ETV Bharat / entertainment

എആർ റഹ്‌മാന്‍റെ സംഗീതത്തിൽ 'തേർ തിരുവിഴ...'; 'ലാൽ സലാ'മിലെ ആദ്യ ഗാനമെത്തി

author img

By ETV Bharat Kerala Team

Published : Dec 18, 2023, 10:06 PM IST

Lal Salaam first single Ther Thiruvizha : ശങ്കർ മഹാദേവൻ, എ ആർ റൈഹാന, ദീപ്‌തി സുരേഷ്, യോഗി ശേഖർ എന്നിവർ ചേർന്ന് ആലപിച്ച ഗാനം മികച്ച പ്രതികരണം നേടുകയാണ്. 2024ലെ പൊങ്കലിന് 'ലാൽ സലാം' തിയേറ്ററുകളിലേക്കെത്തും

Lal Salaam  Ther Thiruvizha  Rajinikanth  entertainment  ലാൽ സലാം 2024ലെ പൊങ്കലിന്  ലാൽ സലാം  ലാൽ സലാം റിലീസ്  എആർ റഹ്‌മാന്‍റെ സംഗീതത്തിൽ തേർ തിരുവിഴ  ലാൽ സലാമിലെ തേർ തിരുവിഴ ഗാനം  ലാൽ സലാമിലെ ആദ്യ ഗാനമെത്തി  ലാൽ സലാം തിയേറ്ററുകളിലേക്ക്  Lal Salaam release  Lal Salaam will hit theaters in 2024 January  Lal Salaam first single Ther Thiruvizha out  Lal Salaam first single Ther Thiruvizha  rajinikanths sports drama Lal Salaam  rajinikanth  rajinikanth Lal Salaam movie  sports drama lal salaam
Lal Salaam first single Ther Thiruvizha

ഹൈദരാബാദ്: '3, വെയ് രാജാ വെയ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സിനിമ 'ലാൽ സലാം' റിലീസിനൊരുങ്ങുകയാണ്. തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ വരവിനായി പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ് (Lal Salaam first single Ther Thiruvizha out).

'തേർ തിരുവിഴ...' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എആർ റഹ്‌മാൻ സംഗീതം പകർന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. ശങ്കർ മഹാദേവൻ, എ ആർ റൈഹാന, ദീപ്‌തി സുരേഷ്, യോഗി ശേഖർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

അടുത്ത വർഷം ജനുവരിയിലാണ് 'ലാൽ സലാം' തിയേറ്ററുകളിൽ എത്തുക. 2024ലെ 'പൊങ്കൽ റേസി'ന്‍റെ ഭാഗമാകുന്ന 'ലാൽ സലാം' സ്‌പോർട്‌സ് ഡ്രാമയായാണ് അണിയിച്ചൊരുക്കിയത് (sports drama lal salaam). വിഷ്‌ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ നായകന്മാർ. അതേസമയം 'മൊയ്‌ദീൻ ഭായി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനി അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ രജനി പ്രത്യക്ഷപ്പെടുക.

READ MORE: 'ലാൽ സലാം' ഡബ്ബിംഗ് പൂർത്തിയാക്കി ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്; പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുന്നു

നേരത്തെ പുറത്തുവന്ന 'മൊയ്‌ദീൻ ഭായി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്ത് പോസ്റ്ററിൽ. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്രിക്കറ്റ് പ്രമേയമായ 'ലാൽ സലാമി'ൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവും വേഷമിടുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ ആണ് ലാൽ സലാം നിർമ്മിക്കുന്നത്. അടുത്തിടെ രജനികാന്ത് ആരാധകരെ ആവേശത്തിലാക്കി ലാൽ സലാം' ​ഗ്ലിംപ്‌സ് പുറത്തുവന്നിരുന്നു. ദീപാവലി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ആദ്യ ടീസറിലും രജനികാന്തിന്‍റെ തകർപ്പൻ രം​ഗങ്ങളായിരുന്നു ഹൈലൈറ്റ്. മൊയ്‌ദീൻ ഭായ്‌യുടെ മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ടീസർ.

READ MORE: 'മൊയ്‌ദീൻ ഭായി'യുടെ മാസ് രം​ഗങ്ങളുമായി 'ലാൽ സലാം' ​ഗ്ലിംപ്‌സ്

വിഷ്‌ണു രംഗസ്വാമിയാണ് ചിത്രത്തിനായി കഥയും സംഭാഷണങ്ങളും രചിച്ചത്. '3, വെയ് രാജാ വെയ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിനിമാ വീരൻ എന്ന ഡോക്യുമെന്‍ററിയും ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിരുന്നു.ഛായാഗ്രഹണം - വിഷ്‌ണു രംഗസാമി, എഡിറ്റർ - പ്രവീൺ ഭാസ്‌കർ, ആർട്ട് - രാമു തങ്കരാജ്, കോറിയോ​ഗ്രഫി - ദിനേഷ്, സംഘട്ടനം -അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട് വിക്കി, ​ഗാനരചന - കബിലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.