Ram Gopal Varma praises KGF 2: ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കെജിഎഫ് 2'. മാര്‍ച്ച് 14ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കലക്ഷനുമായി ബോക്‌സ്‌ഓഫീസില്‍ കുതിക്കുകയാണ്. മുന്‍ നിര ചിത്രങ്ങളെ പിന്നാലാക്കി ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം തന്നെ 'കെജിഎഫ് 2' ഹിറ്റടിച്ചു.
ഈ സാഹചര്യത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധ നേടുന്നത്. 'കെജിഎഫ്' ബോളിവുഡിന് ഒരു പേടി സ്വപ്‌നമായി മാറിയിരിക്കുകയാണെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്. കെജിഎഫ് വെറുമൊരു ഗ്യാങ്‌സ്‌റ്റര്‍ ചിത്രമല്ലെന്നും അദ്ദേഹം കുറിച്ചു.
-
The MONSTER success of KGF 2 is a clear proof that if money is spent on MAKING and not wasted on STAR RENUMERATIONS bigger QUALITY and BIGGEST HITS will come
— Ram Gopal Varma (@RGVzoomin) April 15, 2022 " class="align-text-top noRightClick twitterSection" data="
">The MONSTER success of KGF 2 is a clear proof that if money is spent on MAKING and not wasted on STAR RENUMERATIONS bigger QUALITY and BIGGEST HITS will come
— Ram Gopal Varma (@RGVzoomin) April 15, 2022The MONSTER success of KGF 2 is a clear proof that if money is spent on MAKING and not wasted on STAR RENUMERATIONS bigger QUALITY and BIGGEST HITS will come
— Ram Gopal Varma (@RGVzoomin) April 15, 2022
'കെജിഎഫിന്‍റെ മോണ്‍സ്‌റ്റര്‍ വിജയം താരങ്ങളുടെ പ്രതിഫലത്തിന്‍റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ മുടക്കിയാല്‍ മികച്ച ക്വാളിറ്റിയുള്ളതും വിജയം കൈവരിച്ചതുമായ സിനിമയുണ്ടാകും എന്നതിന്‍റെ തെളിവാണ്. റോക്കി ഭായ് മെഷീന്‍ ഗണ്ണുമായി മുംബൈയില്‍ എത്തി വെടിയുതിര്‍ത്തത് പോലെ ബോളിവുഡ് താരങ്ങളുടെ ആദ്യദിന കലക്ഷനുമേല്‍ യഷ് വെടിയുതിര്‍ത്തിരിക്കുകയാണ്.
-
. @prashanth_neel ‘s #KGF2 is not just a gangster film but It’s also a HORROR film for the Bollywood industry and they will have nightmares about it’s success for years to come
— Ram Gopal Varma (@RGVzoomin) April 15, 2022 " class="align-text-top noRightClick twitterSection" data="
">. @prashanth_neel ‘s #KGF2 is not just a gangster film but It’s also a HORROR film for the Bollywood industry and they will have nightmares about it’s success for years to come
— Ram Gopal Varma (@RGVzoomin) April 15, 2022. @prashanth_neel ‘s #KGF2 is not just a gangster film but It’s also a HORROR film for the Bollywood industry and they will have nightmares about it’s success for years to come
— Ram Gopal Varma (@RGVzoomin) April 15, 2022
സിനിമയുടെ ഫൈനല്‍ കലക്ഷന്‍ ബോളിവുഡിന് നേരെയുള്ള സാന്‍ഡല്‍വുഡ് ന്യൂക്ലിയര്‍ ബോംബിടുന്നത് പോലെയായിരിക്കും. പ്രശാന്ത് നീലിന്‍റെ 'കെജിഎഫ് 2' വെറുമൊരു ഗ്യാങ്‌സ്‌റ്റര്‍ ചിത്രമല്ല. ബോളിവുഡ് സിനിമയ്‌ക്ക് ഒരു പേടിസ്വപ്‌നം കൂടെയാണ്. -വിവിധ ട്വീറ്റുകളിലായി രാം ഗോപാല്‍ വര്‍മ കുറിച്ചു.
KGF 2 first day gross collection: കന്നഡക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. ഇന്ത്യയില്‍ ഒരു ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിക്കുന്ന മൂന്നാമത്തെ ഏറ്റവും വലിയ കലക്ഷനാണിത്. ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ തുക കലക്‌ട് ചെയ്യുന്ന ചിത്രമായും കെജിഎഫ് 2 മാറി.
Also Read: മാസ് ആയി റോക്കി ഭായുടെ രണ്ടാം വരവ്; പ്രേക്ഷക പ്രതികരണം പുറത്ത്