ETV Bharat / entertainment

Rajinikanth With Amitabh Bachchan : 'ഹൃദയം സന്തോഷത്താൽ തുടിക്കുന്നു'; ബിഗ് ബിയുമായി വീണ്ടും ഒന്നിച്ചതിന്‍റെ ആഹ്ളാദത്തിൽ രജനികാന്ത്

author img

By ETV Bharat Kerala Team

Published : Oct 25, 2023, 3:54 PM IST

Rajnikanth's upcoming film Thalaivar 170: 'തലൈവർ 170'ലൂടെയാണ് മൂന്ന് പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്ക് ശേഷം ബിഗ് ബിയും രജനിയും ഒന്നിക്കുന്നത്.

Rajinikanth picture with Amitabh Bachchan  Rajinikanth film Thalaivar 170  Thalaivar 170  Rajinikanth  Amitabh Bachchan  Rajinikanth upcoming films  തലൈവർ 170  അമിതാഭ് ബച്ചനൊപ്പം വീണ്ടും രജനികാന്ത്  അമിതാഭ് ബച്ചൻ  രജനികാന്ത്  രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും  രജനികാന്തും അമിതാഭ് ബച്ചനും
Rajinikanth with Amitabh Bachchan after 33 years

ഹൈദരാബാദ്: 33 വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ ഇന്ത്യന്‍ സിനിമാലോകത്തെ ഐക്കണുകളുടെ ആ സമാഗമം സാധ്യമാവുകയാണ്. സാക്ഷാല്‍ രജനികാന്തും അമിതാഭ് ബച്ചനും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു, 'തലൈവർ 170'ലൂടെ. പ്രേക്ഷക - നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയ 'ജയ് ഭീം' എന്ന സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന 'തലൈവർ 170' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് തമിഴകത്തിന്‍റെ തലൈവർക്കൊപ്പം ബിഗ് ബി വീണ്ടും കൈകോർക്കുന്നത്.

താൻ മെന്‍ററായി കാണുന്ന ബിഗ് ബിയുമായുള്ള വർഷങ്ങൾക്ക് ശേഷമുള്ള പുനഃസമാഗമത്തിൽ സൂപ്പർസ്റ്റാർ വലിയ ആഹ്ളാദത്തിലാണ്. എക്‌സിൽ ബിഗ് ബിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയസ്‌പർശിയായ ഒരു കുറിപ്പും പോസ്റ്റ് ചെയ്‌താണ് രജനി തന്‍റെ അടക്കാനാവാത്ത സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചത്. തന്‍റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ് എന്നും സൂപ്പർ സ്റ്റാർ കുറിച്ചു.

"ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക്കയുടെ തലൈവർ 170 എന്ന ചിത്രത്തിലൂടെ 33 വർഷത്തിന് ശേഷം, ഞാൻ എന്‍റെ ഗുരുനാഥനായ പ്രതിഭാസം അമിതാഭ് ബച്ചനുമായി വീണ്ടും പ്രവർത്തിക്കുന്നു. എന്‍റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്!"- രജനികാന്ത് കുറിച്ചു.

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിൽ ലൈക പ്രൊഡക്ഷൻസ് നിർമിക്കുന്ന 'തലൈവർ 170' സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് കേരളത്തിൽ ആരംഭിച്ചത്. അമിതാഭ് ബച്ചനെയും രജനികാന്തിനെയും കൂടാതെ ഫഹദ് ഫാസിലും റാണ ദഗ്ഗുബാട്ടിയും ഉൾപ്പെടുന്ന ഒരു കൂട്ടം പ്രഗത്ഭരായ അഭിനേതാക്കളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിങ് എന്നിവരാണ് 'തലൈവർ 170'ലെ നായികമാർ.

അനിരുദ്ധ് രവിചന്ദറാണ് 'തലൈവർ 170'ന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രജനികാന്തിന്‍റെ തന്നെ 'ജയിലർ', ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' എന്നിവയുൾപ്പടെ തന്‍റെ സമീപകാല സിനിമകളിലെല്ലാം സംഗീതംകൊണ്ട് ഞെട്ടിച്ച അനിരുദ്ധ് 'തലൈവർ 170'ലും തരംഗം തീർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം രജനികാന്ത് - അമിതാഭ് ബച്ചൻ കൂടിച്ചേരല്‍ ആരാധകർ ആഘോഷമാക്കുകയാണ്. നേരത്തെ 'അന്താ കാനൂൻ', 'ഗെരാഫ്‌താർ', 'ഹം' എന്നീ ചിത്രങ്ങളിലാണ് തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നനും ബിഗ് ബിയും ഒന്നിച്ചഭിനയിച്ചത്. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട ഇടവേള അവസാനിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകർ. തമിഴിൽ ഇരുവരും കൈകോർക്കുന്ന ആദ്യ സിനിമ കൂടിയാണ് 'തലൈവർ 170'.

നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത 'ജയിലര്‍' എന്ന ചിത്രമാണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌തത്. സൺ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമിച്ചത്. രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് 'ജയിലര്‍'.

കൂടാതെ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാൽ സലാം' എന്ന ചിത്രത്തിൽ രജനി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ 'മൊയ്‌ദീൻ ഭായി' എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. നേരത്തെ ചിത്രത്തിലെ രജനികാന്തിന്‍റെ ലുക്ക് നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.

READ ALSO: 'തലൈവർ 170', കൈകോർത്ത് രജനികാന്തും അമിതാഭ് ബച്ചനും; 32 വർഷങ്ങൾക്കിപ്പുറം സ്വപ്‌നം പോലൊരു കൂടിച്ചേരല്‍!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.