നടി രാഖി സാവന്ത് അറസ്‌റ്റില്‍. നടി ഷെര്‍ലിന്‍ ചോപ്ര നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാഖി സാവന്തിനെ അംബോലി പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഭര്‍ത്താവ് ആദില്‍ ദുറാനിയും ഒന്നിച്ചുള്ള ഡാന്‍സ് അക്കാദമി ലോഞ്ച് ഇന്ന് (ജനുവരി 19ന്) ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെയ്യാനിരിക്കെയാണ് രാഖി സാവന്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
നടി ഷെര്‍ലിന്‍ ചോപ്രയാണ് രാഖി സാവന്തിന്‍റെ അറസ്‌റ്റ് ട്വിറ്ററിലൂടെ അറിയിച്ചത്. 'എഫ്‌ഐആര്‍ 883/2022 പ്രകാരമാണ് രാഖി സാവന്തിനെ അംബോലി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാഖി സാവന്തിന്‍റെ എബിഎ 1870/2022 ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി നിരസിച്ചിരുന്നു' - ഷെര്‍ലിന്‍ ചോപ്ര ട്വീറ്റ് ചെയ്‌തു.
-
BREAKING NEWS!!!
— Sherlyn Chopra (शर्लिन चोपड़ा)🇮🇳 (@SherlynChopra) January 19, 2023 " class="align-text-top noRightClick twitterSection" data="
AMBOLI POLICE HAS ARRESTED RAKHI SAWANT IN RESPECT WITH FIR 883/2022
YESTERDAY, RAKHI SAWANT’S ABA 1870/2022 WAS REJECTED BY MUMBAI SESSIONS COURT
">BREAKING NEWS!!!
— Sherlyn Chopra (शर्लिन चोपड़ा)🇮🇳 (@SherlynChopra) January 19, 2023
AMBOLI POLICE HAS ARRESTED RAKHI SAWANT IN RESPECT WITH FIR 883/2022
YESTERDAY, RAKHI SAWANT’S ABA 1870/2022 WAS REJECTED BY MUMBAI SESSIONS COURTBREAKING NEWS!!!
— Sherlyn Chopra (शर्लिन चोपड़ा)🇮🇳 (@SherlynChopra) January 19, 2023
AMBOLI POLICE HAS ARRESTED RAKHI SAWANT IN RESPECT WITH FIR 883/2022
YESTERDAY, RAKHI SAWANT’S ABA 1870/2022 WAS REJECTED BY MUMBAI SESSIONS COURT
നേരത്തെ സാജിത് ഖാനെതിരെയുള്ള മീടൂ പ്രസ്‌താവനയുടെ പേരില്‍ നടി ഷെര്‍ലിന്‍ ചോപ്രയെ രാഖി സാവന്ത് വിമര്‍ശിച്ചിരുന്നു. ഏത് പരാതിയിലാണ് കഴമ്പുള്ളതെന്നും ഇല്ലാത്തതെന്നും പൊലീസിന് അറിയാം എന്നാണ് രാഖി സാവന്ത് അന്ന് പ്രതികരിച്ചത്. ഇതിനുപിന്നാലെ രാഖി സാവന്തിനെതിരെ ഷെര്‍ലിന്‍ ചോപ്ര മാനനഷ്‌ട കേസ് നല്‍കി.
2022 ഒക്‌ടോബര്‍ 29നാണ് ഷെര്‍ലിന്‍ ചോപ്ര, സാജിദ് ഖാനെതിരെ മൊഴി രേഖപ്പെടുത്തിയത്. സല്‍മാന്‍ ഖാന്‍ ആണ് സാജിദ് ഖാനെ സംരക്ഷിക്കുന്നതെന്നും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചിരുന്നു.