ETV Bharat / entertainment

രണ്‍ബീർ ആലിയ വിവാഹം ; ഒരുക്കങ്ങൾ തുടങ്ങി, ലൈറ്റുകളാൽ അലങ്കരിച്ച് രണ്‍ബീറിന്‍റെ പുതിയ ബംഗ്ലാവ് - ലൈറ്റുകളാൽ അലങ്കരിച്ച് രണ്‍ബീറിന്‍റെ പുതിയ ബംഗ്ലാവ്

രണ്‍ബീർ കപൂർ ആലിയ ഭട്ട് താര ജോടികൾ ഏപ്രിൽ 15 ന് വിവാഹിതരാകും എന്നാണ് റിപ്പോർട്ടുകൾ

ranbir alia wedding  ranbir kapoor alia bhatt wedding  ranbir kapoor latest news  alia bhatt latest news  രണ്‍ബീർ ആലിയ വിവാഹം  രണ്‍ബീർ ആലിയ വിവാഹത്തീയതി  രണ്‍ബീർ കപൂർ ആലിയ ഭട്ട് വിവാഹം  രണ്‍ബീർ കപൂർ ആലിയ ഭട്ട് വിവാഹത്തിന്‍റെ ഒരുക്കങ്ങൾ ആരംഭിച്ചു  ലൈറ്റുകളാൽ അലങ്കരിച്ച് രണ്‍ബീറിന്‍റെ പുതിയ ബംഗ്ലാവ്  രണ്‍ബീർ ആലിയ ജോഡികൾ ഏപ്രിൽ 15 വിവാഹിതരാകും
രണ്‍ബീർ ആലിയ വിവാഹം; ഒരുക്കങ്ങൾ ആരംഭിച്ചു, ലൈറ്റുകളാൽ അലങ്കരിച്ച് രണ്‍ബീറിന്‍റെ പുതിയ ബംഗ്ലാവ്
author img

By

Published : Apr 10, 2022, 8:20 PM IST

മുംബൈ : രണ്‍ബീർ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹ വാർത്തകളാണ് ബോളിവുഡിൽ ഇപ്പോൾ സൂപ്പർ ഹിറ്റ്. താര ജോടികളുടെ വിവാഹം ഈ മാസം 15ന് ഉണ്ടാകും എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇപ്പോൾ രൺബീറിന്‍റെ ബാന്ദ്രയിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ബംഗ്ലാവ് ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ബാന്ദ്രയിലെ കൃഷ്‌ണ രാജ് എന്ന ബഹുനില ബംഗ്ലാവാണ് എൽഇഡി ലൈറ്റുകൾ കൊണ്ട് വർണാഭമാക്കുന്നത്. താരങ്ങളുടെ വിവാഹം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെയുണ്ടാകും എന്നതിന്‍റെ സൂചനയാണിത് എന്നാണ് ആരാധകർ പറയുന്നത്. വീടിന്‍റെ നിർമ്മാണ പുരോഗതി പരിശോധിക്കുന്നതിനായി രൺബീറും ആലിയയും മുമ്പ് നിരവധി തവണ ഇവിടം സന്ദർശിച്ചിരുന്നു.

ഇരുവരും വിവാഹശേഷം കൃഷ്‌ണ രാജിലേക്ക് താമസം മാറ്റുമെന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ആർകെ ഹൗസിൽ 4 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെയാകും ഇരുവരുടേയും വിവാഹം. ഏപ്രിൽ 13 ന് മെഹന്ദി ചടങ്ങുകളും 14ന് സംഗീത ചടങ്ങുകളും ഉണ്ടാകും. ശേഷം 15 നാകും വിവാഹം. താരങ്ങളോട് വളരെ അടുപ്പമുള്ളവർ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.