വാഷിങ്ങ്‌ട്ടൺ: 95-ാമത് ഓസ്‌കർ അക്കാദമി അവാർഡ് ചടങ്ങുകളില്‍ പങ്കെടുക്കാൻ RRR താരം രാം ചരൺ ബുധനാഴ്‌ച അമേരിക്കയിലെത്തി. ഹോളിവുഡ് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡിൽ അവതാരകനായി ലിസ്റ്റ് ചെയ്യപ്പെടുന്ന ഏക ഇന്ത്യൻ നടനാണ് രാം ചരൺ. ഗാല ഇവൻ്റിന് മുന്നോടിയായുള്ള ഗുഡ് മോർണിംഗ് അമേരിക്ക ചാറ്റ് ഷോയുടെ ഭാഗമാവാനും താരത്തിന് ഭാഗ്യം ലഭിച്ചു.
-
#RamCharan giving Nightmares to N Mafia🤙 https://t.co/ANEGatt1Oa pic.twitter.com/RvEuzpx0Sy
— Ujjwal Reddy (@HumanTsunaME) February 23, 2023 " class="align-text-top noRightClick twitterSection" data="
">#RamCharan giving Nightmares to N Mafia🤙 https://t.co/ANEGatt1Oa pic.twitter.com/RvEuzpx0Sy
— Ujjwal Reddy (@HumanTsunaME) February 23, 2023#RamCharan giving Nightmares to N Mafia🤙 https://t.co/ANEGatt1Oa pic.twitter.com/RvEuzpx0Sy
— Ujjwal Reddy (@HumanTsunaME) February 23, 2023
First Indian to Participate in Talk show 'Good morning America': 95-ാമത് ഓസ്‌കറിൽ അദ്ദേഹത്തിൻ്റെ ചിത്രം 'മികച്ച ഒറിജിനൽ ഗാന വിഭാഗ'ത്തിന് കീഴിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടതിനാൽ ഓസ്‌കർ വാരത്തിന് മുന്നോടിയായി 'ആർആർആർ' തിയേറ്ററുകളിൽ വീണ്ടും റീറിലീസ് ചെയ്യുന്നുണ്ട്. മീറ്റ് ആൻ്റ് ഗ്രീറ്റ് ഇവൻ്റിൽ രാം ചരൺ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ ‘ഗുഡ് മോർണിംഗ് അമേരിക്ക’ ഷോയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരനായും രാം ചരൺ മാറി.
SS.Rajamouli the Steven Spielberg of India: സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ 'ആർആർആർ' സൗഹൃദം, മഹത്തായ സാഹോദര്യം, നായക കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ചു പറയുന്ന സിനിമയാണെന്നും, ഇത് എൻ്റെ സംവിധായകൻ എസ്എസിൻ്റെ മികച്ച വർക്കുകളിൽ ഒന്നാണെന്നും രാം ചരൺ പറഞ്ഞു. ഇന്ത്യയിലെ സ്റ്റീവൻ സ്പിൽബർഗ് എന്നാണ് രാജമൗലി അറിയപ്പെടുന്നത്, ഞങ്ങളുടെ ഗാനം ഇന്ത്യൻ സിനിമയ്‌ക്കുള്ള ആദരവാണ്, ഇതാദ്യമായാണ് അക്കാദമിയും മറ്റ് നിരൂപകരും ഞങ്ങളുടെ സിനിമയെ തിരിച്ചറിയുന്നത്. ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്കൊരു അഭിമാന നിമിഷമാണിത്. ചരൺ കൂട്ടിച്ചേർത്തു.