കേരള നിയമസഭ സ്‌പീക്കര്‍ എഎന്‍ ഷംസീറിന്‍റെ മിത്ത് വിവാദത്തില്‍ പ്രതികരിച്ച് നടന്‍ രമേശ് പിഷാരടി. ഫേസ്‌ബുക്കിലൂടെയായിരുന്നു പിഷാരടിയുടെ പ്രതികരണം. ഫേസ്‌ബുക്കിന്‍റെ ചിത്രം സഹിതം പങ്കുവച്ച് കൊണ്ടായിരുന്നു നടന്‍റെ പ്രതികരണം.
'ഫേസ്ബുക്ക് 'ഫ്രണ്ട്‌സ്' എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക് ആരംഭിച്ചത്..
- " class="align-text-top noRightClick twitterSection" data="">
ചങ്ങാത്തം നിലനിർത്താൻ, നിർമിക്കാൻ, വീണ്ടെടുക്കാൻ... അങ്ങനെ പലതിനും... എന്നാൽ ഫേസ്ബുക്ക് ഉപയോഗത്തിന് അതിന്‍റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യന്‍ എന്ന പോലെ ബാല്യത്തിന്‍റെ നിഷ്‌കളങ്കത കൈമോശം വന്നിരിക്കുന്നു.
എല്ലാ മതങ്ങളും രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാന്‍ ആണത്രെ പഠിപ്പിക്കുന്നത്. ഫേസ്ബുക്ക് സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ' -രമേശ് പിഷാരടി കുറിച്ചു.
മിത്ത് വിവാദത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മലക്കം മറിഞ്ഞതോടെ, ഇനി സ്‌പീക്കര്‍ തിരുത്തുക മാത്രമാണ് ചെയ്യേണ്ടതെന്നാണ് ചെന്നിത്തല പറഞ്ഞത്.
'തിരുവനന്തപുരത്ത് നടന്ന പത്ര സമ്മേളനത്തില്‍ ഗണപതി മിത്താണെന്നാണ് അദ്ദഹേം പറഞ്ഞത്. ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നേരെ തിരിഞ്ഞിരിക്കുകയാണ്. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഒരു കാര്യം കൂടി അദ്ദേഹം പറയുന്നുണ്ട്. ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഇവിടെ പ്രശ്‌നം ഒന്നും ഇല്ലല്ലോ.
ഗോവിന്ദന്‍ മാസ്‌റ്ററുടെ പുതിയ നിലപാട് മനസിലാക്കിക്കൊണ്ട് സ്‌പീക്കര്‍ തന്‍റെ നിലപാട് തിരുത്തിയാല്‍ പ്രശ്‌നങ്ങള്‍ ഇവിടെ അവസാനിക്കും. പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ഞങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. വിശ്വാസികള്‍ ആരാധിക്കുന്ന ഗണപതി മിത്താണെന്നും ഗണപതിയെ പറ്റി മോശമായി പ്രതികരണം നടത്തിയപ്പോഴാണ് എല്ലാവരും പ്രതിഷേധം അറിയിച്ചത്.
ഇപ്പോള്‍ എം വി ഗോവിന്ദനും സിപിഎമ്മും നിലപാട് തിരുത്തിയിരിക്കുന്നു. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. യഥാര്‍ഥ വിശ്വാസികളോടൊപ്പം ഞങ്ങള്‍ നില്‍ക്കുകയാണെന്ന് കൂടി പറയുമ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞിടത്തേയ്‌ക്ക് എം വി ഗോവിന്ദന്‍ വന്നിരിക്കുകയാണ്. വൈകി ആണെങ്കിലും സിപിഎമ്മിന് വിവേകം ഉണ്ടായി.
പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയിരിക്കുന്നു. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാന്‍ ആരും മുന്നോട്ടു വരരുത്. ഏത് സമൂഹത്തിന്‍റെ വിശ്വാസം ആണെങ്കിലും അതിനെ ബഹുമാനിക്കണം. ബഹുമാനിച്ചില്ലെങ്കിലും അതിനെ അപമാനിക്കാതെ ഇരിക്കാനുള്ള സാമാന്യ ബോധം എല്ലാവരും കാണിക്കണം. ബിജെപിയും സിപിഎമ്മും വര്‍ഗീയ വേര്‍തിരിവിന് ശ്രമിക്കുന്നു' -ഇപ്രകാരമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.