ETV Bharat / entertainment

രൺബീർ - ആലിയ വിവാഹം ; ഡാൻസ് സ്ക്വാഡിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നീതു കപൂർ - രൺബീർ ആലിയ വിവാഹം

പ്രശസ്‌ത കൊറിയോഗ്രാഫർ രാജേന്ദ്ര സിങ്ങിനൊപ്പമുള്ള ചിത്രമാണ് നീതു പങ്കിട്ടത്

Ranbir Kapoor alia bhat wedding  Ranbir Kapoor alia bhat mehendi ceremony  Neetu kapoor dance squad  രൺബീർ ആലിയ വിവാഹം  നീതു കപൂർ മെഹന്ദി ആഘോഷം
രൺബീർ- ആലിയ വിവാഹം; ഡാൻസ് സ്ക്വാഡിനപ്പമുള്ള ചിത്രം പങ്കുവച്ച് നീതു കപൂർ
author img

By

Published : Apr 14, 2022, 5:01 PM IST

രൺബീറിന്‍റെയും ആലിയയുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളും ആരാധകരും. മുംബൈയിലെ രൺബീറിന്‍റെ വസതിയിൽ വച്ച് ഇന്നാണ് ഇരുവരും വിവാഹിതരാകുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രണ്‍ബീറിന്‍റെ വസതിയില്‍ വച്ച്‌ ഹല്‍ദി, സംഗീത്‌ ചടങ്ങുകള്‍, ആലിയയുടെ മെഹന്ദി എന്നിവയും നടന്നിരുന്നു. കരീന കപൂര്‍, കരിഷ്‌മ കപൂര്‍ അടക്കം ബോളിവുഡിലെ സുഹൃത്തുക്കളും, രണ്‍ബീറിന്‍റെ കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

Ranbir Kapoor alia bhat wedding  Ranbir Kapoor alia bhat mehendi ceremony  Neetu kapoor dance squad  രൺബീർ ആലിയ വിവാഹം  നീതു കപൂർ മെഹന്ദി ആഘോഷം
രൺബീറിന്‍റെ സഹോദരി റിദ്ധിമ കപൂർ സാഹ്നിയും രാജേന്ദ്ര സിങ്ങും

ആര്‍.കെ ഹൗസില്‍ വച്ച് പഞ്ചാബ് രീതിയില്‍ നാല് ദിവസം നീണ്ട വിവാഹമായിരിക്കും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളുടെ നൃത്തം ഇല്ലാതെ ഒരു പഞ്ചാബി വിവാഹവും പൂർത്തിയാകില്ല. രൺബീറിന്‍റെയും ആലിയയുടെയും മെഹന്ദി ചടങ്ങുകൾ ചില രസകരമായ പ്രകടനങ്ങൾ നിറഞ്ഞതായിരുന്നുവെന്നാണ് പുറത്തുവരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ഡാൻസ് സ്ക്വാഡിനപ്പമുള്ള ചിത്രം പങ്കുവച്ച് നീതു കപൂർ

Also Read: മകന്‍റെ വിവാഹ തിരക്കില്‍ 43 വര്‍ഷം മുമ്പുള്ള ചിത്രവുമായി നീതു കപൂര്‍

രൺബീറിന്‍റെ അമ്മ നീതു കപൂർ ഇൻസ്റ്റഗ്രാമിൽ തന്‍റെ ഡാൻസ് സ്ക്വാഡിന്‍റെ ചിത്രം പങ്കിട്ടിരുന്നു. പ്രശസ്‌ത കൊറിയോഗ്രാഫർ രാജേന്ദ്ര സിങ്ങിനൊപ്പമുള്ള ചിത്രമാണ് നീതു പങ്കിട്ടത്. കരിഷ്‌മ കപൂർ, അനിസ്സ മൽഹോത്ര, രൺബീറിന്‍റെ അമ്മായി റിമ ജെയിൻ എന്നിവരും നീതുവിന്‍റെ ഡാൻസ് സ്ക്വാഡിൽ ഉണ്ടായിരുന്നു.

രൺബീറിന്‍റെ സഹോദരി റിദ്ധിമ കപൂർ സാഹ്നിയും രാജേന്ദ്ര സിങ്ങിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. അതേസമയം, വിവാഹ ചടങ്ങുകൾക്കായി കുടുംബാംഗങ്ങളും അതിഥികളും ഉടൻ തന്നെ രൺബീറിന്‍റെ ബാന്ദ്രയിലെ വസതിയായ വാസ്‌തുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.