍, നീതു കപൂര്‍ തുടങ്ങിയവരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആലിയയും രണ്‍ബീറും ഞായറാഴ്‌ച രാവിലെ മുംബൈയിലെ ആശുപത്രിയില്‍ എത്തിയതോടെ താര ദമ്പതികളെ കുറിച്ചും കുഞ്ഞിന്‍റെ ജനനത്തെ കുറിച്ചും നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കുഞ്ഞ്‌ എത്തിയതോടെ ആരാധകരും സന്തോഷത്തിലാണ്.

ഏപ്രിലില്‍ വിവാഹിതരായ താരദമ്പതികള്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം ജൂണിലായിരുന്നു ആലിയ അമ്മ ആകാനൊരുങ്ങുന്ന വിവരം ആരാധകരോട് പങ്കുവച്ചത്. 2022 ഏപ്രില്‍ 14നായിരുന്നു വിവാഹം. അഞ്ച് വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആലിയയും രണ്‍ബീറും വിവാഹിതരായത്.

Also Read: രണ്‍ബീറും ആലിയയും ആശുപത്രിയില്‍, ശുഭവാർത്തയ്ക്കായി കാത്തിരിക്കുന്നു...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.