ETV Bharat / entertainment

'പേരും, ചിത്രവും, ശബ്‌ദവും ഉപയോഗിക്കരുത്' ; നോട്ടിസുമായി രജനികാന്ത് - നിയമ ലംഘകര്‍ക്കെതിരെ നോട്ടീസുമായി രജനികാന്ത്

Rajinikanth issued public notice: രജനികാന്തിന്‍റെ പേര്, ചിത്രം, ശബ്‌ദം എന്നിവ താരത്തിന്‍റെ അനുമതിയില്ലാതെ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍

Rajinikanth issued a notice warning  Rajinikanth  Rajinikanth issues notice warning  Rajinikanth s advocate issued a public notice  Rajinikanth s notice warning criminal proceedings  Rajinikanth latest movies  Rajinikanth upcoming movies  Rajinikanth Jailer movie update  Jailer release  Rajinikanth issued public notice  രജനികാന്ത്  നിയമ ലംഘകര്‍ക്കെതിരെ നോട്ടീസുമായി രജനികാന്ത്  നോട്ടീസുമായി രജനികാന്ത്
നിയമ ലംഘകര്‍ക്കെതിരെ നോട്ടീസുമായി രജനികാന്ത്
author img

By

Published : Jan 29, 2023, 4:46 PM IST

Rajinikanth issued a notice warning: അനുവാദമില്ലാതെ തന്‍റെ വ്യക്തിത്വത്തെ വാണിജ്യ നേട്ടത്തിനായി ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് നടന്‍ രജനികാന്ത്. പേര്, ചിത്രം, ശബ്‌ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നാണ് താരത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. മറിച്ച് ചെയ്‌ത് താരത്തിന്‍റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നോട്ടിസ് നല്‍കിയിരിക്കുകയാണ് അഭിഭാഷകന്‍ എസ്.ഇളംഭാരതി.

വിവിധ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ താരത്തിന്‍റെ പേര്, ശബ്‌ദം, ചിത്രം, ഫോട്ടോ, കാരിക്കേച്ചര്‍ ചിത്രം തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി അറിയിപ്പില്‍ പറയുന്നു. നടന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം അനധികൃത ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വഞ്ചനയ്‌ക്ക് തുല്യമാണ്. വ്യക്തിത്വം, പേര്, ശബ്‌ദം, പ്രതിച്ഛായ, അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് സവിശേഷതകള്‍ എന്നിവ വാണിജ്യപരമായി ഉപയോഗിക്കാനുള്ള അവകാശം രജനികാന്തിന് മാത്രമാണ്. തന്‍റെ സമ്മതം കൂടാതെ മറ്റാര്‍ക്കും അവയെ വാണിജ്യപരമായി ഉപയോഗിക്കാനാകില്ലെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു.

Rajinikanth s notice warning criminal proceedings: 'ഇന്ത്യന്‍ സിനിമയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശംസ നേടിയ നടന്‍മാരില്‍ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു. പതിറ്റാണ്ടുകളായി വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് വലിയ പ്രശസ്‌തി ഉണ്ട്. ഒരു നടന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹത്തിന്‍റെ സ്വഭാവം കൊണ്ടും, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ സൂപ്പര്‍സ്‌റ്റാര്‍ എന്ന് വിളിക്കുന്നു.

സിനിമ വ്യവസായത്തില്‍ ഉടനീളമുള്ള അദ്ദേഹത്തിന്‍റെ ആരാധക വൃന്ദത്തിന്‍റെ ബഹുമാനവും സ്‌നേഹവും വാക്കുകള്‍ക്ക് അതീതമാണ്. അദ്ദേഹത്തിന്‍റെ പ്രശസ്‌തിക്കോ വ്യക്തിത്വത്തിനോ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അത് എന്‍റെ കക്ഷിക്ക് വലിയ നഷ്‌ടമുണ്ടാക്കും' -വക്കീല്‍ നോട്ടിസില്‍ പറയുന്നു.

Rajinikanth latest movies: 2021ല്‍ പുറത്തിറങ്ങിയ സിരുത്തൈ ശിവയുടെ 'അണ്ണാത്തെ' ആയിരുന്നു താരത്തിന്‍റേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍' ആണ് താരത്തിന്‍റേതായി വരാനിരിക്കുന്ന ചിത്രം. 'ജയിലറി'ന്‍റെ ചിത്രീകരണ തിരക്കിലാണിപ്പോള്‍ താരം. വന്‍ ബജറ്റില്‍ സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Rajinikanth upcoming movies: പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാകും ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളികളുടെ സൂപ്പര്‍ താരം മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. കന്നഡ സൂപ്പര്‍ താരം ശിവരാജ്‌കുമാറും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും.

Also Read: പൊന്നിയിന്‍ സെന്‍വന്‍ 2ന് മുന്നില്‍ വഴിമാറി ജയിലര്‍; പുതിയ റിലീസ് തീയതി പുറത്ത്

Rajinikanth Jailer movie update: കൂടാതെ സുനില്‍, തമന്ന, രമ്യ കൃഷ്‌ണന്‍, വിനായകന്‍, വസന്ത് രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനിരുദ്ധ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വഹിക്കും. സ്‌റ്റണ്ട് ശിവയാണ് ജയിലറിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫി.

Jailer release: തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യം എടുക്കാന്‍ സംവിധായകന്‍ നെല്‍സണിന് രജനികാന്ത്‌ അനുവാദം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'കോലമാവ് കോകില' എന്ന സിനിമയിലൂടെയാണ് നെല്‍സണ്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓഗസ്‌റ്റ് 11നാകും ജയിലര്‍ റിലീസ് ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.