ETV Bharat / entertainment

'നിങ്ങളെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന സംഘത്തിന്‍റെ തലവനാണ് ഞാന്‍'; രാജമൗലിയെ കുറിച്ച് രാം ഗോപാല്‍ വര്‍മയുടെ വൈറല്‍ പോസ്‌റ്റ് - ഏറ്റവും പുതിയ വാര്‍ത്ത

28ാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡിലെ ജെയിംസ് കാമറൂണിന്‍റെയും രാജമൗലിയുടെയും സംഭാഷണം പങ്കുവെച്ചുകൊണ്ടായിരുന്നു ആര്‍ജിവിയുടെ ട്വീറ്റ്.

RGV part of assassination squad to kill Rajamouli  RGV tweets on rajamouli  RGV praises rajamouli  RGV tweets  RGV controversial tweets  Ram Gopal Varma news  ram gopal varma twitter  rajamouil news  ram gopal varma  ram gopal varmas appreciation tweet  ram gopal varma on ss rajamouli  rrr  naatu naatu song  latest film news  rrr in oscar  latest news today  രാജമൗലിയെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ  രാം ഗോപാല്‍ വര്‍മയുടെ വൈറല്‍ പോസ്‌റ്റ്  ആര്‍ജിവിയുടെ ട്വീറ്റ്  ആര്‍ആര്‍ആറിന്‍റെ സംവിധായകന്‍  എസ്‌ എസ്‌ രാജമൗലിയെ  ആര്‍ആര്‍ആര്‍  ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്  മികച്ച വിദേശ ഭാഷ ചിത്രം  ദാദാ സാഹിബ് ഫല്‍ക്കെ  നാട്ടു നാട്ടു ഗാനം  അല്ലൂരി സീതാരാമ രാജു  കോമരം ഭീം  ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
രാജമൗലിയെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മയുടെ വൈറല്‍ പോസ്‌റ്റ്
author img

By

Published : Jan 24, 2023, 2:21 PM IST

മുംബൈ: ആര്‍ആര്‍ആറിന്‍റെ സംവിധായകന്‍ എസ്‌ എസ്‌ രാജമൗലിയെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. പ്രൊഫഷണല്‍ രംഗത്തുള്ള 'അസൂയയുടെ' പേരില്‍ 'ആര്‍ആര്‍ആര്‍' സംവിധായകന്‍ എസ്‌എസ്‌ രാജമൗലിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന സംവിധായക സംഘത്തിന്‍റെ തലവനാണ് താനെന്നും അതിനാല്‍ തന്നെ രാജമൗലിയുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ട്വിറ്റര്‍ പോസ്‌റ്റിലൂടെ ഹാസ്യരൂപേണയുള്ള ആര്‍ജിവിയുടെ അഭിനന്ദന കുറുപ്പ് സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ആര്‍ജിവിയുടെ ട്വീറ്റ്: 28ാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡില്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍ആര്‍ആര്‍ സ്വന്തമാക്കിയിരുന്നു. അവാര്‍ഡ് ദാന ചടങ്ങിലെ വിഖ്യാത സംവിധായകനായ ജെയിംസ് കാമറൂണും ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയുമായുള്ള സംഭാഷണ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആര്‍ജെവിയുടെ ട്വീറ്റ്. 'ദാദാ സാഹിബ് ഫാല്‍ക്കെ മുതല്‍ ഇന്ന് വരെ രാജമൗലി ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ സംവിധായകന്‍മാര്‍ ആരും ഇങ്ങനെ ഒരു മുഹൂര്‍ത്തത്തിലൂടെ കടന്നുപോകുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല'-അദ്ദേഹം ട്വീറ്റ് ചെയ്‌തു.

  • From Dada Sahab Phalke onwards till now , no one in the history of Indian cinema including @ssrajamouli could have imagined that an Indian director someday will go through this moment https://t.co/85gosw66qJ

    — Ram Gopal Varma (@RGVzoomin) January 23, 2023 " class="align-text-top noRightClick twitterSection" data=" ">

'ഹേ എസ്‌എസ്‌ രാജമൗലി മുഗൾ അസമിന്‍റെ സംവിധായകന്‍ കെഎ ആസിഫ്, ഷോലെ സിനിമയുടെ സംവിധായകന്‍ രമേഷ് സിപ്പി തുടങ്ങിയ മുന്‍ നിര സംവിധായകരെ നിങ്ങള്‍ മറികടന്നിരിക്കുന്നു. അതിനാല്‍ എനിക്ക് നിങ്ങളുടെ ചെറുവിരലില്‍ മുത്തമിടണമെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നിങ്ങളോടുള്ള അസൂയയാല്‍ ഇന്ത്യയിലെ സംവിധായകര്‍ നിങ്ങളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ആ സംഘത്തിന് നേതൃത്വം നല്‍കുന്നത് ഞാനാണ്. അതിനാല്‍ നിങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുക. ഇപ്പോള്‍ തന്നെ നാല് ഗ്ലാസ് മദ്യം കുടിച്ചതിനാലാണ് ഞാന്‍ ഈ രഹസ്യം വെളിപ്പെടുത്തുന്നത്'- ആര്‍ജെവി ട്വീറ്റില്‍ കുറിച്ചു.

  • And sir @ssrajamouli , please increase ur security because there is a bunch of film makers in india who out of pure jealousy formed an assassination squad to kill you , of which I am also a part ..Am just spilling out the secret because I am 4 drinks down

അവാര്‍ഡുകള്‍ വാരിക്കൂട്ടി ആര്‍ആര്‍ആര്‍: ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് മികച്ച ഒറിജിനല്‍ സോങിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിരുന്നു. കൂടാതെ ബാഫ്‌റ്റ(BAFTA) ഫിലിം അവാര്‍ഡിന്‍റെ ലോങ് ലിസ്‌റ്റിലും ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌കര്‍ ചുരുക്ക പട്ടികയിലും ആര്‍ആര്‍ആര്‍ ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറും വേഷമിട്ടു. രാജമൗലി ചിത്രം ലോകമെമ്പാടുമുളള തിയേറ്ററുകളില്‍ നിന്നായി 1,000 കോടിയിലധികം കലക്ഷന്‍ നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.