ETV Bharat / entertainment

മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി - ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ മകള്‍

ആലിയ രണ്‍ബീര്‍ താരദമ്പതികളുടെ മകള്‍ക്ക് പേരിട്ടു. റാഹ എന്നാണ് പേരിട്ടിരിക്കുന്നത്. മുത്തശ്ശി നീതു കപൂറാണ് കുഞ്ഞിന് പേരിട്ടത്.

Ranbir Kapoor and Alia Bhatt  മകളുടെ പേരും ആദ്യ ചിത്രവും പങ്കുവച്ച് ആലിയ  Ranbir Kapoor  Alia Bhatt  ആലിയ രണ്‍ബീര്‍ താര ദമ്പതികളുടെ മകള്‍ക്ക് പേരിട്ടു  റാഹ  ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും  Alia Ranbir daughter name reveals  Alia Bhatt shares daughter image  Neetu Kapoor named Alia Ranbir baby  Raha name beautiful meanings  Alia Bhatt Instagram post  Kapoor family names starts with letter R  Alia Bhatt Ranbir Kapoor daughter  Social Media celebrates star daughter Raha  ആലിയ ഭട്ട്  രണ്‍ബീര്‍ കപൂര്‍  റാഹ  ആലിയ രണ്‍ബീര്‍ മകള്‍  ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ മകള്‍  നീതു കപൂര്‍
മകളുടെ പേര് പുറത്തുവിട്ട് ആലിയ ഭട്ട്, ആദ്യ ചിത്രവും പങ്കുവച്ച് നടി
author img

By

Published : Nov 25, 2022, 10:43 AM IST

Alia Ranbir daughter name reveals: മകളുടെ പേര് പരിചയപ്പെടുത്തി ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്‍റെ ആദ്യ ചിത്രവും ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Alia Bhatt shares daughter image: കുഞ്ഞുമായി നില്‍ക്കുന്ന ആലിയയുടെയും രണ്‍ബീറിന്‍റെയും ബ്ലര്‍ ആയിട്ടുള്ള ചിത്രമാണ്‌ നടി തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. റാഹ എന്ന് കുറിച്ച ഒരു ഫുട്‌ബോള്‍ ജഴ്‌സിയുടെ ചിത്രവും പുറകില്‍ കാണാം. രണ്‍ബീര്‍ ഒരു കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ ആയതിനാലാകും മകള്‍ക്കും ഫുട്‌ബോള്‍ ജഴ്‌സി ഒരുക്കിയത് എന്നാണ് ആരാധകപക്ഷം.

Neetu Kapoor named Alia Ranbir baby: കുഞ്ഞിന്‍റെ മുത്തശ്ശി നീതു കപൂര്‍ ആണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്‌. ഇക്കാര്യം ആലിയയുടെ കുറിപ്പില്‍ പറയുന്നുണ്ട്. റാഹ എന്ന പേരിന്‍റെ വിവിധ അര്‍ഥങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

Raha name beautiful meanings: 'റാഹ എന്ന പേരിന് ഒരുപാട് മനോഹരമായ അര്‍ഥങ്ങള്‍ ഉണ്ട്. അവളുടെ ബുദ്ധിമതിയും അത്ഭുതകരവുമായ മുത്തശ്ശിയാണ് ഈ പേര് തിരഞ്ഞെടുത്തത്. സ്വഹിലിയില്‍ ദൈവികം. സംസ്‌കൃതത്തില്‍ വംശം. ബംഗ്ലയില്‍ വിശ്രമം, ആശ്വാസം. അറബിയില്‍ സമാധാനം, സന്തോഷം, സ്വാതന്ത്ര്യം, ആനന്ദം എന്നും അര്‍ഥമുണ്ട്.

Alia Bhatt Instagram post: ഞങ്ങള്‍ അവളെ ചേര്‍ത്തു പിടിച്ച ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ക്ക് അവള്‍ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതായി അനുഭവപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ ജീവിതത്തിലേക്ക് കൊണ്ടുവന്നതിന് നന്ദി, റാഹ. ഞങ്ങളുടെ ജീവിതം ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളുവെന്ന് തോന്നുന്നു', ആലിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

Kapoor family names starts with letter R: റാഹ ആണിപ്പോള്‍ ബോളിവുഡിലെ സംസാര വിഷയം. കപൂര്‍ കുടുംബത്തില്‍ ആര്‍ എന്നതില്‍ തുടങ്ങുന്ന പേരുകളുടെ ഒരു പാരമ്പര്യം തന്നെയുണ്ട്. രാജ്‌ കപൂര്‍, രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രണ്‍ബീര്‍ കപൂര്‍, സഹോദരി റിദ്ദിമ കപൂര്‍ സഹാനി തുടങ്ങിയവരുടെ പേരുകള്‍ ആര്‍ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്.

Alia Bhatt Ranbir Kapoor daughter: നവംബര്‍ ആറിനാണ് ആലിയക്കും രണ്‍ബീറിനും മകള്‍ ജനിക്കുന്നത്. മുംബൈയിലെ ഗിര്‍ഗാവിലെ എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. കുഞ്ഞ് ജനിച്ച വിവരം താരദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

Alia Rabir about daughter: 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വാര്‍ത്തയാണിത്. നമ്മുടെ കുഞ്ഞ് ഇവിടെയുണ്ട്.. വാട്ട് എ മാജിക്കല്‍ ഗേള്‍ ഷീ ഈസ്. ഞങ്ങള്‍ അനുഗ്രഹീതരായ മാതാപിതാക്കളാണ്. ഈ സന്തോഷ വാര്‍ത്ത ഞങ്ങള്‍ സ്‌നേഹപൂര്‍വം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. സ്‌നേഹം സ്‌നേഹം സ്‌നേഹം രണ്‍ബീറും ആലിയയും' -ഇപ്രകാരമാണ് കുഞ്ഞ്‌ ജനിച്ച വിവരം താരദമ്പതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Social Media celebrates star daughter Raha: ഈ വര്‍ഷം ഏപ്രിലിലായിരുന്നു ആലിയയും രണ്‍ബീറും വിവാഹിതരായത്. വിവാഹിതരായതിന് പിന്നാലെ ആലിയ അമ്മയാകുന്നു എന്ന താരദമ്പതികളുടെ പ്രഖ്യാപനം ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴും ആരാധകര്‍ ആഘോഷമാക്കി. ഇപ്പോള്‍ കുഞ്ഞിന്‍റെ പേരും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Also Read: 'നമ്മുടെ മകള്‍ ഇവിടെയുണ്ട്...; കുഞ്ഞ് രാജകുമാരിയെ വരവേറ്റ് കുറിപ്പുമായി ആലിയ ഭട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.